Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ എനിക്ക് പാര പണിതു: യഥാർത്ഥ സ്വഭാവം മനസ്സിലായത് അപ്പോള്‍; തുറന്ന് പറഞ്ഞ് റസ്മിന്‍

ബിഗ് ബോസില്‍ നിന്നിടത്തോളം കാലം ഞാനായി തന്നെയാണ് നിന്നതെന്ന് റസ്മിന്‍. ആരേയും ഒന്നും കാണിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളോ, ഫേക്ക് ആയി നില്‍ക്കാനോ ശ്രമിച്ചിട്ടില്ല. അവിടെ ഇത്രയും നാള്‍ നിങ്ങള്‍ കണ്ടത് തന്നെയാണ് എന്റെ ക്യാരക്ടർ. ഇത്രയും വലിയ പ്ലാറ്റ്ഫോമില്‍ നിന്നും പുറത്തിറങ്ങമ്പോഴുള്ള അവസ്ഥ എന്തായാരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയുണ്ടെന്നും പുറത്ത് വന്നതിന് പിന്നാലെ റസ്മിന്‍ പറയുന്നു.

എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജാസ്മിന്‍ - ഗബ്രി കൂട്ടുകെട്ടിനെ ഞാന്‍ തെറ്റിദ്ധരിക്കുന്ന ഒരു സാഹചര്യം എനിക്ക് വന്നിരുന്നു. അവർ എന്നെ യൂസ് ചെയ്യുകയാണോ എന്നൊരു ചിന്ത എങ്ങനെയൊക്കെയോ തോന്നി പോയി. പിന്നീട് അത് ക്ലിയർ ചെയ്തതിന് ശേഷമാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് മനസ്സിലായത്. എന്റെ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ആത്മാർത്ഥമായിട്ടാണ് എനിക്ക് തോന്നിയതും. ആരും തന്നെ കണ്ടന്റിന് വേണ്ടി എന്നെ ഉപയോഗപ്പെടുത്തുന്നതായി തോന്നിയിട്ടില്ല.

jinto-rasmin

എന്റെ കാര്യങ്ങളേക്കാള്‍ കൂടുതല്‍ സുഹൃത്തുക്കളുടെ കാര്യത്തിന് പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാന്‍. പുറത്തും അങ്ങനെ തന്നെ. അങ്ങനെ അല്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ കുറച്ചൂടെയൊക്കെ ബെറ്ററാകാമായിരുന്നു. സുഹൃത്തുക്കളെ ഉണ്ടാക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചൊന്നും അല്ല ബിഗ് ബോസിലേക്ക് പോയതെന്നും റസ്മിന്‍ പറയുന്നു.

ജാസ്മിനേയും നോറയേയും വേറെ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ ഞാന്‍ ശബ്ദം ഉയർത്താറുണ്ടെന്നത് ശരിയാണ്. അവരുടെ ഭാഗത്ത് ന്യായം ഉണ്ടെന്ന് തോന്നുന്നത് കൊണ്ടും, അവർ എന്തെങ്കിലും ചെയ്താല്‍ ബാക്കിയുള്ളവർ ഓവറായി അറ്റാക്ക് ചെയ്യുന്നത് പോലത്തേയും ഒരു ഫീല്‍ കിട്ടിയതും കൊണ്ടാണ് ഞാന്‍ അവർക്ക് വേണ്ടി സംസാരിച്ചത്. അവർക്ക് ഞാന്‍ മാത്രമാണ് ഫ്രണ്ട് എന്നൊരു തോന്നല്‍ എനിക്കുണ്ടായി. അതോടൊപ്പം തന്നെ അവകുടെ തെറ്റുകള്‍ ഞാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

പവർ ടീമില്‍ കയറിയതിന് ശേഷമാണ് യഥാർത്ഥ ജിന്റോയെ മനസ്സിലായത്. അതിന് മുന്നെ ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്. എന്തെങ്കിലും തെറ്റൊക്കെ ചെയ്യുമ്പോള്‍ അതൊക്കെ തിരുത്തിക്കൊടുത്തിരുന്നു. അത്രയും കാര്യത്തില്‍ പുള്ളിയെ ഞാന്‍ കൊണ്ടുനടന്നിരുന്നു. എന്നാല്‍ പവർ ടീമിലേക്ക് കയറാന്‍ പോകുന്നു എന്നിടത്താണ് അദ്ദേഹം യഥാർത്ഥ സ്വഭാവം പുറത്തെടുത്തത്.

അതിന് മുന്നെ തന്നെ ജിന്റോ എനിക്കിട്ട് ഒരു പാര പണിതിരുന്നു. അതായത് ഞാന്‍ പറയുന്നത് മറ്റുള്ളവർ കേള്‍ക്കും എന്ന കാര്യം പുള്ളിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ എന്നെ താഴ്ത്തി പുള്ളിക്ക് മേധാവിത്വം കാണിക്കാനുള്ള ശ്രമം പുള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പിന്നീട് പവർ ടീമില്‍ കയറിയതിന് ശേഷമാണ് യഥാർത്ഥ സ്വഭാവം പുറത്ത് വന്നത്.

ജിന്റോയെ സംബന്ധിച്ച് എന്ത് തന്നെയായാലും കണ്ടന്റാണ് മെയിന്‍. അതിന് വേണ്ടി എന്തും ചെയ്യുന്ന ക്യാരക്ടറാണ്. ചില കാര്യങ്ങള്‍ എനിക്ക് ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു. ചെയ്യുന്നതും പറയുന്നതുമായ പലകാര്യങ്ങളും കാണുമ്പോള്‍ തന്നെ വലിയ ഇറിട്ടേഷനായിരുന്നു. ഞങ്ങള്‍ തമ്മില്‍ അഭിപ്രായം വ്യത്യാസം ഉണ്ടായി. എന്റെ ഭാഗത്തും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഏറ്റവും കൂടുതല്‍ സമയം പവർ ടീമില്‍ അംഗമായ ഒരാള്‍ കൂടിയാണ് ഞാനെന്നും റസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+