Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റപ്പാ.. എന്നോട് കളിക്കാന്‍ നില്‍ക്കരുത്: പൊട്ടിത്തെറിച്ച് ഋഷി: ജിന്റോയെ ബിഗ് ബോസും തഴയുന്നോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് പുരോഗമിക്കുമ്പോള്‍ അഭിഷേക് ബഹുദൂരം മുന്നേറുകയാണ്. ആദ്യ ദിവസങ്ങളില്‍ പിന്നോട്ട് പോയ ജിന്റോ ഇന്നലെ രണ്ട് ടാസ്കുകള്‍ വിജയിച്ച് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തി. എന്നാല്‍ ജിന്റോ ജയിച്ച രണ്ട് ടാസ്കും ബിഗ് ബോസ് മെയിന്‍ എപ്പിസോഡില്‍ കാണിച്ചില്ലെന്ന പരാതിയാണ് ഇപ്പോള്‍ പ്രേക്ഷകർ ഉയർത്തുന്നത്.

ഇന്നലെ നടന്ന മൂന്നാമത്തെ ടാസ്കായ പൂച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്ക് മാത്രമാണ് ഇന്നലെ എപ്പിസോഡില്‍ കാണിച്ചത്. ഈ ടാസ്കില്‍ റിഷിയും ശ്രീതുവും വിജയിക്കുകയും ചെയ്തു. ജിന്റോ ജയിച്ച ടാസ്കുകള്‍ രണ്ടും ബിഗ് ബോസ് പ്ലസിലാണ് കാണാന്‍ സാധിക്കുന്നത്. ഇതോടെയാണ് ജിന്റോയുടെ ആരാധകർ വിമർശനവുമായി രംഗത്ത് വന്നത്.

rishi-jinto-

കഴിഞ്ഞ കുറച്ച് ദിവസമായി ജിന്റോയുടെ ഗെയിം ബിഗ് ബോസ് വലിയ തോതില്‍ പുറത്ത് കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു ഇന്നലത്തെ മെയിന്‍ എപ്പിസോഡ്. എപ്പിസോഡില്‍ ആദ്യം കാണിച്ച ഫണ്‍ ടാസ്കിന് പകരം ജിന്റോ ജയിച്ച ഒരു ടാസ്കെങ്കിലും കാണിക്കാമായിരുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു.

പുച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്കിന് ഇടയില്‍ ജിന്റോയും റിഷിയും തമ്മില്‍ ഇന്നലെ ചെറിയ രീതിയില്‍ ഏറ്റുമുട്ടുന്നതും ഇന്നലെ കാണാന്‍ സാധിച്ചു. മാല ആദ്യം ആരാണ് ഇട്ടതെന്നത് സംബന്ധിച്ച തർക്കത്തിനിനിടെ റിഷി ജിന്റോയോട് ശബ്ദം ഉയർത്തി സംസാരിക്കുകായിരുന്നു. 'ജിന്റപ്പന്‍ വെറുതെ എന്നെ കള്ളനാക്കണ്ട, എന്റെ അടുത്ത് കളിക്കാന്‍ നില്‍ക്കരുത്' എന്ന് പറഞ്ഞ് റിഷി ശബ്ദം ഉയർത്തുകയായിരുന്നു.

അതേസമയം തന്നെ ജിന്റോ ടാസ്കുകളില്‍ പുറകിലേക്ക് പോകുന്നുവെന്ന ആരോപണത്തിന് ഇന്നലത്തേത് കൂടി മറുപടി ലഭിച്ചില്ലേയെന്നും ജിന്റോ ആരാധകർ ചോദിക്കുന്നു. 'ജിൻ്റോ ടാസ്കുകളിൽ പിറകിലാണ് . ജിൻ്റോ ഡൗണാണ് . ഒരു ടാസ്ക് പോലും ജയിക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞ് കരയുന്ന കുറച്ച് പേർ അഭിഷേക് ടാസ്ക് വിൻ ചെയ്ത് തുടങ്ങിയ ശേഷം വോട്ട് സ്പ്ലിറ്റ് ആക്കാൻ ഉയർന്ന് വന്നിട്ടുണ്ട്. ജിൻ്റോയുടെ ടാസ്ക് പെർഫോമൻസ് എന്തായിരുന്നു എന്നും എങ്ങനെയായിരുന്നു എന്നും ബിഗ്ബോസ് കാണുന്ന കൊച്ചു കുട്ടികൾക്ക് വരെ നന്നായിട്ടറിയാം' എന്നും ജിന്റോ ആരാധകർ പറയുന്നു.

ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നിന് പിറകെ ഒന്നായി അയാൾ രണ്ട് ടാസ്കുകൾ പുഷ്പം പോലെ വിജയിച്ചിരുന്നു. പക്ഷേ അത് ആരും ശ്രദ്ധിക്കില്ല. ശ്രദ്ധിക്കാൻ അനുവദിക്കുകയുമില്ല ചിലർ. തഴയാവുന്നതിൻ്റെ പരമാവതി തഴഞ്ഞ് ഒരു മൂലക്കിരുത്തിയാലും ചിലർക്ക് ഇഷ്ടമുള്ളവർ ഈ സീസണിൽ വിജയിച്ചാലും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുള്ളത് ഒരേ ഒരാൾക്ക് മാത്രമാണ്. സീസൺ സ്ക്സിൻ്റെ റിയൽ കോമണറായ മല്ലയ്യക്ക് മാത്രം - ആരാധകന്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+