അന്‍സിബയെ പൊളിച്ചടുക്കി, ഋഷിയെ വറുത്തുകോരി: മോഹന്‍ലാലിന് പകരം സാബുമോന്‍ വരണമെന്ന്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ കഴിഞ്ഞ വീക്കിലെ പവർ ടീമിനേയും ക്യാപ്റ്റന്‍ ഋഷിയേയും പൊളിച്ചടുക്കിക്കൊണ്ടാണ് ശനിയാഴ്ചത്തെ എപ്പിസോഡ്. ബിഗ് ബോസ് ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയ സാബു മോനും ശ്വേതയും വീക്കെന്‍ഡ് എപ്പിസോഡില്‍ പവർ ടീമിനേയും ക്യാപ്റ്റനേയും ഡയറക്ടായി തന്നെ ടാർഗറ്റ് ചെയ്തു. എപ്പിസോഡ് വളറെ അധികം സംതൃപ്തി നല്‍കുന്നതാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
എപ്പിസോഡിന്റെ ആദ്യ പാർട്ടില്‍ അവതാരകനായ മോഹന്‍ലാലിനേക്കാള്‍ തിളങ്ങിയത് സാബുമോനായിരുന്നു. കാര്യങ്ങള്‍ വളരെ പച്ചയായി തന്നെ സാബുമോന്‍ തുറന്ന് പറഞ്ഞു. ഇതോടെ അടുത്ത സീസണില്‍ മോഹന്‍ലാലിന് പകരം സാബുമോന്‍ വരണം എന്ന് വരെയായി പ്രേക്ഷകർ. അമ്മിണി ലോഡ്ജ് എന്നാണ് സാബുമോന്‍ ബിബി ഹോട്ടലിനെ വിശേഷിപ്പിച്ചത്. അഭിഷേകിനെ ഒരു നോക്കുകുത്തിയായി നിർത്താം, എച്ച് ആർ അടിമയായിരുന്നു, മുതലാളിമാർ ഫുള്‍ടൈം കിടപ്പായിരുന്നു, മത്സരാർത്ഥികള്‍ ശത്രുക്കള്‍ പോലെയായിരുന്നുവെന്നും സാബുമോന്‍ പറഞ്ഞു.

ബിബി ഹോട്ടല്‍ ഒരു മിലിട്ടറി ക്യാമ്പ് പോലെയാണെന്നാണ് തോന്നിയത്. അതിഥികളെയൊന്നും നോക്കാതെ മുതലാളിമാർ ഭക്ഷണം കഴിക്കാനാണ് നോക്കുന്നത്. എന്റർടെയിമെന്റ് ടീം നന്നായിട്ട് ചെയ്തെങ്കിലും അവരെ പ്രവർത്തിക്കാന്‍ മുതലാളിമാർ അനുവദിക്കുന്നില്ല. അവർ പവർ ടീമായി തന്നെ നിന്നു. ഹോട്ടല്‍ പൂട്ടിപോകണം എന്നതായിരുന്നു അവരുടെ മനോഭാവമെന്നും സാബു മോന്‍ അഭിപ്രായപ്പെട്ടു.
അന്‍സിബയുടെ ഈഗോയൊക്കെ വ്യക്തമാകുന്ന രീതിയില്‍ കൂടിയാണ് ഇന്നലത്തെ എപ്പിസോഡ് കടന്നുപോയത്. ജാസ്മിനെ ശാരീരികമായി നേരിട്ട റസ്മിന് യെല്ലോ കാർഡ് കൊടുത്തതിന് പുറമെ രണ്ടാഴ്ചത്തെ ഡയറക്ട് നോമിനേഷനില്‍ ഇടുകയും ചെയ്തു. കൂടാതെ അന്‍സിബ ഒഴികെയുള്ളവർ എല്ലാം തന്നെ ഋഷിയുടെ ക്യാപ്റ്റന്‍സി മോശമാണെന്നാണ് അഭിപ്രായപ്പെട്ടത്. ജയില്‍ നോമിനേഷന്‍ വളരെ അണ്‍ഫെയർ ആയിരുന്നുവെന്നായിരുന്നു പല മത്സരാർത്ഥികളും പറഞ്ഞു.
സഹമത്സരാർത്ഥികളും, പ്രത്യേകിച്ച് സിജോയും നന്ദനയുമൊക്കെ ഋഷിയുടെ ക്യാപ്റ്റന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. ഈ ടാസ്കില്‍ മാത്രമല്ല, വന്നപ്പോള്‍ മുതല്‍ തന്നെ അന്‍സിബ പറയുന്നത് കേട്ടാണ് ഋഷി നടക്കുന്നത്. ടാസ്കിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്റ്റാഫിനോടൊക്കെ വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. പവർ ടീമിനോട് വലിയ അടിമത്വമായിരുന്നുവെന്നും സിജോ വ്യക്തമാക്കി.
അതേസമയം, ഇന്നലത്തെ എപ്പിസോഡിനെ അനുകൂലിച്ചും നിരവധിയാളുകള്‍ എത്തിയിട്ടുണ്ട്. നന്മമരം അന്‍സിബയുടെ മുഖം അപ്സര ഇന്നലെ വലിച്ചുകീറിയെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. 'അത്രക്ക് ഇമോഷണൽ ആയിരുന്നേൽ തല്ലു കിട്ടിയ ജാസ്മിന്റെഅടുത്തായിരുന്നല്ലോ പോകേണ്ടത്'. മനുഷ്യത്വം മുഖം നോക്കി മാത്രം വരുന്ന അൻസിബയെ എക്സ്പോസ്ഡ് ആക്കിയ നിമിഷമായിരുന്നു അത്. തല്ലു കിട്ടിയ ജാസ്മിനോട് ഒരു അനുകമ്പയും കാണിക്കാതെ വീണ്ടും വീണ്ടും അവളെ കുറ്റം പറഞ്ഞു കൊണ്ട് ഇരുന്ന അൻസിബ ആണ് നടക്കാത്ത ഒരു 'എണ്ണ' കേസും പറഞ്ഞു കരയുന്നതെന്നും പ്രേക്ഷകന്‍ പറയുന്നു.
അതേസമയം, ഇന്നത്തെ ഒരൊറ്റ എപ്പിസോഡ് കൊണ്ട് അന്‍സിബയോടുള്ള ഇഷ്ടത്തേക്കാൾ കൂടുതൽ ബഹുമാനം തോന്നിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട് എന്നതാണ് ശ്രദ്ധേയം. പ്ലാനായിട്ട് പുറത്തും അകത്തും ഈ സീസണിൽ ഏറ്റവും കൂടുതൽ തേജോവധം ചെയ്യപ്പെട്ട വ്യക്തിയാണ് അന്‍സിബ. ലാലേട്ടൻ മുതൽ അകത്തുള്ളവരും ഗസ്റ്റായി വന്നവരും പുറത്തെ വെട്ടുകിളികളും കൂടി ഈ വ്യക്തിയെ പരമാവധി തേച്ചോട്ടിച്ചിട്ടുണ്ടെന്നും സെബാന്‍ എന്ന പ്രേക്ഷകന്‍ പറയുന്നു.
നോമിനേഷനിൽ നിന്ന് അപ്രതീക്ഷിതമായി രക്ഷപ്പെട്ട അന്ന് തുടങ്ങിയതാണ് ഈ ഡീഗ്രൈഡിങ്ങ്. എന്തിന്? എന്ത് തെറ്റ് ചയ്തതിന്? ആരെ വെളുപ്പിക്കാനാണ് ഹെ ഇമ്മാതിരി നാടകങ്ങൾ? ആരെ വെളുപ്പിക്കാനായാലും എന്തിനായാലും മുറക്ക് നടക്കട്ടെ കാര്യങ്ങൾ. ആര് കണ്ടില്ലെങ്കിലും കാണുന്ന ഒരാൾ എങ്കിലുമുണ്ടാകും. അത് മതി അൻസിബ എന്ന വ്യക്തിക്ക്. ഈ തേജോവധംക്കൊണ്ട് ഗുണമേ ഉണ്ടാകൂ എന്നകാര്യം മറക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications