Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിഷേക് ശ്രീകുമാറിനെ പുറത്താക്കണം, ഫിറോസ് ഖാനെ പുറത്താക്കിയില്ലേ, ഇത് നാണക്കേട്'; തുറന്നടിച്ച് റിയാസ് സലീം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥികളിലൊരാളാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ ആന്റി ക്വിയർ നിലപാടുകൾ ബിഗ് ബോസിന് പുറത്ത് നേരത്തേ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഷോയിൽ വെച്ചും ഇത്തരത്തിലുള്ള കടുത്ത പ്രതികരണങ്ങളാണ് അഭിഷേക് നടത്തുന്നത്. ഇപ്പോഴിതാ വിഷയത്തിൽ അഭിഷേകിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് മുൻ ബിഗ് ബോസ് താരമായ റിയാസ് സലീം. ആന്റി ക്വിയർ വ്യക്തിയായ അഭിഷേകിനെ പങ്കെടുപ്പിച്ച ഷോയുടെ തീരുമാനത്തേയും റിയാസ് കടുത്ത ഭാഷയിൽ വിമർശിച്ചു. റിയാസിന്റെ വാക്കുകളിലേക്ക്

'ഇതാദ്യമായാണ് ഒരു റിയാലിറ്റി ഷോ കണ്ട് ഇത്രയും നിരാശ തോന്നുകയും ട്രിഗർ ആകുകയും ചെയ്യുന്നത്, പ്രത്യേകിച്ച് ‍ഞാൻ കൂടി മുൻപ് പങ്കെടുത്തൊരു ഷോ. പ്രിയ മലയാളികളെ, ഏഷ്യാനെറ്റ്, എന്റമോൾഷൈൻ ഇതെന്തൊരു നാണക്കേടാണ്. വളരെ ക്വിയർ ഫോബിക് ആയിട്ടുള്ള, കാലങ്ങളായി ആന്റി എൽജിബിടിക്യൂഐ പ്രൊപ്പഗാന്റ പ്രചരിപ്പിക്കുന്ന , അവരുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒരു മനുഷ്യനെ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിടുന്നത് ഇത്തവണത്തെ സീസൺ നിങ്ങൾ വിചാരിച്ചത്ര ഫൺ അല്ലാത്തതുകൊണ്ടായിരിക്കാം. പക്ഷേ ഇതാണോ വ്യത്യസ്തമായ അഭിപ്രായങ്ങൾ എന്ന് പറയുന്നത്? ഇത് വിദ്വേഷ പ്രസംഗമാണ്.

abhishekriyassalim-1

ജെന്റർ ആന്റ് സെക്ഷ്വാലിറ്റി പോലുള്ള മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഒരു മനുഷ്യൻ ,അത് ടെലികാസ്റ്റ് ചെയ്യാൻ ഒരു ഷോ, അത് പ്രചരിപ്പിക്കാൻ ആയിരക്കണക്കിന് പേർ പുറത്തുണ്ട്. ഇതെങ്ങനെയാണ് ഒകെ ആകുന്നത്. ബിഗ് ബോസ് സീസൺ 6 ൽ രണ്ട് ക്വിയർ മത്സരാർത്ഥികളുണ്ട്. അവർ പുറത്ത് തെറ്റ് ചെയ്തിട്ടുള്ളവരോ പറയുന്നവരോ ആയിക്കോട്ടെ, അവരും തെറ്റുകൾ സംഭവിക്കുന്ന സാധാരണ മനുഷ്യരെ പോലെ തന്നെയുള്ളവരാണ്. ക്യൂർ ആയിട്ടുള്ള ആളുകൾ ഉള്ളത് കൊണ്ട് അവർക്കെതിരെ സംസാരിക്കാൻ ഇങ്ങനെയുള്ളൊരാൾ വേണമായിരുന്നോ?

പുറത്തുള്ള ക്വിയർ ആളുടെ ജീവിതം ഒരു തമാശയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവർ നേരിടുന്ന വിവേചനവും സ്വീകാര്യത ഇല്ലാത്ത അവസ്ഥയും എന്താണെന്ന് അറിയുമോ? ഈ സീസണിന്റെ 29ാമത്തെ എപ്പിസോഡ് കണ്ട് ആങ്സൈറ്റി അറ്റാക്ക് വന്ന, ആതമഹത്യാ വാസന തോന്നിയ എത്ര ക്വിയർ ആളുകൾ പുറത്തുന്നുണ്ടെന്ന് അറിയുമോ? അതിന്റെയൊക്കെ ഉത്തരവാദിത്തം ഏഷ്യാനെറ്റ് ഏറ്റെടുക്കുമോ? സ്വന്തം ഐഡന്റിറ്റി പുറത്ത് പറയാൻ ബുദ്ധിമുട്ടുന്നവർ മനസിലാക്കുകയാണ് ക്യൂർ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത നാടാണ് കേരളം എന്നത് ഭീകരമാണ്. ഇതാണോ ഷോയിലൂടെ കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?

അങ്ങനെ എക്സ്ട്രീമിസ്റ്റുകളെ വെച്ചിട്ട് ടിആർപി കൂട്ടാനാണെങ്കിൽ മതത്തെ , രാഷ്ട്രീയത്തെ എന്നിവയെ കുറിച്ചെല്ലാം പറയുന്ന എക്സ്ട്രീമിസ്റ്റുകളെ കൊണ്ടുവരൂ. വ്യത്യസ്തത കൊണ്ടുവരാനാണെങ്കിൽ അങ്ങനെ ചെയ്യൂ. എന്നിട്ട് ഇതിൽ പറയുന്ന പരാമർശങ്ങൾ ഡിസ്ക്ലയിമർ ഇട്ട് വ്യക്തികളുടെ മാത്രം അഭിപ്രായമാണെന്ന് കാണിച്ച് ടെലികാസ്റ്റ് ചെയ്യുമോ? ഒരിക്കലുമില്ല, കേരളം അടുത്ത ദിവസം കത്തുമെന്ന് നിങ്ങൾക്ക് അറിയാം.

ബിഗ് ബോസ് സീസൺ 3 ൽ നിന്നും ഒരു സ്ത്രീ മത്സരാർത്ഥിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് നിങ്ങൾ ഫിറോസ് ഖാനെ പുറത്താക്കി. ഇവിടെ അഭിഷേക് ശ്രീകുമാർ ഒരു വലിയ കൂട്ടം ജനതയ്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയാണ്. അഭിഷേകിന്റെ പുറത്താക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് ആവശ്യപ്പെടുകയാണ്', റിയാസ് പറഞ്ഞു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദിയ സനയും അഭിഷേകിനെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+