Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ അടിച്ച സംഭവം; കുത്തിത്തിരിപ്പുണ്ടാക്കിയത് അഭിഷേകോ? യഥാർത്ഥത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി റെസ്മിൻ

ബിഗ് ബോസ് ഹോട്ടല്‍ ടാസ്കിനിടയില്‍ പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു റെസ്മിൻ-ജാസ്മിൻ അടി. ജാസ്മിനോട് പ്രകോപിതയായ റെസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. സംഭവത്തിൽ റെസ്മിന് അവതാരകനായ മോഹൻലാൽ താക്കീതും നൽകി. ഇപ്പോഴിതാ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്താണെന്ന് പറയുകയാണ് റെസ്മിൻ. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ശ്വേത ചേച്ചി ജാസ്മിന് ടാസ്ക് കൊടുത്തപ്പോൾ തന്നെ ഞാൻ അൻസിബയോട് പറഞ്ഞിരുന്നു ഒരു തരത്തിലും ട്രിഗർ ആകരുതെന്ന്. അവൾ നമ്മളെ ട്രിഗർ ചെയ്തേക്കുമെന്ന് പറഞ്ഞിരുന്നു. ജാസ്മിൻ ശരിക്കും ജാസ്മിന്റെ ടാസ്ക് ചെയ്യുകയായിരുന്നു. അതിനെ ഞങ്ങളാണ് തെറ്റിധരിച്ചത്. കാരണം ഞങ്ങളെ സംബന്ധിച്ച് നമ്മൾ ആണ് ഉടമകൾ . അപ്പോൾ നമ്മൾ പറയുന്നതല്ലേ ആ ടാസ്കിൽ അവർ കേൾക്കേണ്ടത്. എന്നാൽ ജാസ്മിനെ സംബന്ധിച്ച് ഗസ്റ്റ് പറയുന്നത് കേട്ടാലേ അവർക്ക് കോയിൻ കിട്ടൂ. അവളുടെ ഭാഗത്ത് നിന്ന് നമ്മൾ ചിന്തിക്കണമായിരുന്നു.

abhi-17

ജാസ്മിൻ ഗ്യാസ് ഓഫാക്കാൻ ശ്രമിക്കുന്നതിന് മുൻപ് പല പ്രാവശ്യം പറഞ്ഞിരുന്നു ഞങ്ങൾ വരില്ലെന്ന്. എന്നാൽ അവൾ അത് കേട്ടില്ല.എനിക്ക് ആ സമയത്ത് നല്ല ദേഷ്യം വന്നിരുന്നു. ഗ്യാസ് അവൾ ഓഫ് ചെയ്തപ്പോൾ ഞാൻ തള്ളിമാറ്റി. സ്വാഭാവികമായി സംഭവിച്ചതാണ്. പക്ഷേ ആ പ്രശ്നത്തിൽ അത് മാത്രമല്ല എന്നെ ട്രിഗർ ചെയ്തത്. അതിന് മുൻപ് മറ്റ് കുറച്ച് പ്രശ്നങ്ങൾ കൂടി എന്റെ മനസിൽ ഉണ്ടായിരുന്നു. ജാസ്മിനോടും ഗബ്രിയോടുമുളളൊരു തെറ്റിധാരണയായിരുന്നു. അവർ പ്രീ പാൻഡ് ആയിരുന്നുവെന്നും ട്രെയാങ്കിൾ പ്ലാൻ ചെയ്ത് വന്നതാണെന്നുമൊക്കെയൊരു ന്യൂസ് എനിക്ക് കിട്ടി. അഭിഷേക് എന്നോട് ഇത് പറഞ്ഞത്.

ജാസ്മിന്റേയും ഗബ്രിയുടേയും കാര്യം എല്ലാ വൈൽഡ് കാർഡുകളും ഒരുപോലെയാണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ അവർ ഗെയിം കളിക്കുകയാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. അതേസമയം അഭിഷേക് എന്നെ നല്ല സുഹൃത്തായി കണ്ടാണ് പറഞ്ഞത്. ഇപ്പോഴും എനിക്ക് അറിയില്ല അവർ പ്രീ പാൻഡ് ആണോയെന്ന്. എന്നെ അതൊന്നും ഇപ്പോൾ ബാധിക്കുന്നില്ല. ഇറങ്ങുന്ന സമയത്തും ബാധിച്ചിരുന്നില്ല. പക്ഷെ അതിന് മുൻപ് ബാധിച്ചത് അവരുടെ ഇടയിൽ ആയിരുന്നല്ലോ ഞാൻ. അപ്പോൾ ഇതൊന്നും അറിയാതെ അവരുടെ കൂടെ നിൽക്കുമ്പോൾ പുറത്ത് ആളുകൾ ചിന്തിക്കും, ഞാൻ ജെനുവിനായി നിന്നിട്ടും എന്നെ പൊട്ടനാക്കിയില്ലേ എന്നൊക്കെയൊരു ചിന്ത മനസിൽ ഉണ്ടായിരുന്നു. അതൊക്കെ തോന്നി.

ശരിക്കും ഞാൻ ആ സമയത്ത് ഞാൻ ട്രാപ്പിലായി പോയി. പലപ്പോഴും ജാസ്മിൻ പറയുന്നത് ഫെയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്. ഫൈനലി അവൾ അല്ലാന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല.പക്ഷേ വീണ്ടും സംസാരിച്ചിരുന്നു. അങ്ങനയല്ലെന്ന് പറഞ്ഞു. ഇപ്പോൾ അവൾ പറഞ്ഞതാണ് ഞാൻ വിശ്വസിക്കുന്നത്', റെസ്മിൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+