ലുലു മാളിൽ കണ്ട 'ബോഡിഗാർഡ്സിനായി' ലക്ഷങ്ങൾ ചെലവാക്കിയോ?; സത്യം തുറന്ന് പറഞ്ഞ് അസി റോക്കി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ എത്തുന്നതിന് മുൻപ് നടി അനുവിന്റെ സുഹൃത്ത് എന്ന നിലയിലാണ് അസി റോക്കിയെ പ്രേക്ഷകർക്ക് പരിചയം. തന്റെ ലക്ഷങ്ങൾ വരുന്ന വീട് നിർമ്മിച്ചത് റോക്കിയാണെന്ന് അനു പറഞ്ഞിരുന്നു. പിന്നീടാണ് റോക്കി ഷോയിൽ എത്തുന്നത്. ഇതോടെ അനുവാണ് റോക്കിയെ ഷോയിലേക്ക് നിർദ്ദേശിച്ചതെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് റോക്കി. ഷോയിലേക്ക് എങ്ങനെ എത്തിയെന്നും ലക്ഷങ്ങൾ കൊടുത്ത് ബോഡിഗാഡിനെ നിയമിച്ചുവെന്നുമൊക്കെയുളള വിവാദങ്ങളോടുമെല്ലാം റോക്കി പ്രതികരിച്ചു. 'ഒറിജിനൽസ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'അനു കഴിഞ്ഞ സീസണിൽ ഉണ്ടായ ആളാണ്. ഞാൻ ആണ് അനുവിനെ ബിഗ് ബോസിലേക്ക് പോകാൻ പരമാവധി നിർബന്ധിച്ചത്. അവർ പോയെങ്കിലും പുള്ളിക്കാരിക്ക് വ്യത്യസ്തയായി നിൽക്കാൻ സാധിച്ചില്ല. എനിക്ക് ഷോയിൽ മത്സരിക്കുന്നതിനായി നിരന്തരം ഞാൻ ബിഗ് ബോസിനെ ബന്ധപ്പെട്ടിരുന്നു. വർഷങ്ങളായി ഞാൻ ശ്രമിച്ചോണ്ടിരിക്കുകയാണ്. ഞാൻ ഒരു ഡിജിറ്റൽ സിവി തയ്യാറാക്കി അയക്കുകയായിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് അവർ എന്നെ വിളിച്ചു. 45 ദിവസത്തിന് ശേഷമാണ് വിളി വന്നത്. ആദ്യം സൂം കോളിലായിരുന്നു അഭിമുഖം. അതിൽ തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിന് ശേഷം നേരിട്ട് അഭിമുഖം നടന്നു. അത് കഴിഞ്ഞ് സൈക്കോളജിസ്റ്റുമായി സംസാരിച്ചു.
സൈക്കോളജിസ്റ്റ് എന്നോട് ചോദിച്ചത് സെലിബ്രിറ്റികളാണ് വരുന്നത് എങ്ങനെ അവർക്കിടയിൽ റോക്കി പിടിച്ചുനിൽക്കും എന്നാണ്. അതിന് ഞാൻ നൽകിയ മറുപടി നമ്മൾ ആരേക്കാളും ചെറുതല്ല എന്നായിരുന്നു.ഈ ഷോ കണ്ട ആളുകൾ പറയില്ല ഞാൻ വെറും റെക്കമന്റേഷനിലൂടെ വന്നതാണ്. ആരും എന്നെ റെക്കമെന്റ് ചെയ്തിട്ടില്ല. എന്റമോൾഷൈനിന്റെ വൻ ടീമായിരുന്നു എന്നെ തിരഞ്ഞെടുത്തത്. ബിഗ് ബോസിന് വേണ്ട കാര്യങ്ങൾ എന്നിൽ ഉണ്ടായിരുന്നുവെന്ന് തന്നെയാണ് വിശ്വാസം. ഞാൻ അങ്ങോട്ട് പോകുമ്പോൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. അങ്ങനെ ആര് ആസൂത്രണം ചെയ്തിട്ട് കാര്യമില്ല. ബിഗ് ബോസിന് ബിഗ് ബോസിന്റേതായ പ്ലാനുകൾ ഉണ്ട്. അവിടെ ഒന്നുകിൽ ഒഴുക്കിനൊപ്പം നീങ്ങുക, അല്ലെങ്കിൽ ഒഴുക്കിനെതിരെ നീന്തുക എന്നതാണ് വേണ്ടത്. ഞാൻ ഒഴുക്കിനെതിരെയാണ് നീങ്ങിയത്.
എന്റെ അഭിപ്രായത്തിൽ അർഹതപ്പെട്ട ആൾക്കല്ല കപ്പ് കിട്ടിയത്. ആ ഷോ കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം ശരിയായിരുന്നില്ല. ആളുകൾക്ക് ജിന്റോ റിയൽ ആയി തോന്നിയിട്ടുണ്ടാകാം. പക്ഷെ എനിക്ക് തോന്നിയിട്ടില്ല. ഞാൻ ബിഗ് ബോസിൽ ഉണ്ടായിരുന്നെങ്കിൽ പല കാര്യങ്ങൾ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ എനിക്ക് അവിടെ തുടരാൻ കഴിഞ്ഞില്ല', റോക്കി പറഞ്ഞു.
ലുലു മാളിൽ കൂടെ കൊണ്ട് നടക്കാൻ ലക്ഷങ്ങൾ കൊടുത്ത് ബോഡി ഗാഡിനെ നിയമിച്ചുവെന്ന പരിഹാസങ്ങൾക്കും റോക്കി മറുപടി നൽകി-' ആളുകൾ എന്നോട് കയ്യൊക്കെ ഉയർത്തിക്കാട്ടിയിരുന്നു. കൂടെ കൊണ്ട് നടന്നതല്ല, അവരൊക്കെ സുഹൃത്തുക്കളും സഹോദരങ്ങളും എന്നെ ഇഷ്ടപ്പെടുന്നവരുമാണ്. എന്റെ കൂടെയുള്ളവർ തന്നെയാണ് അവർ. ബ്ലാക്ക് വസ്ത്രം ഇഷ്ടം ഉള്ളത് കൊണ്ടാണ് അവർ ബ്ലാക്ക് ആൻ്റ് ബ്ലാക്ക് ധരിച്ചത്. അവർ ബോഡിഗാഡ്സ് ഒന്നും അല്ല, ലുലു മാളിൽ പോകാൻ എനിക്കെന്തിനാണ് ബോഡി ഗാഡ്സ്, അതൊക്കെ വെറും റീൽസ് അല്ലേ, റോക്കിക്ക് ബോഡിഗാഡ്സിനെയൊക്കെ കൊണ്ടേ പുറത്ത് പോകാൻ സാധിക്കൂവെന്നൊക്കെയാണ് ആൾക്കാർ ചിന്തിക്കുന്നതെങ്കിൽ അങ്ങനെ കണ്ടോട്ടെ.
ബിഗ് ബോസിൽ നിന്നും ആകെ കിട്ടിയത് കുപ്പി മാത്രമാണ്. സാധാരണ കുപ്പിയൊന്നും അവർ തന്ന് വിടില്ല. എന്റെ ബാഗിൽ അത് എങ്ങനെയോ പെട്ട് പോയത്. ആ കുപ്പി വളരെ അമൂല്യമാണെന്നും 10 ലക്ഷം തന്നാലും ഞാൻ ആർക്കും കൊടുക്കില്ലെന്നുമാണ് പറഞ്ഞത്', റോക്കി പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications