'ശ്രീതുവിനോട് ഇഷ്ടം പറഞ്ഞ് റെസ്മിൻ, ലെസ്ബിയനോ ബൈസെക്ഷ്വലോ?, നൂറയും ജാസ്മിനുമൊന്നും അറിയുന്നില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ കോമണാർ കാറ്റഗറിയിൽ എത്തിയ മത്സരാർത്ഥിയാണ് റെസ്മിൻ. തുടക്കത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ റെസ്മിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മെല്ലെ മെല്ലെ ഗെയിമിലേക്ക് ഇറങ്ങി കളം നിറയുന്ന റെസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് റെസ്മിൻ.
ഇപ്പോഴിതാ റെസ്മിന്റെ ഏറ്റവും പുതിയ ചില പ്രതികരണങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. സഹമത്സരാർത്ഥിയായ ശ്രീതുവിനോട് റെസ്മിൻ ഇഷ്ടം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ലൈവിനിടയിലാണ് റെസ്മിൻ ഇത്തരത്തിൽ പ്രതികരിച്ചത്. എന്നാൽ താൻ ഇക്കാര്യം പറഞ്ഞത് മറ്റുള്ളവരോട് പറയരുതെന്നും റെസ്മിൻ പറയുന്നുണ്ട്. ഇതോടെ റെസ്മിൻ ലെസബിയനോ അതോ ബൈസെക്ഷ്വലോ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ

ഒരാളുടെ ജെന്റർ ഐഡന്റിറ്റി, സെക്ഷ്വൽ ഓറിയന്റേഷൻ ഒക്കെ പുറത്തു പറയാനോ പറയാതെ ഇരിക്കാനോ ഓരോ വ്യക്തിക്കും അവകാശം ഉണ്ട്.
റെസ്മിൻ ബായ് ഇതു വരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ശ്രീതുവിനോട് ഇഷ്ട്ടം ഉണ്ടെന്ന് പറയുന്നത്തിലൂടെ ഒന്നെങ്കിൽ ബൈസെക്ഷ്വൽ അല്ലെങ്കിൽ ലെസ്ബിയൻ ആണെന്ന് വ്യക്തം. പബ്ലിക് പ്ലാറ്റഫോമിൽ ആണ് സെയിം ജൻഡറിൽ ഉള്ള ആളോട് ഇഷ്ട്ടം പ്രകടിപ്പിച്ചിരിക്കുന്നത്. അതായത് റെസ്മിനു അറിയാം വെളിയിൽ ഉള്ള പ്രേക്ഷകർ ഇത് അറിയുമെന്ന്. വെളിയിൽ ഉള്ളവർ മാത്രം അറിഞ്ഞാൽ മതിയോ? അകത്തുള്ളവരും അറിയണ്ടേ?.
റെസ്‌മിൻ ഇഷ്ട്ടം പറഞ്ഞപ്പോൾ കൂടെ കിടന്നിരുന്ന ശ്രീതു പെട്ടന്ന് എഴുനേൽക്കുന്നു. ശ്രീതു പെട്ടന്ന് അൺകംഫർട്ടബിൾ ആയത് പോലെ തോന്നി. അത് വരെ ഇല്ലാത്ത ഒരു സെക്ഷ്വൽ ടെൻഷൻ സ്വാഭാവികമായിട്ടും അവിടെ ഉണ്ടാവും. ഇത്രേം നാൾ ഫ്രണ്ട് ആയിട്ട് കണ്ട ഒരാൾക്ക്. അതും സെയിം ജൻഡറിൽ പെട്ട ഒരാൾക്ക് ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടെന്ന് അറിയുമ്പോൾ.
എന്നാൽ ഇത് ആരോടും പറയരുത്, ട്രസ്റ്റ് കൊണ്ട് പറഞ്ഞത് ആണെന്ന് റെസ്മിൻ പറയുന്നു. അപ്പോൾ വീട്ടിൽ ഉള്ളവരോട് ഇത് വെളിപ്പെടുത്താൻ റെസ്മിൻ തയ്യാറല്ല.
ഒരുമിച്ചു കൂടെ അടുത്ത് സമയം ചിലവഴിക്കുന്ന നൂറ, ജാസ്മിനോക്കെ ഇപ്പഴും ഇതറിയുന്നില്ല. ഇത് സീരിയസ് ആയി ചർച്ച ചെയ്യപെടേണ്ട ഒരു വിഷയമാണ്', എന്നാണ് പോസ്റ്റിൽ പറയുന്നത്.












Click it and Unblock the Notifications