ബിഗ് ബോസ് വീട്ടിലേക്ക് ചലഞ്ചർ എത്തുന്നു; നിസ്സാരക്കാരനല്ല, സിജോയും ജിന്റോയുമൊക്കെ നിന്ന് വിയർക്കും
ബിഗ് ബോസ് സീസൺ 6 ൽ ഇപ്പോൾ ശരിക്കും കളി മാറിത്തുടങ്ങി. ഇക്കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് ഗബ്രി കൂടി പുറത്തായതോടെ ഇനി എന്തായിരിക്കും ബി ബി ഹൗസിൽ നടക്കുക എന്ന ചോദ്യം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ഗബ്രിയും ജസ്മിനും ആണ് കൂടുതൽ കണ്ടന്റ് ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഗബ്രി - ജാസ്മിൻ കോമ്പോ ഇല്ലാതായതോടെ വീട്ടിലെ ആവേശം മൊത്തം നഷ്ടപ്പെടുമെന്ന സങ്കടത്തിലിരുന്ന പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് സംഭവിക്കാൻ പോകുന്നത്. ബിഗ് ബോസ് വീട്ടിലെ കളികൾ മൊത്തത്തിൽ മാറ്റാൻ പുറത്ത് നിന്ന് ഒരാൾ എത്തുകയാണ്.
ബിഗ് ബോസിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ടാസ്ക്കുകളിൽ ഒന്നാണ് ഹോട്ടൽ ടാസ്ക്ക്. കഴിഞ്ഞ തവണത്തെ ഹോട്ടൽ ടാസ്ക്കിൽ രജിത്തും റോബിനും ഉൾപ്പെടയുള്ളവർ ആണ്
എത്തിയത്. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് ചലഞ്ചറായി എത്തുന്നത് പ്രേക്ഷകർ കഴിഞ്ഞ തവണ തന്നെ പറഞ്ഞ പേരുകളിൽ ഒരാളാണ്. ബിഗ് ബോസ് വീട്ടിലേക്ക് അതിഥിയായാണ് ആ വ്യക്തി എത്തുക. ഇദ്ദേഹത്തെ നന്നായി പരിപാലിച്ച് സന്തോഷിപ്പിക്കുക എന്നതാണ് വീട്ടിലുള്ളവർ ചെയ്യേണ്ടത്. ബിബി വീട്ടിലേക്ക് ആദ്യത്തെ അതിഥി എത്തുന്ന വീഡിയോ ആണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടത്.

ബിഗ് ബോസ് മലയാളം സീസൺ 6 ലെ ആദ്യത്തെ ചലഞ്ചറായി എത്തുന്നത് സാബു മോനാണ്. ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലെ വിജയി ആണ് സാബു മോൻ ആണ്. ആദ്യമായാണ് ആദ്യത്തെ സീസണിന് ശേഷം സാബു ബി ബി വീട്ടിലെത്തുന്നത്. കാറിന്റെ ഹോണടി ശബ്ദം കേൾക്കുമ്പോൾ അതിഥി എത്തുമെന്ന് ബിഗ് ബോസ് പറയുന്നക് വീഡിയോയിൽ കേൾക്കാം. പിന്നീട് സാബു എത്തുന്നതായാണ് കാണിക്കുന്നത്.
ബിഗ് ബോസ് വീട് ഒരു ഹോട്ടൽ പോലെ മാറ്റിയിട്ടുണ്ട്. പ്രൊമോയിൽ അത് കാണാൻ സാധിക്കുന്നുണ്ട്. എന്തായാലും സാബു എത്തുന്നതോടെ കളി മാറും എന്നാണ് പ്രേക്ഷകർ കരുതുന്നത്. കഴിഞ്ഞ തവണ എത്തിയ റോബിൻ ബഹളം വെച്ചതിനെ തുടർന്ന റോബിനെ പുറത്താക്കിയിരുന്നു. ഇത്തവണയും ഒന്നിലേറെ ചലഞ്ചേഴ്സ് എത്തുമെന്നാണ് കരുതുന്നത്.
വീട്ടിലെ അംഗങ്ങൾക്ക് ഹോട്ടല്ഡ ടാസ്ക്ക ഒരു പവർ ടാസ്ക്കാണ്. അടുത്ത ആഴ്ചയിലെ പവർ ടീം ആരാണ് എന്നതാണ് ഈ ടാസക്കിലൂടെ തീരുമാനിക്കപ്പെടുക.. ഇപ്പോൾ എന്തായാലും പ്രേക്ഷകർ ആവേശത്തിലാണ്. ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ മുന്നിൽ നിൽക്കുന്ന സാബു എത്തുന്നതോടെ ഇതുവെര കണ്ടിരുന്ന ഇഴച്ചൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications