ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്റ്റ്: രതീഷ് കുമാറിന് റീ എന്‍ട്രി, വാർത്ത പുറത്തുവിട്ട് നാദിറ
ഏറെ നാടകീയമായ സംഭവ വികാസങ്ങളിലൂടെ കടന്നുപോകുന്ന ബിഗ് ബോസ് മലയാളം സീസണ് 6 അമ്പതാം ദിനത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായ പല രീതികളും സീസണ്‍ 6 ല്‍ കാണാന്‍ സാധിച്ചു. എവിക്ഷനിലൂടെ അല്ലാതെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം മൂന്നോളം താരങ്ങളാണ് സീസണില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്.
സിബിന്‍, പൂജ എന്നിവർ പുറത്ത് പോയ സാഹചര്യത്തില്‍ ഈ ആഴ്ചയില്‍ എവിക്ഷന്‍ ഇല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ഒരു ബ്രേക്കിങ് ന്യൂസ് സീസണ്‍ 5 ലെ മത്സരാർത്ഥിയായ നാദിറ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. അതായത് ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയ ഒരുവ്യക്തിയാണ് രതീഷ്. വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയത് എന്നത് അടക്കമുള്ള സംശയങ്ങള്‍ പ്രേക്ഷകർ തന്നെ സംശയം ഉന്നയിച്ചിരുന്നു. ബിഗ് ബോസിലേക്ക് തിരികെ കയറാനായി ചെന്നൈയില്‍ എത്തി എന്നാണ് മനസ്സിലാക്കുന്നതെന്നും നാദിറ പറയുന്നു.
രതീഷ് ബിഗ് ബോസിലേക്ക് തിരികെ വരികയാണെങ്കില്‍ ആദ്യം കണ്ട ഒരു രതീഷിനെ ആയിരിക്കില്ല എന്നത് ഉറപ്പാണ്. ആളുകള്‍ക്ക് ഇറിറ്റേറ്റ്ഡ് ആകുന്ന തരത്തിലുള്ള സംസാരങ്ങളോ പ്രവണതയോ ഉണ്ടാകില്ലെന്നാണ് വിശ്വാസം. താന്‍ ബിഗ് ബോസില്‍ ചെയ്തിരുന്നത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരികെ വരുന്ന രതീഷ് കുമാറില്‍ ഒരു പ്രതീക്ഷയുണ്ട്. ഒരു ശക്തമായ മത്സരാർത്ഥിയായി രതീഷ് വരട്ടെ. പുറത്തുള്ള സമയത്ത് തന്നെ ഷോയിലേക്ക് തിരികെ പോകാനുള്ള ശക്തമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഒരു ഫലം കണ്ടുവെന്നാണ് നിലവിലെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും നാദിറ കൂട്ടിച്ചേർക്കുന്നു.
അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ് രതീഷ് കുമാർ. വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ കൂടിയ ഇദ്ദേഹം അടുപ്പക്കാർക്കിടയില്‍ പ്രിയപ്പെട്ട കണ്ണേട്ടനാണ്. ബിഗ് ബോസിലെത്തിയ രതീഷ് കൂമാർ ആദ്യ ആഴ്ചയില്‍ നിരവധി കണ്ടന്റുകള്‍ നല്‍കിയിരുന്നെങ്കിലും പ്രകടനം അരോചകമെന്ന ആക്ഷേപം ശക്തമായിരുന്നു.












Click it and Unblock the Notifications