സായ് കൃഷ്ണയെ വലിച്ച് കീറിയൊട്ടിച്ച് റോബിൻ; ;അരിയണ്ണാ വണ്ടിയിലിരുന്ന് വളവള പറയുന്നത് പോലെയല്ല ഫീൽഡിൽ,വീഡിയോ
കൊച്ചി: ബിഗ് ബോസിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്ന വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു യുട്യൂബർ ആയി സായി കൃഷ്ണ. വർഷങ്ങളായി ബിഗ് ബോസ് ഗെയിമിനെ വിലയിരുത്തിയിരുന്ന സായിക്ക് മികച്ച ഗെയിം പുറത്തെടുക്കാൻ സാധിക്കുമെന്നും പലരുടേയും സെയിഫ് ഗെയിമിനെ തുറന്ന് കാട്ടാൻ സാധിക്കുമെന്നുമായിരുന്നു പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. മാത്രമല്ല വൈൽഡ് കാർഡായി എത്തുന്നത് കൊണ്ട് തന്നെ കളി കണ്ട് പോകുന്നയാളുടെ ഗുണങ്ങളും സായിക്ക് ഉണ്ടാകുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പ്രേക്ഷകരുടെ ഈ വിലയിരുത്തലുകളെല്ലാം തകിടം മറിച്ച് കൊണ്ടാണ് ഇപ്പോൾ സായി ഹൗസിൽ തുടരുന്നതെന്നാണ് വിലയിരുത്തലുകൾ. ഗെയിം കളിക്കാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും തന്റെ ശബ്ദം ഉയർത്താൻ പോലും സായിക്ക് കഴിയുന്നില്ലെന്നാണ് ചിലർ പറയുന്നത്. കാറിനുള്ളിലിരുന്ന് റിവ്യൂ പറയുന്നത്ര എളുപ്പമല്ല യഥാർത്ഥ ഗെയിമെന്നത് ഇപ്പോൾ സായി തിരിച്ചറിയുന്നുണ്ടാകുമെന്നും ചിലർ പരിഹസിക്കുന്നു. അതിനിടയിൽ ഇപ്പോഴിതാ സായിക്കെതിരെ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനും രംഗത്തെത്തിയിരിക്കുകയാണ്. ഫീൽഡിൽ ഇറങ്ങി കളിക്കുന്നത് എളുപ്പമല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ റോബിൻ പറയുന്നു.

'ഞാൻ കാറിനകത്താണ്, സീക്രട്ട് ഏജന്റൊന്നും അല്ല കേട്ടോ. സീക്രട്ട് ഏജന്റ് കാറിനകത്ത് വൈൽഡ് കാർഡായി പോയത് അറിഞ്ഞു. നന്നായി ,അതിഗംഭീരമായി കളിക്കുന്നതായി ഞാൻ അറിഞ്ഞു. ഇതുപോലെ ഗംഭീരമായി കളിക്കട്ടെ. വരും ദിവസങ്ങളിൽ പുള്ളിക്കാരന്റെ അതിഗംഭീര ഗെയിമുകൾ കാണാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു. വണ്ടിയിലിരുന്ന് എന്നെയൊക്കെ നന്നായി വലിച്ച് കീറിയിട്ടുണ്ട്, അരിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഞാനും അരിയണ്ണനെ വെച്ച് കുറച്ച് അരി ഉണ്ടാക്കിക്കോട്ടെ. തമാശയ്ക്ക് പറഞ്ഞതാണ്. വെറുതെ ഇരുന്നപ്പോ തോന്നിയതാണ്. ഇതൊന്നും ആരും സീരിയസ് ആയി എടുക്കേണ്ട. എന്നാലും അരിയണ്ണാ വണ്ടിയിലിരുന്ന് വളവള പറയുന്നത് പോലെയല്ല ഫീൽഡിൽ ഇറങ്ങി കളിക്കുന്നത്, നടക്കട്ടെ', എന്നാണ് റോബിൻ വീഡിയോയിൽ പറയുന്നത്.
അതിനിടെ സായി ഡയറക്ട് മാനിപ്പുലേഷൻ എന്ന തന്ത്രവുമായി മികച്ച ഗെയിമാണ് പുറത്തെടുത്തിരക്കുന്നതെന്നാണ് ചില ആരാധകർ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം. 'ഇതുവരെ വന്ന വൈൽഡ് കാർഡുകളിൽ ഏറ്റവും വ്യത്യസ്തമായി കളിക്കുന്നത് സീക്രെട് ഏജന്റ് ആണ്..ബാക്കി എല്ലാരും കട്ട നെഗറ്റീവ് ആയ ജാസ്മിൻ, ഗബ്രി, ജാൻമണി എന്നിവരെ ടാർഗറ്റ് ചെയ്യുമ്പോൾ, ജബ്രി കോമ്പോയെ നേരിട്ട് ടാർഗറ്റ് ചെയ്യാതെ അവർക്കൊപ്പം അയാൾ കൂടുകയാണ് ചെയ്തത്.
അതായത് അവരുടെ വിശ്വാസം നേടി എടുക്കുകയും, താൻ പുറത്തെ കാര്യങ്ങൾ ജാസ്മിനു പറഞ്ഞു കൊടുക്കുന്നതിലൂടെ അവളുടെ നെഗറ്റീവ് ഇമേജ് കുറച്ചുകൂടി കൂട്ടുകയും ചെയ്തു.
പുള്ളി ചെയ്തത് കുറച്ച് ആത്മഹത്യാപരമാണ്.എന്നാലും പൊളി ഗെയിം ആണ്.
കൂടെ നിന്നിട്ട് കുതികാൽ വെട്ടാൻ ഉള്ള പരിപാടി ആണ്. സായിയോട് തോന്നുന്നതിനേക്കാൾ ദേഷ്യം, സ്വാഭാവികമായി ജാസ്മിനോട് തോന്നും..അതുപോലെ പുറത്തെ കാര്യങ്ങൾ വെച്ചിട്ട് ജാസ്മിനെ ഇമോഷണൽ ആയി കൂടെ നിന്നു തകർക്കാൻ നോക്കുന്നു.
പുള്ളിയാണ് ഇപ്പോൾ ഗെയിം കളിക്കുന്നത്. ഒന്നെങ്കിൽ ഞാൻ രാവിലെ പറഞ്ഞ പോലെ ഒരു റിവേഴ്‌സ് manipulation കളിക്കണം. അല്ലെങ്കിൽ ഡയറക്റ്റ് manipulation കളിക്കാം... സായി കളിക്കുന്നത് ഡയറക്റ്റ് manipulation ആണ്. BB റിവ്യൂ ചെയ്യുന്ന ഒരാൾക്ക് പുറത്തെ കാര്യങ്ങൾ അകത്തു പറയാൻ പാടില്ല എന്ന് വ്യക്തമായി അറിയാം. അപ്പോൾ അത് പറഞ്ഞു എങ്കിൽ, അതിന്റെ ഉള്ളിൽ മറ്റൊരു ഗെയിം ഉണ്ട്', പോസ്റ്റിൽ പറയുന്നു.












Click it and Unblock the Notifications