Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കി ബിഗ് ബോസില്‍ നിന്നും പുറത്താകും, റോബിന്‍ പോയ അതേ വഴിയിലൂടെ: ജാസ്മിന്റേയും ഗബ്രിയുടേയും വിജയം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശ്രദ്ധേയമായ താരമാണ് അസി റോക്കി. തുടക്കം മുതല്‍ തന്നെ അഗ്രസീവായ മത്സര രീതി പുറത്തെടുക്കുന്ന താരത്തിന്റെ മത്സര രീതിയെ അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ എതിർക്കുന്നവരാണ് എന്നതാണ് സത്യം. ഇന്നലെ ജാസ്മിനോടും ഗബ്രിയോടും പ്രകോപിതനായ റോക്കി ബിഗ് ബോസ് വീടിനുള്ളി പ്രോപ്പർട്ടി ഇടിച്ച് പൊളിക്കുകയും ചെയ്തു.

വേഗം പ്രകോപിതനാകുന്നു എന്നതാണ് റോക്കിയുടെ പ്രതികൂല ഘടകം. ഇങ്ങനെ പോയാല്‍ സീസണ്‍ 4 ല്‍ റോബിന്‍ രാധാകൃഷ്ണന്‍ പുറത്തായത് പോലെ റോക്കിയും പുറത്താകുമെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ കുറിക്കുന്നത്. സീസണ്‍ 4 ല്‍ റിയാസ് സലീം നന്നായി നടപ്പാക്കി റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ ഗെയിം ആണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൈറല്‍ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

asirockyandgabri

ഇന്ന് നോക്കുകയാണേലും ഗബ്രിയും ജാസ്മിനും തന്നെയാണ് കളിച്ചത്. റോക്കിയെ പ്രവോക്ക് ചെയ്ത്‌ വക്കത്ത് വരെ കൊണ്ട് കൊണ്ടെത്തിച്ചിട്ടുണ്ട്. റോക്കിയെ മൂപ്പിച്ച് വെളിയിൽ കളയാൻ ആണ് നോക്കുന്നത്. സീസണ്‍ 4 ല്‍ റിയാസ് സലീം നന്നായി നടപ്പാക്കി റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ ഗെയിം. ആ സീസണിലെ തന്നെ ബെസ്റ്റ് ഗെയിമായിരുന്നു അത്.

വല്ലതും വിളിച്ച് പറഞ്ഞു നിയന്ത്രണം വിട്ട് ചെയ്യുന്നതല്ല ഗെയിം. ഒരാളുടെ വീക്ക്നെസ് നോക്കി അവരെ പുറത്താകുന്നത് തന്നെയാണ്. അർഹതയുള്ളവർ അതിജീവിക്കുക എന്നതാണ് ബിഗ് ബോസിലെ ഗെയിം. ഗബ്രിക്കും ജാസ്മിനും ഒരു കാര്യം വഷളായാൽ എവിടെ നിർത്തണം എന്നറിയാം. സിജോയ്ക്കും അറിയാം.

അതറിയാത്തത് ഇവനും മുടിയനും എല്ലാം ആണ്. അതറിഞ്ഞു കളിക്കുന്നതാണ് ഗെയിം. ഗെയിം കളിക്കുമ്പോൾ എല്ലാം സക്സസ് ആകണം എന്നില്ല. പ്രേഷകരുടെ കയ്യടി നോക്കി പ്ലാൻ മാറ്റാൻ സ്റ്റേജ് ഷോ അല്ലല്ലോ. എന്തേലും ഗെയിം കളിക്കുന്നവർക്ക് ആണ് വീഴ്ചയും ഉയർച്ചയും ഉണ്ടാകുക. ഇതെല്ലാം ബിഗ് ബോസ് എന്താണെന്നു അറിയാത്തവാന്മാർക്ക് മനസിലാകോ?

നിങ്ങൾ ഓരോരുത്തരുടേയും കാഴചപ്പാടിൽ ശരിയോ തെറ്റോ ഉണ്ട്. ഇവരാണ് കുറച്ച് ദിവസമായി ആയി ഗെയിം കൊണ്ട് പോകുന്നത്. ഒറ്റക്കിരുന്ന് കഥ പറഞ്ഞിരിക്കുന്നത് എപ്പിസോഡ് മുഴുവൻ കാണിക്കുന്നത് ക്രിഞ്ച് ആയി പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോൾ ഇടാൻ വേറെ കോൺടെന്റ് ഇല്ലാത്തോണ്ട് ആകും ബിഗ് ബോസ് ടീം കഷ്ടപ്പെട്ട് ഇത് കാണിക്കേണ്ടി വരുന്നത്. അത് കഴിഞ്ഞു കളത്തിലിറങ്ങിയാൽ പിന്നെ ഷോ കൊണ്ട് പോകുന്നത് ഇവർ തന്നെയാണ്.

ഇന്ന് എത്ര അടിപൊളി ആയാണ് അവർ റോക്കിയെ അനലൈസ് ചെയ്ത്‌ അവരുടെ പ്ലാനിൽ വീഴ്ത്തിയത്. അവനോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ. എന്നിട്ട് അവസാനം ഫ്രസ്ട്രേഷന്‍ കഴിഞ്ഞപ്പോൾ അവിടെ ഓയിന്റ്മെന്റ് തേച്ചിരിക്കേണ്ടി വന്നു. പിന്നെ നെഗറ്റീവ്. അതിപ്പോൾ മലയാളം ബിഗ് ബോസ് എന്നല്ല, ഏതു ബിഗ് ബോസ് നോക്കിയാലും കാണുന്നതാണ് ഒരാളെ പൊക്കി കൊണ്ട് വന്ന്, അവന് അങ്ങ് ആള് കൂടിയാൽ, അവൻ പിന്നെ എന്ത് കാണിച്ചാലും അവനെ സപ്പോർട്ട് ചെയ്യും.

അതെ പോലെ കുറച്ചാളുകൾ നെഗറ്റീവ് പറഞ്ഞു തുടങ്ങിയാൽ അവരെ ട്രോള് ചെയ്യാൻ പിന്നെ എല്ലാവരും കൂടും. അവർ പിന്നെ എത്ര നന്നായി ഗെയിം കളിച്ചാലും ..
ഭൂരിപക്ഷം ഇഷ്ടപ്പെടുന്നവരെ പുകഴ്ത്താനും നെഗറ്റീവ് ആയവരെ ബുള്ളിയിങ് ചെയ്യാനു , പിന്നെ എല്ലാ യൂട്യൂബ് ചാനല്‍സും ഇറങ്ങും. അപ്പോയെ അവർക്ക് വ്യൂസ് കിട്ടുകയുള്ളൂ. ഇപ്പോൾ നെഗറ്റീവ്ന് ആളായി. ഇനി രായാവ് കൂടെ വരുന്നതോടെ. അതോടെ എല്ലാം തീർന്നു , ആ സീസൺ സ്വാഹാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+