Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലന്‍ ഓഫ് സ്പാർട്ട വിവാദം: സായി കൃഷ്ണയ്ക്കെതിരെ റോബിന്‍, ഇരട്ടത്താപ്പാണ് അവന്

ഹെലന്‍ ഓഫ് സ്പാർട്ട എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ ധന്യ എസ് രാജേഷുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് യൂട്യൂബില്‍ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാവിഷയം. തന്റെ ചാനലിലൂടെ താരം നല്‍കിയ ഒരു പ്രമോഷന്‍ തട്ടിപ്പാണെന്ന് വ്യക്തമാക്കി നിരവധി ആളുകള്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ ധന്യ താന്‍ നല്‍കിയ വീഡിയോ പിന്‍വലിക്കുകയും തെറ്റ് പറ്റിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തു.

യൂസഫ് അലിക്ക് അങ്ങോട്ട് സമ്മാനം നല്‍കി ഒരു മലയാളി യുവാവ്: അതും വിലമതിക്കാനാകാത്ത സമ്മാനം

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ ധന്യയുടെ സുഹൃത്തായ സീക്രട്ട് ഏജന്റ് നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ റോബിന്‍ രാധാകൃഷ്ണന്‍. ഇന്‍ഫ്ലൂവന്‍സർ അസ്ല മാർലിയുടെ യൂട്യൂബ് ചാനലിലൂടൊയിരുന്നു റോബിന്റെ പ്രതികരണം.

sai-robin

എനിക്ക് സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയുമായി വ്യക്തിപരമായി വലിയ പ്രശ്നമൊന്നു ഇല്ല. ചില വിഷയങ്ങള്‍ ഇല്ലെന്നല്ല. എന്നാലും ഇവനെന്താണ് ഇങ്ങനെ ഡബിള്‍ സ്റ്റാന്‍റായി പറയുന്നതെന്ന് തോന്നിയിട്ടുണ്ട്. അതായത് ഒരു കാര്യത്തില്‍ സുഹൃത്തുക്കള്‍ പ്രതിസ്ഥാനത്ത് വന്നാല്‍ അവരെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കും. മറ്റുള്ളവർ വന്നാല്‍ അങ്ങനയല്ലെന്ന് തോന്നിയിട്ടുണ്ടോയെന്നും റോബിന്‍ അസ്ലയോട് ചോദിക്കുന്നു.

വരുന്ന വഴിക്ക് ഞാനൊരു വീഡിയോ കണ്ടു. അതിന് അകത്ത് സുഹൃത്ത് ഒരു കുറ്റം ചെയ്തു, സുഹൃത്തായതുകൊണ്ട് തന്നെ ഞാന്‍ പിന്തുണയ്ക്കും എന്ന നിലപടാണ്. നമ്മളും മനുഷ്യരാണ്. നമ്മുടെ ഭാഗത്തും തെറ്റുകളൊക്കെ വരുമ്പോള്‍ മനുഷ്യനാണ് എന്ന പരിഗണന തരാം. എന്നാല്‍ ആ സയമത്തൊക്കെ എന്നെപ്പോലെയെ പല മനുഷ്യരേയും ചവിട്ടി തേയ്ക്കാനായി ശ്രമിച്ചിട്ടുണ്ട്.

ഫ്രണ്ട് തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ കൂടെ നില്‍ക്കും, മറ്റുള്ളവരാണെങ്കില്‍ നേരെ തിരിച്ച് പറയും എന്നത് ഡബിള്‍ സ്റ്റാന്‍ഡ് അല്ലേയെന്നും റോബിന്‍ അസ്ലയോട് ആവർത്തിച്ച് ചോദിക്കുന്നു. എന്നെപ്പോലെ പലരും മനുഷ്യർ തന്നെയാണ്, ആ ഒരു പരിഗണന തരാമായിരുന്നു. നമ്മളാരും ക്രിമിനല്‍ കുറ്റമൊന്നും ചെയ്ത് ആളുകളൊന്നുമല്ല. ഡബിള്‍ സ്റ്റാന്‍റ്റ് എന്നൊരു കാര്യം പുള്ളിക്കുണ്ട്. തെറ്റ് ആര് ചെയ്താലും തുറന്ന് പറയണം. അല്ലെങ്കില്‍ അല്ലാത്ത രീതിയില്‍ പറയും. ഇത് രണ്ട് കൂടിയാകുന്നത് ഇരട്ടത്താപ്പാണെന്ന് ആളുകള്‍ മനസ്സിലാക്കണമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. അതുകൊണ്ട് അസ്ലയ്ക്ക് യാതൊരു വിഷയവും വരില്ലെന്നും റോബിന്‍ പറയുന്നു. അതേസമയം ഹെലന്‍ ഓഫ് സ്പാർട്ടക്ക് ഒരു തെറ്റ് പറ്റിയതാകും, അവള്‍ അങ്ങനെ ചെയ്യുന്ന വ്യക്തിയല്ലെന്നായിരുന്നു അസ്ല പറഞ്ഞത്. ഇതോടെ അറിഞ്ഞുകൊണ്ടായിരിക്കില്ല, അവർക്കൊരു മിസ്റ്റേക്ക് പറ്റിയതാകാമെന്ന് റോബിനും പറയുന്നു. അങ്ങനെ എല്ലാവർക്കും തെറ്റുകള്‍ പറ്റാമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+