Get Updates
Get notified of breaking news, exclusive insights, and must-see stories!

റെസ്മിൻ ബിഗ് ബോസിൽ നിന്നും പുറത്തായി?; ഈ വീക്കിൽ മറ്റൊരു ട്വിസ്റ്റും സാധ്യത

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിലേക്ക് അടുക്കുകയാണ്. നിലവിൽ ഹൗസിൽ 12 പേരാണ് അവശേഷിക്കുന്നത്. ആരൊക്കെയാകും ഈ ആഴ്ച ഹൗസിൽ നിന്നും പുറത്ത് പോകുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ജാസ്മിൻ, റെസ്മിൻ, ജിന്റോ, അപ്സര, ഋഷി, അൻസിബ, സായി കൃഷ്ണ, നന്ദന, അഭിഷേക് ശ്രീകുമാർ, ശ്രീതു, നോറ, അർജുൻ എന്നിവരാണ് ഹൗസിൽ തുടരുന്നത്. ഇതിൽ നന്ദന, സായ്, നോറ, സിജോ എന്നിവര്‍ മാത്രമാണ് പത്താം ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെടാതിരുന്നത്.

resminemain2

ഇക്കഴിഞ്ഞ ആഴ്ച ഇവരിൽ ഒരാൾ പുറത്ത് പോകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ അവതാരകനായ മോഹൻലാലിന്റെ പിറന്നാൾ പ്രമാണിച്ച് ഈ ആഴ്ച വീക്കെന്റ് എപ്പിസോഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് എവിക്ഷനും ഇല്ലായിരുന്നു. ഇന്ന് ഹൗസിൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാണ്. എന്നാൽ നാളെ മിഡ് വീക്ക് എവിക്ഷൻ ഉണ്ടാകുമെന്നും ഹൗസിൽ നിന്നും ഒരാൾ പുറത്ത് പോകുമെന്നുമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്.

കോമണർ മത്സരാർത്ഥിയായി എത്തിയ റെസ്മിൻ ആണ് ഔട്ടാകുകയെന്നാണ് വാർത്തകൾ. ഈ സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റെസ്മിൻ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജാസ്മിന്റെ ഗെയിം രീതികൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

അതേസമയം റെസ്മിൻ മാത്രമല്ല മറ്റ് രണ്ട് പേർ കൂടി ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞേക്കുമെന്നാ്മ ബിഗ് ബോസ് അനലിസ്റ്റായ രേവതി പ്രവചിക്കുന്നത്. ശനിയാഴ്ച രണ്ട് പേർ കൂടി പോയേക്കാം. വോട്ടിംഗിൽ ഏറെ പിന്നിലുള്ള അപ്സരയും ഋഷിയും ഹൗസിനോട് വിടപറയാനുള്ള സാധ്യത ഏറെയാണെന്നും രേവതി പ്രവചിക്കുന്നു.

മൂന്ന് പേർ പടിയിറങ്ങുന്നതോടെ മത്സരം ഇനി കൂടുതൽ മുറുകും. ജൂൺ 16 നായിരിക്കും ഗ്രാന്റ് ഫിനാലെ. മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് കപ്പ് ഉയർത്തുന്നതാര് എന്നതിന് ഒറ്റപ്പേരിലേക്ക് എത്താൻ ഇതുവരേയും പ്രേക്ഷകർക്ക് ആയിട്ടില്ല. ജാസ്മിനും ജിന്റോയും കപ്പ് നേടാനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്നുണ്ട്. ഈ സീസണിലെ പുറത്തായ മത്സരാർത്ഥികളിൽ പലരും ഇരുവരുടേയും പേരുകളാണ് പങ്കുവെച്ചത്. വിജയിക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ തവണത്തെ സീസൺ വിജയിച്ച അഖിൽ മാരാരിന് 50 ലക്ഷം കൂടാതെ ഒരു കാർ കൂടെ നേടാൻ സാധിച്ചിരുന്നു. ഇത്തവണയും ബിഗ് ബോസ് വിജയിക്ക് അത്തരത്തിൽ സർപ്രൈസ് സമ്മാനങ്ങൾ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+