Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറയുടെ വായടപ്പിച്ച് സാബുമോന്‍: കാണാത്ത കാര്യത്തിന് മേലാല്‍ ഇമ്മാതിരി വർത്തമാനം പറയരുത്

ആരാണ് ബിഗ് ബോസ് രാജാവ് എന്ന് ചോദിച്ചാല്‍ ബഹുഭൂരിപക്ഷം പ്രേക്ഷകരും പറയുന്ന പേര് സാബു മോന്റേത് ആയിരിക്കും. സീസണ്‍ 1 ലെ വിജയ് ആയ സാബുമോന് ശേഷം നാല് സീസണുകള്‍ കഴിഞ്ഞെങ്കിലും അതുപോലത്തെ ഒരു മത്സരാർത്ഥി ഷോയില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മറ്റ് മത്സരാർത്ഥികളെ ചൊറിയുന്നതിലും മൈന്‍ഡ് ഗെയിം കളിക്കുന്നതിലുമൊക്കെയുള്ള പ്രത്യേക കഴിവാണ് സാബുമോന്‍ എന്ന മത്സരാർത്ഥിയെ വ്യത്യസ്തനാക്കുന്നത്.

സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ് സാബുമോന്‍ കാഴ്ചവെക്കുന്നത്. മത്സരാർത്ഥികളെ ട്രിഗർ ചെയ്യുന്നതിലും കളിപ്പിക്കുന്നതിലുമൊക്കെ സാബു മോനുള്ള പ്രത്യേക കഴിവ് ഈ സീസണിലെ പ്രേക്ഷകർക്കും കാണാന്‍ സാധിക്കുന്നുണ്ട്.

sabu-mon-norah

മത്സരാർത്ഥിയായിരുന്നു സാബു മോന്റെ ഗെയിമിന്റെ പകുതിപോലും അദ്ദേഹം അതിഥിയായി വന്നപ്പോള്‍ പുറത്തെടുത്തില്ലെങ്കിലും ചില മത്സരാർത്ഥികള്‍ക്കൊക്കെ സാബുമോന്റെ സംസാരം കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുകയും ചെയ്തിട്ടുണ്ട്. അതിന് ഒരു ഉദാഹരണമായിരുന്നു നോറയും സാബുമോനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ സംസാരം.

ബിബി ഹോട്ടലിലെ രണ്ടാമത്തെ അതിഥിയായി വന്നത് ശ്വേത മേനോനായിരുന്നു. അമൂല്യമായ ഒരു വജ്രവും കൊണ്ടായിരുന്നു ശ്വേതയുടെ വരവ്. ഈ വജ്രം സ്വന്തമാക്കുന്ന മത്സരാർത്ഥിക്ക് ഇമ്യൂണിറ്റി പവർ ലഭിക്കും. അതായത് നോമിനേഷന്‍ ഫ്രീ. അതുകൊണ്ട് തന്നെ വജ്രം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മത്സരാർത്ഥികള്‍. സാബുമോനും ശ്വേതയും കൂടെയാണ് വജ്രം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

ഈ വജ്രം തപ്പുന്നതിന് ഇടയിലാണ് നോറ വന്ന് സാബുമോനോട് "എന്റെ അനിയത്തി സത്യം സായി ചേട്ടന്റെ കയ്യിലല്ലേ വജ്രം" എന്ന് പറയുന്നത്. "മേലാല്‍ അനിയത്തിയേയെ ഉമ്മായേയോ പിടിച്ച് ഇമ്മാതിരി സത്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല" എന്നായിരുന്നു സാബുമോന്‍ അപ്പോള്‍ നോറയ്ക്ക് നല്‍കിയ മറുപടി. ഇത് കേട്ടതും നോറ സ്റ്റക്കായി.

വീണ്ടും തന്റെ ഭാഗം വിശദീകരിക്കാനായി നോറയുടെ ശ്രമം. ഞാന്‍ കണ്ടതാണ്, സായി ചേട്ടന്റെ കയ്യില്‍ വജ്രമെന്നായിരുന്നു നോറയുടെ വാദം. താന്‍ കണ്ടതാണെങ്കിലും ഇല്ലെങ്കിലും ഗ്യാരണ്ടിയില്ലാത്താ കാര്യങ്ങള്‍ക്ക് ഇമ്മാതിരി സത്യം ചെയ്യാന്‍ പാടില്ലെന്ന് സാബുമോന്‍ കടുപ്പിച്ച് തന്നെ പറഞ്ഞു. വീണ്ടും നോറ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ "വേണ്ട, അതല്ല, മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്" എന്ന് പറഞ്ഞ് സാബുമോന്‍ ശബ്ദം കടുപ്പിച്ചു.

പിന്നീട് ബാത്ത്റൂം ഏരിയയില്‍ വെച്ച് കരഞ്ഞുകൊണ്ട് രസ്മിന് മുന്നിലും നോറ തന്റെ വാദം ആവർത്തിച്ചു. അപ്പോള്‍ വീണ്ടും അവിടേക്ക് വന്ന സാബുമോന്‍ നോറ പറഞ്ഞ കാര്യം നൂറ് ശതമാനം തെറ്റാണ്. അവർ വേറെ വല്ല കാര്യവും കാണിച്ചതായിരിക്കുമെന്നും സാബു മോന്‍ പറഞ്ഞു. പിന്നീട് സായി തന്നെ വന്ന് താന്‍ കാണിച്ചത് വേറെ ഫേക്ക് കല്ലാണെന്ന് പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+