Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് നല്ല നിലയില്‍ അവസാനിക്കില്ലെന്ന് ജാസ്മിന്റെ കാമുകന്‍: ആ പയ്യനുമായുള്ള ചെയ്തികള്‍ അംഗീകരിക്കാനാകില്ല

ജാസ്മിന്‍ ജാഫറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി അഫ്സല്‍ അമീർ. ഗബ്രിയുമായി ചേർന്നുള്ള നിലവിലെ ഗെയിം പ്ലാന്‍ തനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഫ്സല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിന്റെ പുതിയ വിശദീകരണം.

'അവളുടെ കുടുംബവും ഇതൊന്നും അംഗീകരിക്കില്ല. പിന്നെ എങ്ങനെ എനിക്ക് സാധിക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഇതൊരു പ്രശ്‌നമാക്കാനും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ അത്രയും വലിയ ഷോ യിലൂടെ എന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിട്ട സ്ഥിതിയ്ക്ക് ഞാന്‍ നിസ്സഹായനാണ്.' എന്നാണ് അഫ്സല്‍ കുറിക്കുന്നത്.

jasmine-afsal

അഫ്സലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിനുമായി ബന്ധപ്പെട്ടുള്ള എന്റെ വോയിസ് ക്ലിപ് കേട്ടവര്‍ക്ക് വേണ്ടിയുള്ള വിശദീകരണമാണിത്. ഞാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അവള്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വരട്ടെ, അവള്‍ എനിക്ക് തന്ന ഉറപ്പുകളെക്കുറിച്ച് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിട്ടതെന്ന്.പാര്‍ട്‌നര്‍ എന്ന നിലയില്‍ അവളാണ് എന്റെ പേര് ബിഗ് ബോസിനകത്ത് വെളിപ്പെടുത്തിയത്.

എന്നാലിപ്പോള്‍ അവള്‍ ബിഗ് ബോസിനുള്ളില്‍ എന്താണന്ന് ചെയ്യുന്നത് എല്ലാവരും എന്നോടാണ് ചോദിക്കുന്നത്. എനിക്ക് ഇതിനൊന്നും മറുപടിയില്ല. കാരണം അവള്‍ കാണിക്കുന്ന പ്രവൃത്തികളൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അവളുടെ മുഖത്ത് നോക്കി തന്നെ ചിലത് ചോദിക്കാനുണ്ട്. എന്നിട്ട് ഈ ചാപ്റ്റര്‍ അടക്കണം. അല്ലെങ്കില്‍ ഇത് നല്ല രീതിയില്‍ അവസാനിക്കില്ല.

ഇതെല്ലാം ബിഗ് ബോസിലെ ചില ഡ്രാമകളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം എന്റെ ജീവിതത്തെ പലതരത്തില്‍ ബാധിക്കുന്നു. ആ പയ്യന്റെ കൂടെയുള്ള അവളുടെ ഗെയിം പ്ലാന്‍ ഞാനൊരിക്കലും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അവര്‍ രണ്ടുപേരും ഗെയിം സ്ട്രാറ്റജിയെന്ന് പറഞ്ഞ് ചെയ്യുന്നതും അവരുടെ മാനറിസവും തെറ്റാണ്.

എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും അതിര്‍വരമ്പുകള്‍ വേണം. പുറത്ത് ഞാനുമായി സീരിയസ് റിലേഷന്‍ഷിപ്പ് ഉള്ളപ്പോള്‍ ബിഗ് ബോസിനകത്ത് ഇത്തരം ചെയ്തികള്‍ കാണിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. മറ്റൊരാള്‍ക്ക് അങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ സമ്മതിക്കുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല.

എന്റെ ഫ്രസ്‌ട്രേഷനോ ദേഷ്യമോ അല്ല ഞാനിവിടെ കാണിക്കുന്നത്. ഈ ബന്ധത്തോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. അവള്‍ ചെയ്യുന്നതിനൊക്കെ ഞാന്‍ ഓക്കെ അല്ലെന്ന് പറയാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ എന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസിലായെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവളുടെ കുടുംബവും ഇതൊന്നും അംഗീകരിക്കില്ല. പിന്നെ എങ്ങനെ എനിക്ക് സാധിക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഇതൊരു പ്രശ്‌നമാക്കാനും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ അത്രയും വലിയ ഷോ യിലൂടെ എന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിട്ട സ്ഥിതിയ്ക്ക് ഞാന്‍ നിസ്സഹായനാണ്. ഇതെന്റെ ഭാഗത്ത് നിന്നും വരുന്ന അവസാനത്തെ വിശദീകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+