Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നും രതീഷ് പുറത്തേക്ക്?; ഞെട്ടിച്ച് പ്രമോ,ഹൗസിൽ പൊട്ടിത്തെറി,പിൻമാറുകയാണെന്ന് താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് രതീഷ്. ആദ്യ ദിവസം മുതൽ ആവശ്യത്തിനും അനാവശ്യത്തിനും തർക്കം പിടിച്ചും എല്ലാ വിഷയങ്ങളിലും ഇടപെട്ടുമെല്ലാം രതീഷ് മത്സരം കടുപ്പിക്കുന്നുണ്ട്. ഇതോടെ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി രതീഷ് വന്നേക്കുമെന്നും ഒരുപക്ഷേ 100 ദിവസം തികച്ച് കപ്പടിക്കാനുള്ള സാധ്യത വരെ ഉണ്ടെന്നുമടക്കമുള്ള പ്രവചനങ്ങൾ ഉയരുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങാൻ ഒരുങ്ങുന്ന രതീഷിന്റെ പ്രമോ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. രണ്ട് ബാഗുകളും കൈയ്യിൽ പിടിച്ച് പ്രധാന വാതിലിന് മുന്നിൽ നിൽക്കുകയാണ് താരം.

വീടിനകത്ത് വെച്ച് താൻ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ ഈ ഷോയിൽ നിന്നും പുറത്ത് പോകാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സിജോയോട് രതീഷ് പറഞ്ഞിരുന്നു. ഒരു വാക്ക് തർക്കത്തിനിടെയായിരുന്നു ഇത്. ഇപ്പോൾ സുരേഷ് മേനോനുമായുള്ള തർക്കത്തിനെ ചൊല്ലിയാണ് രതീഷ് പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതെന്നാണ് പ്രമോയിൽ കാണിക്കുന്നത്.

ratheeshisquittingbiggboss-

പ്രമോയിൽ സുരേഷ് മേനോനും രതീഷും തമ്മിൽ തർക്കിക്കുന്നത് കാണാം. സുരേഷ് സംസാരിക്കുന്നതിനിടയിൽ രതീഷ് കയറി ഇടപെടുകയായിരുന്നു. എന്നാൽ താൻ സംസാരിക്കുന്നത് പൂർത്തിയാക്കട്ടെയെന്നും മിണ്ടാതിരിക്കണമെന്നും സുരേഷ് പറഞ്ഞു. അത് കേൾക്കാതെ വീണ്ടും രതീഷ് സംസാരിച്ച് തുടങ്ങിയതോടെ മിണ്ടാതിരിക്കെന്ന് രതീഷ് തുറന്നടിച്ചു. അതിന് രതീഷ് തയ്യാറാകാതിരുന്നതോടെ സുരേഷ് രതീഷിനടുത്തേക്ക് പോകുകയും ഇരുവരും തമ്മിൽ വലിയ തർക്കത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. മത്സരാർത്ഥികളെല്ലാം ഇരുവരേയും പിടിച്ച് വെക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തുന്നതും പ്രമോയിൽ കാണാം.

ഇതിനൊക്കെ പിന്നാലെയാണ് ബിഗ് ബോസ് താൻ ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് രതീഷ് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നത്. വസ്ത്രങ്ങളെല്ലാം എടുത്ത് ബാഗ് പാക്ക് ചെയ്യുകയാണ് രതീഷ്. പിന്നാലെ വീടിന് പ്രധാന വാതിലിന് മുന്നിൽ തന്റ് രണ്ട് ബാഗുമായി നിൽക്കുന്നതും പ്രമോയിൽ കാണാനാകും.

ഇതോടെ ബിഗ് ബോസിൽ നിന്നും രതീഷ് പുറത്തേക്ക് പോകുമോയെന്ന ചർച്ച ആരാധകർക്കിടയിൽ സജീവമായിക്കഴിഞ്ഞു. വെറുതെ രതീഷിന്റെ നാടകം മാത്രമായിരിക്കും ഇതെന്നാണ് ചിലർ പറയുന്നത്. ചിലരാകട്ടെ അത്തരമൊരു പുറത്ത് പോകൽ നടന്നാൽ അത് സീസൺ 6 ലെ വലിയ ട്വിസ്റ്റായി മാറുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+