Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണംകെട്ടവളെ, ഒറ്റതന്തയ്ക്ക് പിറന്നവനാടി ഞാൻ..രണ്ട് മരവാഴകൾ'; ജാസ്മിനെതിരെ പാഞ്ഞടുത്ത് ഋഷി, പൊരിഞ്ഞ അടി

ബിഗ് ബോസ് മലയാളം സീസൺ 6 രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സീസൺ തുടങ്ങിയത് മുതൽ ആരംഭിച്ച തർക്കങ്ങൾക്കും പോരിനും ഇപ്പോഴും യാതൊരു കുറവും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ എപ്പിസോഡിയിൽ പരസ്പരം ഏറ്റുമുട്ടിയിരിക്കുന്നത് ജാസ്മിൻ ജാഫറും ഋഷിയുമാണ്. പവർ റൂമിൽ കയറിയ ജാസ്മിൻ ഋഷിയെ നോമിനേറ്റ് ചെയ്യാൻ മറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.

ഋഷി സേഫ് ഗെയിം കളിക്കുകയാണെന്നും തന്റെ അഭിപ്രായം തുറന്ന് പറയാൻ തയ്യാറായിട്ടില്ലെന്നുമൊക്കെയാണ് ജാസ്മിനും ഗബ്രിയും പറയുന്നത്. ഇതിനെ ടീ അംഗമായ ജാൻമണി എതിർക്കുകയും ഒടുവിൽ ജിന്റോയെ നോമിനേറ്റ് ചെയ്യാൻ ടീം തീരുമാനിക്കുകയുമാണ്. എന്നാൽ റിഷിക്കെതിരെ പവർ ടീമിൽ നടന്ന ചർച്ച ജാൻമണി ഋഷിയെ അറിയിച്ചു. ഇത് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങാൻ കാരണമായി. കടുത്ത ഭാഷയിലാണ് ഇക്കാര്യം അറിഞ്ഞ ഋഷി പ്രതികരിച്ചത്. ജാസ്മിനും ഗബ്രിക്കുമെതിരെ ഋഷി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

jasminerishi

'അവന് ഗതിയില്ല, അവന് അതേ കച്ചിതുരുമ്പുള്ളൂ, കളിക്കാനും അറിയില്ല, ഗെയിമും അറിയില്ല, അവളുടെ വാല് പിടിച്ച് നടക്കുകയാണ്. നമ്മുക്ക് അതിന്റെ ആവശ്യം ഇല്ല. ഇങ്ങനെയുള്ള ആളുകളെ എനിക്ക് ഇഷ്ടമല്ല. ഇവള് ശരിക്കും പുറത്ത് ഇങ്ങനെയാണ്. നാച്വറൽ ആണ്. എന്താണ് അവൾ ചെയ്യുന്നത്. കപ്പിൾസ് ആയി കളിക്കുന്നത് കാണാൻ ആൾക്കാർക്ക് ഇഷ്ടമുണ്ടാകും. അത് കുറച്ച് കാലം കൊണ്ട് പോകും.

അവൾ പവർ റൂമിൽ കയറിയാലും എനിക്കൊന്നുമില്ല. ധൈര്യമുണ്ടെങ്കിൽ അവൾ പവർ വെച്ചിട്ട് കളിക്കട്ടെ. അവർ എന്നെ നോമിനേറ്റ് ചെയ്യാൻ നോക്കുന്നത് ഞാൻ സ്ട്രോങ് ആയത് കൊണ്ടാണ്. അവർ മരവാഴകളാണ്.ഇനീം ഞാനത് പറയും. മരവാഴയും അതിന് കൂട്ട് നിൽക്കുന്ന ഒരുത്തനും. എന്നെ ബാക്കിൽ നിന്ന് കുത്തിയിട്ട് ഗബ്രി എന്റെ മുന്നിൽ വന്ന് ചിരിക്കുകയാണ് അവൻ. ഇത്ര ഉളപ്പില്ലാത്ത വാഴകൾ വേറെയില്ല. ഒരു കഴിവും ഇല്ലാത്തവനാണവൻ. അവൾടെ പുറകെ നടക്കുകയാണ് അവൻ. ദൈവവും പ്രേക്ഷകനും ഇതൊക്കെ കാണുന്നുണ്ട്. ഗബ്രിയെ വിശ്വസിച്ച് കൂടെയിരുത്തിയതാ ഞാൻ', ഋഷി പറഞ്ഞു.

അരിശം തീരാതെ ജാസ്മിന് മുൻപിലും ഋഷി പൊട്ടിത്തെറിച്ചു. 'ഒന്നുകിൽ നീ ബാക്കിൽ വന്ന് കുത്ത്, അല്ലെങ്കിൽ ബാക്കി ഫ്രണ്ടിൽ വന്ന് ചിരിക്ക്, ഉളുപ്പില്ലാതെ രണ്ടും ചെയ്ത് എന്നോട് നീ സംസാരിക്കാൻ വന്നാൽ ഉണ്ടല്ലോ, ബാക്കിൽ നിന്ന് അല്ല ഫ്രണ്ടിൽ നിന്നാണ് കുത്തിയത്, കൈ പിടിക്കാനും ചിരിക്കാനും വരേണ്ട കാര്യമില്ല, ഇനി എന്റെ മുൻപിൽ നിന്നും ചിരിക്കാൻ വരേണ്ട നാണം കെട്ടവളേ, പുറത്ത് നിന്നുള്ളവർ കാണുന്നുണ്ട് എല്ലാം. എനിക്ക് പുറത്ത് ഇറങ്ങിയാൽ നല്ല പണിയുണ്ട്. നിന്നെ പോലെ വൃത്തികെട്ട കളി കളിക്കേണ്ട ആവശ്യമില്ല. നിന്റെ രണ്ട് വ്യക്തിത്വമൊന്നും എന്റെ അടുത്ത് കാണിക്കേണ്ട

ഗബ്രിയു എന്റെ അടുത്ത് ചിരിക്കാൻ വേണ്ട. ജനങ്ങൾക്ക് എല്ലാം മനസിലായിട്ടുണ്ട്. ഗബ്രിയെ ഒന്നും എനിക്ക് കാണേണ്ട കാര്യമില്ല. നാട്ടാരൊക്കെ കാണുന്നുണ്ട്. ഒറ്റ തന്തക്ക് പിറന്നവനാണ് ഞാൻ, നാണം കെട്ടവളെ', എന്നാണ് ഋഷി പറയുന്നത്.

ഇതോടെ ഋഷിക്ക് മറുപടിയുമായി ജാസ്മിനും എത്തി. 'പവർ ടീം പലതും ഡിസ്കസ് ചെയ്യും. അത് അവിടെ അവസാനിപ്പിക്കണം. ഇനിയും ഗെയിം കളിച്ചില്ലെങ്കിൽ പറയും. എന്ന് വെച്ച് മുൻപിൽ നിന്നും ചിരിക്കാൻ പാടില്ല എന്നൊന്നും പറയാനാകില്ല. നിന്നെ നോമിനേറ്റ് ചെയ്യാൻ പാടില്ലേ? കാല് പിടിച്ചിരിക്കണോ?', ദേഷ്യത്തോടെ ജാസ്മിൻ ചോദിച്ചു. ഒടുവിൽ ഹൗസ് അംഗങ്ങൾ എല്ലാവരും ഇടപെട്ടാണ് ഇരുവരേയും ശാന്തരാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+