ഋഷിക്കും അർജുനും ഏഷ്യാനെറ്റ് നല്‍കുന്ന പണം വേസ്റ്റാണ്: എന്തുകൊണ്ട്, രോഷാകുലനായി പ്രേക്ഷകന്‍
അസി റോക്കിയുടെ സിജോയ്ക്ക് നേരേയുള്ള ആക്രമണത്തിന് ശേഷം ബിഗ് ബോസില്‍ നിന്നും വലിയ രീതിയിലുള്ള കണ്ടന്റുകളൊന്നും പുറത്തേക്ക് വരുന്നില്ലെന്നാണ് നിലവില്‍ പ്രേക്ഷകരുടെ പ്രധാന പരാതി. മറ്റ് മത്സരാർത്ഥികള്‍ അവസരത്തിനൊത്ത് ഉയർന്ന് വരുന്നില്ലെന്നതാണ് പ്രധാന പരാതി.
ഋഷിക്കും അർജുനുമൊക്കെ ശക്തരായ മത്സരാർത്ഥികളായി മാറാനുള്ള കഴിവുണ്ടെങ്കിലും അവരാരും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പൂലൂടെ ചൂണ്ടിക്കാണിക്കുന്നത്. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചർച്ചാ വിഷയമായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പുറത്തുള്ള ബിഗ് ബോസ് പ്രേക്ഷകർ ചെയ്യേണ്ട ജോലി
ബിഗ് ബോസ് ഹൗസിന് ഉള്ളിൽ ഇരുന്നു രണ്ടുപേർ ചെയ്യുന്നു. അതായത് മറ്റു മത്സരാർത്ഥികളെ വിമർശിക്കുന്നു. തരം കിട്ടിയാൽ രണ്ടുപേരും കൂടി മറ്റു മത്സരാർത്ഥികളെ കുറ്റം പറയുന്നു, ചിലയാളുകൾ കൊള്ളാം ചില കൊള്ളത്തില്ല എന്നൊക്കെയാണ് ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍. ആ രണ്ടു പേർ ഋഷിയും അർജുനുമാണ്.
നിങ്ങൾ രണ്ടുപേരും റിവ്യൂ ഇറക്കാൻ പോയവരല്ല ബിഗ് ബോസ് ഹൗസിനുള്ളിൽ എന്ന് ചോദിക്കേണ്ടി വരും. രണ്ടുപേരും മത്സരിക്കാൻ പോയതാണ്. അതാണ് ചെയ്യേണ്ടത്. ഇപ്പോൾ മത്സരിച്ച് കേറിവരാനുള്ള നല്ല അവസരമാണ് നിങ്ങൾക്കുള്ളത്. നിങ്ങൾ രണ്ടുപേരും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് റൂമിൽ കയറി ഷീറ്റും പുതച്ച് കട്ടിലിൽ ചാരി കടന്ന് റിവ്യൂ ഇറക്കി കളിക്കുകയാണ്.
ഇങ്ങനെ റിവ്യൂ ഇറക്കാന്‍ ഒരുപാട് യൂട്യൂബേഴ്സും, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരുപാട് സഹോദരങ്ങൾ പുറത്തുണ്ട്. അവരുടെ പണി നിങ്ങൾ ഇല്ലാതാക്കുകയാണോ?നിങ്ങൾ പുറത്തുള്ള യൂട്യൂബേഴ്സിന്റെ വൈറ്റത്ത് അടിക്കരുത്. അവരും കഞ്ഞികുടിച്ച് ജീവിച്ചു ജീവിച്ച് പോയിക്കോട്ടെ.ഇതിലും വലിയ ഒരു അവസരം ഇനി നിങ്ങൾക്ക് കിട്ടാനുണ്ടോ?
നല്ല സ്ട്രോങ്ങ് ആയിട്ട് നിന്ന പുരുഷ മത്സരാർത്ഥികൾ എല്ലാം പുറത്തു പോയി. ഈ അവസരം മുതലാക്കി കത്തി കയറുകയല്ലേ നിങ്ങൾ ചെയ്യേണ്ടത് ഇതാണോ? നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ വളരെയധികം സഹതാപം തോന്നുന്നു. ഇതുപോലെ ഒരു സുവർണ്ണാവസരം ലഭിച്ച ഒരാഴ്ച ഇനി നിങ്ങളുടെ ജീവിതത്തിൽ ലഭിക്കില്ല. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരാഴ്ചയായിരുന്നു നിങ്ങൾ കളഞ്ഞു കുളിച്ചത്. ഇതോർത്ത് നിങ്ങൾ ഒരുപാട് ദുഃഖിക്കും പുറത്തിറങ്ങുമ്പോൾ.
നിങ്ങൾക്ക് രണ്ടുപേർക്കും പറ്റിയ പണി പുറത്തുവന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നുള്ളതാണ്. എന്നിട്ട് റിവ്യൂ സ്റ്റാർട്ട് ചെയ്തു കൊള്ളൂ. അങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കാം. ഇപ്പോൾ ഋഷിക്കും അർജുനും നിങ്ങൾക്ക് തരുന്ന പെയ്മെന്റ് വേസ്റ്റാണ്. വെറും വേസ്റ്റ് രണ്ട് മത്സരാർത്ഥികൾ. ഏഷ്യാനെറ്റ് നിങ്ങൾ പുറത്തുണ്ടായിരുന്ന നല്ല പല മത്സരാർത്ഥികളുടെയും അവസരമാണ് കളഞ്ഞത്. ഇത്തരാക്കാരെയൊക്കെ എന്തിനാണ് വിളിച്ച് അതിന് അകത്തേക്ക് കയറ്റിയത്?












Click it and Unblock the Notifications