Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയെ വെല്ലുവിളിച്ച രണ്ടാമത്തേയാളും പുറത്തെത്തി: 'റസ്മിന് പിന്നാലെ മറ്റുള്ളവരും പടിയിറങ്ങും

ബിഗ് ബോസ് മലയാളം സീസണ്‍ ചരിത്രത്തില്‍ തന്നെ കോമണറായി വന്ന് ഏറ്റവും കൂടുതല്‍ ദിനം ഷോയില്‍ നിന്ന മത്സരാർത്ഥിയാണ് റസ്മിന്‍. കഴിഞ്ഞ ദിവസം പുറത്താകുമ്പോള്‍ ഷോയില്‍ എഴുപതിലേറെ ദിനം റസ്മിന്‍ പിന്നിട്ടിരുന്നു. ജാസ്മിനും നോറയുമായിരുന്നു ബിഗ് ബോസിലെ റസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ജാസ്മിനുമായി ചെറിയ അടിപിടി ഉണ്ടായെങ്കിലും രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന കാര്യം മാത്രമായിട്ടാണ് ഇരുവരും അതിനെ കണ്ടത്.

എന്നാല്‍ ഇപ്പോഴിതാ ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ ഗബ്രി പുറത്തായപ്പോഴും സമാനമായ ആരോപണം ഇവർ ഉയർത്തിയിരുന്നു. റെസ്‌മിൻ ഭായ് ആത്മാർത്ഥത ഇല്ലാത്ത ഒരു ഫ്രണ്ട്ഷിപ്‌ നു വേണ്ടി സ്വന്തം ഗെയിം മറന്നു വിഡ്ഢി വേഷം കെട്ടി ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയായിരുന്നുവെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്.

jinto-resmin

മറ്റൊരാളാകട്ടെ ജിന്റോയെ വെല്ലുവിളിച്ച രണ്ടാമത്തെയാളും പുറത്തായെന്ന് പറയുന്നു. 'ജിന്റോ യോട് അസൂയ മൂത്ത് ജിന്റോ യെ പലതും വിളിച്ചു അവഹേളിച്ച രണ്ടു ആൾക്കാർ ഇപ്പൊ പുറത്ത് നിന്ന് ബിബി കാണുന്നു. പവർ ടീം ഇല്ലെങ്കിൽ പണ്ടേ ഹൌസ് ൽ നിന്നും പുറത്ത് എത്തിയേനെ. ഇവർക്കു കുറച്ചു സപ്പോർട്ട് ഉണ്ടായിരുന്നു എങ്കിൽ നോമിനേഷനിൽ എത്തിയപ്പോൾ തന്നെ പ്രേക്ഷകർ പിടിച്ചു പുറത്ത് ഇടുമായിരുന്നില്ല. ജിന്റോ യെ പറയാവുന്നതിൽ കൂടുതൽ പറഞ്ഞ ഓരോന്നും ഇങ്ങനെ ബിബി പടി ഇറങ്ങുമ്പോൾ ഇനി ആരൊക്കെ പോകും' എന്ന് നോക്കാം അയാള്‍ കൂട്ടിച്ചേർക്കുന്നു.

അതേസമയം മറ്റൊരാള്‍ പറയുന്നത് സ്വന്തം ഗെയിം മറന്ന് സുഹൃത്തുക്കള്‍ക്ക് വേണ്ടി കളിച്ചതുകൊണ്ടാണ് റസ്മിന്‍ പുറത്തായത് എന്നാണ്. 'എല്ലാ സീസണിലും കാണും സ്വന്തം കളി മറന്നു കൂട്ടുകാരെ നു വേണ്ടി കളിച്ചു പുറതാവുന്ന ചിലർ...ഈ സീസണിൽ അത് റെസ്മിനാണ്, ഒറ്റയ്ക്കു കളിച്ചിരുന്നേൽ ഫിനാലെ വരെ എത്താൻ കഴിവ് ഉണ്ടായിരുന്ന മത്സരാർത്ഥി..' അദ്ദേഹം കുറിക്കുന്നു.

റെസ്മിൻ്റെ ഗെയിനു ഇത്രയും നെഗറ്റീവ് വാങ്ങി കൊടുത്തത് അവളുടെ ഫ്രണ്ട്സ് തന്നെയാണെന്ന് പറയാം. ഫ്രണ്ട്സ് കീ കൊടുക്കുമ്പോ ചലിക്കുന്ന പാവ പോലെ ആയപ്പോൾ അവൾ അവളുടെ കളി മറന്നു സ്വയം നെഗറ്റീവ് ആയി. അതിൽ ഒരു ഉദാഹരണം പറയാം, തറയിൽ മുട്ട വലിച്ചു എറിഞ്ഞ സീൻ ഓർമ്മയുണ്ടോ? അത് ചെയ്യാൻ പറഞ്ഞത് അർജുനാണ്.

അവൻ്റെ വാക്ക് കേട്ട് അത് ചെയ്തപ്പോ നെഗറ്റീവ് ആയത് റെസ്മിൻ മാത്രം, അന്നും ഇന്നും അർജുന് ഒരു നഷ്ടവുമില്ല. ഇങ്ങനേ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഗബ്രിക്കും ജാസ്മിനും പോലും വ്യക്തത ഇല്ലാത്ത ലവ് കോമ്പോയുടെ ഇടയിൽ ഹംസമായി നിന്നു. പിന്നെ നോറയുടെ കണ്ണീർ ഒപ്പാൻ പിറകേ നടന്നു, അവസാനം അർജുന്‍ - ശ്രീതു കോംമ്പോയുടെ ഇടയിലും ഹംസമായി.

വന്ന ആദ്യ ആഴ്ചകളിൽ പോലെ ഒറ്റയ്ക്കു കളിച്ചിരുന്നേൽ ചിലപ്പോ ഈ സീസണിൽ തന്നെ മികച്ച ഗെയിമർ ആവുമായിരുന്നു. അവസാനം സത്യങ്ങൾ മനസിലാക്കി ഒറ്റയ്ക്കു കളിച്ചു തുടങ്ങുമ്പോഴേക്കും ഒരു പാട് കഴിഞ്ഞെന്നും ആ പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+