'എടീ,പോടീ നീ ആരാടീ, റോക്കി സ്ത്രീകളുടെ ദേഹത്ത് ചെന്ന് ഇടിക്കാൻ പോകുന്നത് പോലെ'; പുറത്താകുമെന്ന്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഒറ്റയ്ക്ക് നിന്ന് കളിച്ച് മുന്നേറുന്ന മത്സരാർത്ഥിയാണ് റോക്കി. തുടക്കം മുതൽ തന്നെ ഹൗസിൽ ശക്തമായ ഇടപെടൽ റോക്കി നടത്തുന്നുണ്ട്. എന്നാൽ റോക്കി ഉപയോഗിക്കുന്ന ഭാഷകളും സ്ത്രീകളോടുള്ള പെരുമാറ്റവുമെല്ലാം വളരെ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇപ്പോഴിതാ ഇന്ന് രാവിലെ മോണിങ് ടാസ്കിൽ സഹമത്സരാർത്ഥിയായ റസ്മിൻ ഭായിയെ മോശം ഭാഷയിലൂടെ വിമർശിച്ച റോക്കിക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-' കൂട്ടുകാരെ ഈ റോക്കി എന്ന് പറയുന്നവൻ എല്ലാവരെയും കയറി എഡി പോടി എന്നൊക്കെ വിളിക്കുന്നത് എന്തിനാണ്? റോക്കി അവിടെ ഉള്ള സ്ത്രീകളെ എടി പോടി എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നവരുണ്ടോ? റോക്കിക്ക് മാന്യമായി ആരോടും സംസാരിക്കാൻ അറിയില്ല. അവൻ പറയുന്നത് തന്നെയാണ് ശരി എന്ന് എല്ലാവരും സമ്മതിച്ചു കൊടുക്കണം എന്നുള്ള നിലപാടാണ് .ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് .ചെയ്യണം എന്നാണ് ഇവൻ പറയുന്നത്

എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇൻസർട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? റോക്കി സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരുടെ ദേഹത്തേക്ക് ചെന്ന് ഇടിക്കാൻ പോകുന്ന രീതിയിലാണ് നേരെ ചെന്ന് സംസാരിക്കുന്നത്. അവരെ ഇപ്പോൾ അടിക്കും എന്നുള്ള രീതിയിലാണ്. സ്ത്രീകളുടെ മുമ്പിൽ നിന്നും തുപ്പുന്നു .പുച്ഛിച്ച രീതിയിലുള്ള സംസാരങ്ങൾ നടത്തുന്നു. മോണിംഗ് ടാസ്ക് ഒരു വ്യക്തിക്ക് കൊടുത്താൽ ആ വ്യക്തിയുടേതാണ് മോണിംഗ് ടാസ്ക് അതിൽ കയറി അനാവശ്യമായ ചർച്ച അല്ലെങ്കിൽ അഭിപ്രായം പറഞ്ഞ് വൃത്തികെട്ട സ്ക്രീൻ സ്പേസ് കണ്ടെത്താൻ നോക്കുന്നു.
റസ്മിൻ ഭായ് നന്നായിട്ട് ടാസ്ക് ചെയ്തു .കൂടെയുള്ള സഹമരാർഥികൾ എല്ലാം അതിനെ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു അത് കണ്ടിട്ട് വളരെയധികം രോക്ഷാകുലനായി അസൂയപ്പെട്ട് അവരോട് കയർത്തുകയറി എടീ,പോടീ നീ ആരാടീ എന്നൊക്കെ വിളിച്ചു ഒരു മര്യാദയും ഇല്ലാതെ സ്ത്രീകളോട് സംസാരിക്കുന്നു. പുറത്തുള്ള ബിഗ് ബോസ് കാണുന്ന സ്ത്രീകളടക്കം ആപാലവൃത്തം ജനങ്ങളും. റോക്കിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കില്ല. റോക്കി ഇങ്ങനെയാണ് നിൽക്കാൻ തീരുമാനിക്കുന്നതെങ്കിൽ പുറത്തേക്ക് പോകാൻ വളരെയധികം സമയം എടുക്കില്ല', പോസ്റ്റിൽ ആരാധകൻ പറഞ്ഞു.












Click it and Unblock the Notifications