Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ നിന്നും പുറത്താകുമെന്ന് ഒരിക്കലും വിചാരിച്ചില്ല: കൂടുതല്‍ കണ്ടന്റ് കൊടുത്തു: രതീഷ്

ബിഗ് ബോസിലെ ജീവിതം വളരെ അധികം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും ആദ്യമായി പുറത്തായ രതീഷ് കുമാർ. ഓരോ മിനിറ്റിലും ഗെയിം പ്ലാന്‍ ചെയ്തുകൊണ്ടിരിക്കണം. ഒരിക്കലും ഒരാഴ്ചക്കുള്ളില്‍ പുറത്തായി പോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പുറത്ത് പോകണം എന്ന് പറഞ്ഞിട്ടും ബിഗ് ബോസ് എന്നെ വിട്ടിരുന്നില്ല. അതും കൂടിയായപ്പോള്‍ ഞാന്‍ കരുതിയത് പുറത്ത് ഒരുപാട് പിന്തുണ ഉണ്ടാകുമെന്നായിരുന്നുവെന്നും രതീഷ് കുമാർ പറയുന്നു.

ഒര ആഴ്ചകൊണ്ട് തന്നെ നാല്‍പ്പത് ദിവസത്തെ ത്രില്‍ കിട്ടി. ഗെയിം എനിക്ക് മതിയായിട്ടുണ്ടായിരുന്നില്ല. പിന്നെ പ്രേക്ഷകരുടെ പിന്തുണയില്ലാതെ അവിടെ നിന്നിട്ടും കാര്യമില്ലാലോ. എവിക്ഷന്‍ വന്നപ്പോള്‍ സുരേഷ് ഏട്ടനോ നൂറയോ പോകുമെന്നായിരുന്നു എന്റെ ചിന്ത. ഓരോ ദിവസവും കണ്ടന്റ് ഉണ്ടാക്കി വരുന്നുണ്ടായിരുന്നു ഞാന്‍.

bigg-boss-ratheesh-kumar-

എന്നാല്‍ അതൊന്നും അല്ല ഗെയിം എന്ന് മനസ്സിലായി. അതായത് എന്റെ ഗെയിമിന്റെ ഔട്ട് ഡോസ് ഓവർ ഡോസായി എന്ന് തോന്നുന്നു.ഞാന്‍ പ്ലാന്‍ ചെയ്തത് പോലെയല്ല കാര്യങ്ങള്‍ മുന്നോട്ട് പോയത്. ഒന്നാമത്തെ ദിവസം മുതല്‍ തന്നെ ഞാന്‍ ഗെയിം കളിച്ച് തുടങ്ങി. ശരിക്കും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ പതിയെ കളിച്ച് തുടങ്ങിയാല്‍ മതി.

എല്ലാവരേയും സോപ്പിട്ട് നിന്ന് നോമിനേഷനില്‍ വരാതെ നില്‍ക്കണമായിരുന്നു. എന്റെ ചിന്ത നോമിനേഷനില്‍ വന്ന് പ്രേക്ഷകരുടെ പിന്തുണ അറിയണമെന്നായിരുന്നു. അതുകൊണ്ടാണ് എല്ലാവരേയും ചൊറിഞ്ഞത്. പക്ഷെ അത് ഇങ്ങനെയുമായി.അവിടെ ഗെയിമുകള്‍ നടക്കുന്നില്ലെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അവിടെ മറ്റ് പല ഗെയിമുകളും നടക്കുന്നുണ്ടായിരുന്നു.

എപ്പോഴും ഓവർ ഡോസ് ഗെയിമുകള്‍ ആളുകള്‍ ഇഷ്ടപ്പെടുമെന്നായിരുന്നു മനസ്സിലാക്കിയത്. അതൊരു തെറ്റായ ധാരണയായിരുന്നു. അതാണ് എനിക്ക് പറ്റിയത്. കഴിഞ്ഞ 5 സീസണിലേയും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അധികവും കണ്ടതും ഇഷ്ടപ്പെട്ടതും തല്ലും തർക്കവുമൊക്കെയായിരുന്നു. ഒരു പക്ഷെ അതുപോലത്തെ പ്രേക്ഷകരായിരിക്കില്ല ഇത്തവണ. അവർ മാറ്റിപ്പിടിച്ചിട്ടുണ്ടാവാമെന്നും രതീഷ് വ്യക്തമാക്കുന്നു.

ചെറുതും വലുതുമായ രീതിയില്‍ കളിക്കുന്ന നിരവധി ആളുകള്‍ അവിടെയുണ്ട്. എന്റെ ഒരു രീതി ചൊറിയല്‍ ആയിരുന്നു. അതെന്റെ കയ്യില്‍ നിന്നും പോയി. എന്തായാലും ബിഗ് ബോസില്‍ എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. തോല്‍വി എന്തായാലും അംഗീകരിക്കുന്നു. ഇഷ്ടംപോലെ കണ്ടന്റുകള്‍ ഞാന്‍ എന്തായാലും ഒരാഴ്ചകൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

മറ്റുള്ളവർ കണ്ടന്റ് ഉണ്ടാക്കുന്നത് കുറവാണെന്നായിരുന്നു എന്റെ വിചാരം. പക്ഷെ അത് തികച്ചും തെറ്റായിരുന്നു. എന്നെ കുറച്ച് പേർ അവിടെ അനുകരിക്കുന്നുണ്ട്. അത് തെറ്റായ രീതിയാണെന്ന് പുറത്ത് വരുമ്പോള്‍ ഞാന്‍ വിളിച്ച് പറഞ്ഞിരുന്നു. അവർ മനസ്സിലാക്കുന്നുവെങ്കില്‍ മനസ്സിലാക്കട്ടേയെന്നും രതീഷ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+