ജാസ്മിനേയും ഗബ്രിയേയും വാഴയെന്ന് വിളിച്ച അവനാണ് ബിഗ് ബോസിലെ ഏറ്റവും വലിയ വാഴ; ഉടന്‍ അത് മനസ്സിലാകും
ബിഗ് ബോസ് മലയാളം സീസണ്‍ 6 നെ മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യമാണ് പവർ റൂം. മറ്റ് ഗ്രൂപ്പുകളേക്കാള്‍ സവിശേഷമായ പല അധികാരങ്ങളും പവർ റൂമിന് ലഭിക്കുന്നു. എന്നാല്‍ ഇതുവരേയുള്ള ഒരു ടീമും പവർ വേണ്ടത്ര ഉപയോഗിച്ചില്ലെന്ന വിമർശനം ശക്തമാണ്. സിബിന്‍ കൂടെ പുതിയ പവർ ടീമിലേക്ക് വന്നതോടെ ഇത്തവണ ടീം ഉഷാറാകുമെന്ന് പ്രേക്ഷകരും കരുതി.
എന്നാല്‍ പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഇത്തവണയും പവർ ടീമിന് മറ്റുള്ളവരില്‍ നിന്നും നിശിതമായ വിമർശനമാണ് നേരിടേണ്ടി വരുന്നത്. റൂം പൂട്ടിയിട്ടതൊക്കെ അവർക്ക് തിരിച്ചടിയായെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്തൊരു വൃത്തികെട്ട കളിയാണ് ഇത്തവണത്തെ പവർ ടീം കളിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ സർ വീക്കെൻഡിൽ വരുമ്പോൾ ഇതിനെക്കുറിച്ചു തീർച്ചയായും അവരോട്തന്നെ ചോദിക്കണം. ഈ അൻസിബ എന്ന് പറയുന്ന വ്യക്തിക്ക് ഒരു നിലപാടോ വ്യക്തിത്വമോ ഇല്ലായെന്ന് അവർതന്നെ പലപ്പോഴായി തെളിയിച്ചു കൊണ്ടിരിക്കുവാണ്.
ഒരു സ്ത്രീയെ കാലേ വാരി നിലത്തടിക്കും എന്ന് പറഞ്ഞതിന് അൻസിബ അടക്കമുള്ള അവിടുത്തെ സ്ത്രീ ജനങ്ങൾക്ക് അവിടെ ഒരുപരാതിയുമില്ല. ശരണ്യയൊക്കെ എന്തൊരു മോശം സെലക്ഷനാണ്. നിലപാട് എന്നൊരു സാധനം അടുത്ത് കൂടിപോയിട്ടില്ല എന്ന് മാത്രമല്ല ബിഗ് ബോസ് ഒരു ഗെയിം ആണ് എന്നതൊക്കെ കക്ഷി മറന്ന മട്ടാണ്.
നോറ ഉറങ്ങിയതിനു പണിഷ്മെന്റ് കൊടുത്ത പവർ ടീം എന്തുകൊണ്ട് ജിന്റോയും ജാന്മണിയും ഉറങ്ങിയതിനെ മറച്ചു പിടിക്കുന്നു ? ഗബ്രിയുടെയും ജാസ്മിന്റെയും കുറ്റങ്ങൾ എണ്ണിയെണ്ണി പറയാൻ നടക്കുന്ന ബാക്കി കോണ്ടെസ്റ്റന്റ്‌സ് ബാക്കിയുള്ളവരുടെ കുറ്റങ്ങൾ മനഃപൂർവം മറന്നു കളയുന്നു അല്ലെൻകിൽ കണ്ടില്ലെന്നു നടിക്കുന്നു
അഭിഷേക് & അഭിഷേക് ആരൊക്കെയോ കീ കൊടുത്തു പ്രവർത്തിപ്പുന്ന ഒരു ഉപകരണം. സ്വന്തമായി ഒന്നുമില്ല കയ്യിൽ നിന്നും ഇടാൻ വേണ്ടി വളരെ കൊണ്ടെന്റ് ദാരിദ്ര്യം അനുഭവിക്കുന്ന രണ്ടുപേർ. നന്ദന എന്തൊക്കെയോ ചെയ്യണമെന്നുണ്ട് പക്ഷെ ഒന്നുമങ്ങ് നിലനിൽക്കുന്നില്ല. എല്ലാം കയ്യിന്നു പോയ്കൊണ്ടിരിക്കുവാ.
ഋഷി വെറും ഊള ഗബ്രിയേയും ജാസ്മിനെയും വാഴ എന്ന് വിളിച്ചവൻ ഒരു മരവാഴ ആണെന്ന സത്യം പുള്ളിക്ക് പുറത്തു വരുമ്പോ മനസിലാകുമായിരിക്കും. ശ്രീരേഖ എവിക്ട് ആയി പോയോ? ഇപ്പൊ തീരെ അവിടെ കാണാറേയില്ല യമുന പോയതോടുകൂടി അതിന്റെയും കൊണ്ടെന്റ് തീർന്നു. ഇപ്പൊള്‍ വീടിനുള്ളി ആക്റ്റീവ് ആയി നില്‍ക്കുന്നത് ഗബ്രി, ജാസ്മിൻ, നോറ, അപ്സര, റെസ്മിന്‍ എന്നിവരാണ്. ബാക്കിയെല്ലാം വാഴകളാണെന്നു സ്വയം തെളിയിച്ചോണ്ടിരിക്കുന്നു.












Click it and Unblock the Notifications