Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ആരാധകരോട് പരസ്യമായി മാപ്പ് പറഞ്ഞ് റസ്മിന്‍: കാസർകോട് നിന്ന് വരെ ആളുകളെത്തുന്നു

ബിഗ് ബോസുമായി ബന്ധപ്പെടുത്തി ഉയർന്ന വരുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് പിആർ. ഇഷ്ടപ്പെടുന്ന മത്സരാർത്ഥികള്‍ക്ക് വേണ്ടി സംസാരിച്ചാലോ മറ്റുള്ളവരെ വിമർശിച്ചാലോയൊക്കെ അവരെല്ലാം 'പിആർ' ആണ്, പൈസ വാങ്ങി പ്രവർത്തിക്കുന്നവരാണെന്ന ആരോപണം മറുവിഭാഗം ശക്തമാക്കും. ബിഗ് ബോസ് താരങ്ങളുമായി ബന്ധപ്പെട്ട് പിആർ ഏജന്‍സികളോ അല്ലെങ്കില്‍ അത്തരം ആളുകളോ പ്രവർത്തിക്കുന്നില്ലെന്നല്ല പറയുന്നത്. പിആർ വർക്കുകളും ഈ മേഖലയില്‍ ശക്തമാണെങ്കിലും ജനുവിനായി തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാകുന്നവരുമുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായ ജാസ്മിനുമായി ബന്ധപ്പെടുത്തിയും പിആർ ആരോപണം ഉയർന്നിരുന്നു. ജാസ്മിന്റെ അടുത്ത സുഹൃത്തായ റസ്മിന്‍ തന്നെ ഒരു ഘട്ടത്തില്‍ ഇത്തരം സംശയം ഉയർത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവും ജാസ്മിന്‍ ആരാധകരോട് മാപ്പ് പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് റസ്മിന്‍.

resmin-jasmin

ജാസ്മിന് പിആർ വർക്കേഴ്സ് ഉണ്ടെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ പുറത്ത് ഇറങ്ങിയതിശേഷമുള്ള ഒരു അഭിമുഖത്തിലെ കമന്റും മറ്റുമൊക്കെ കണ്ടപ്പോള്‍ ജാസ്മിന്റെ പിആർ ആളുകളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. പിന്നീട് ജാസ്മിന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ അവളോട് നേരിട്ട് തന്നെ ഇതേക്കുറിച്ച് ചോദിച്ചു. അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു അവളുടേയും മറുപടി.

യഥാർത്ഥത്തില്‍ ജാസ്മിനെ ഇഷ്ടപ്പെടുന്നവരാണ് അവള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. വോട്ട് പിടിക്കുകയും വീഡിയോസ് ചെയ്യുകയുമൊക്കെ അവരാണ് ചെയ്തത്. അവരെ ഞാന്‍ പിആർ ആണെന്ന് തെറ്റിദ്ധരിച്ച്. അങ്ങനെ പറഞ്ഞതില്‍ എല്ലാവരോടും ഞാന്‍ ചോദിക്കുകയാണ്. പ്രത്യേകിച്ച് ജാസ്മിന്‍ അരാധാകരോട്. സത്യാവസ്ഥ അറിഞ്ഞതോടെ എനിക്ക് വലിയ കുറ്റബോധം. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നും റസ്മിന്‍ പറയുന്നു.

രണ്ട് ദിവസം ജാസ്മിന്റെ വീട്ടില്‍ പോയി നിന്നപ്പോഴാണ് ഒരു പിആറുമില്ല, എല്ലാ യഥാർത്ഥ ആരാധരാണെന്ന് വ്യക്തമായത്. അവിടെ കണ്ട ഒരുപാട് കാഴ്ചകളുണ്ട്. അത്രയും സ്നേഹമുള്ള സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ വീട്ടിലെത്തി. അടുത്ത് നിന്ന് മാത്രമല്ല, കാസർകോട്, മലപ്പുറം, നിലമ്പൂർ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നൊക്കെ രാവിലെ തന്നെ ജാസ്മിനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി.

അവള്‍ വിചാരിച്ചതിലും അപ്പുറം ആളുകള്‍ സ്നേഹിക്കാനും പിന്തുണയ്ക്കാനും ഉണ്ടെന്ന് മനസ്സിലായപ്പോള്‍ അവള്‍ക്കും വലിയ സന്തോഷമായി. ജോലി സമയം വരെ മാറ്റി നിർത്തിയായിരുന്നു ജാസ്മിന് വേണ്ടി വോട്ട് പിടിച്ചത്. ഫാന്‍സ് അസോസിയേഷിനിലെ ആളുകളുമായി ഒരു ഗൂഗിള്‍ കോളുണ്ടായിരുന്നു. അതില്‍ അവർ പ്രകടിപ്പിച്ച സ്നേഹമൊക്കെ എന്നെ ഞെട്ടിച്ചെന്നും റസ്മിന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+