ജാസ്മിനൊപ്പം അയാൾ ചേർന്നാൽ ബാക്കിയുള്ളവരുടെ പണിതീരും! ജാസ്മിൻ-ഗബ്രി കോമ്പോ പോലെയല്ല വേറെ ലെവൽ
ബിഗ് ബോസ് സീസൺ 6 ൽ 9 വാരം അവസാനിക്കാൻ പോവുകയാണ്. ഹോട്ടൽ ടാസ്ക്കും അവസാനിച്ചുകഴിഞ്ഞു. ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിലെത്തിയ രണ്ട് പേരാണ് സാബു മോനും ശ്വേത മേനോനും. ഇവർ രണ്ട് പേരും ബിഗ് ബോസ് വീട്ടിനകത്തെ മത്സരാർത്ഥികളെ മികച്ച രീതിയിൽ തന്നെ വിലയിരിത്തിയിട്ടുണ്ട്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സാബു മോൻ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ രണ്ട് മത്സരാർത്ഥികൾ സുഹൃത്തുക്കളായാൽ മറ്റ് മത്സരാർത്ഥികൾ ചിത്രത്തിൽ ഉണ്ടാവില്ലെന്നുമാണ് സാബുമോൻ പറയുന്നത്.
ജിന്റോയെക്കുറിച്ചും ജാസ്മിനെക്കുറിച്ചുമാണ് സാബു ഇക്കാര്യ പറയുന്നത്. ജിന്റോയും ജാസ്മിനും കൂട്ടുകാരാവാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കുക പ്രയത്നിക്കുക. കാരണം അവർ രണ്ട് പേരും ചേർന്നാൽ പിന്നെ നിങ്ങൾ ആരും ഇതിനകത്ത് കാണില്ല. അജ്ജാതി രസമാണ്. എജ്ജാതി ചൊറിയൽ ആണെന്ന് അറിയാമോ ജാസ്മിനൊക്കെ, നമ്മൾ ചിരിച്ച് വടിയായിപ്പോവും ആ കൊച്ച് കാണിക്കുന്നത് കണ്ടാൽ. ജിന്റോയും കൊള്ളാം, ജാസ്മിനും കൊള്ളാം, എന്നാണ് സാബു പറഞ്ഞത്, ശ്വേതയോടാണ് ഇക്കാര്യങ്ങളൊക്കെ സാബു പറഞ്ഞത്.

ഹോട്ടൽ ടാസ്ക്കിനെക്കുറിച്ചും ടീമിന്റെ പ്രവർത്തനക്കക്കുറിച്ചും പറയുന്നുണ്ട്. ഈ പവർ ടീമിലെ ഒരൊറ്റയെണ്ണം അനങ്ങുന്നേയില്ല. ഞാൻ എന്തെല്ലാം പറഞ്ഞുനോക്കി. സാബു പറയുന്നു. നല്ല തമാശയോടെക്കെ ഉൾപ്പെടുത്തി കൊണ്ടുപോകാമായിരുന്ന ഈ ടാസ്ക്ക് മത്സാർത്ഥികൾ വഴക്കിട്ട് കുളമാക്കിയ അവസ്ഥയായിരുന്നു. പല ഘട്ടത്തിലും വഴക്ക് നടന്നിരുന്നു. ഇനി അതിഥിയായി എത്തിയ ശ്വേതയുടെ കയ്യിൽ നിന്ന് രത്നം തട്ടിയെടുക്കുന്ന ആൾക്കാണ് നേട്ടം. ആ മത്സരാർത്ഥി പത്താം വാരത്തിൽ നോമിനേഷനിൽ നിന്ന് ഫ്രീയാകും.
അതേ സമയം, ഗബ്രി പുറത്തുപോയതിന് ശേഷം ജാസ്മിന് പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലൊക്കെ ഗബ്രി പോയതിന്റെ വിഷമത്തിലായിരുന്നു ജാസ്മിൻ. കരഞ്ഞുതളർന്ന അവസ്ഥയിൽ ജാസ്മിൻ എത്തിയിരുന്നു. അതേ സമയം ജാസ്മിനെ ആക്ടീവാക്കാൻ സാബു ഏറെ ശ്രമിക്കുന്നുണ്ട്. ഗബ്രി പോയ സമയത്ത് ഗബ്രിയുടെ ഓർമ്മയ്ക്ക് ജാസ്മിൻ ചില സാധനങ്ങൾ എടുത്തുവെച്ചിരുന്നു.
അങ്ങനെ ജാസ്മിൻ സൂക്ഷിച്ച മാല സാബുമോൻ ജാസ്മിനോട് വാങ്ങിക്കുകയും പിന്നീട് തിരിച്ച് കൊടുക്കാതെയിരിക്കുകയും ചെയ്തിരുന്നു. സാബുവിന്റെ പിന്നാലെ നടന്ന് ചോദിച്ചിട്ടും ആ മാല സാബു തിരികെ നൽകിയിരുന്നില്ല. ഒറ്റയ്ക്ക് കളിക്കണം, അതിന്റെ ആവശ്യമില്ല എന്നാണ് സാബു പറഞ്ഞത്. ഇതിന് പിന്നാലെ ജാസ്മിൻ ഗബ്രിയുടെ ഫോട്ടോ പിടിച്ച് കരയുന്നുണ്ടായിരുന്നു.
ഹോട്ടൽ ടാസ്ക്ക് കഴിയുമ്പോൾ അത് തിരികെ കൊടുക്കുമെന്ന് സാബു ശ്വേതയോട് പറഞ്ഞിരുന്നു. ഇപ്പോൾ ജാസ്മിൻ പഴയ പോലെ ആക്ടീവ് ആയിക്കഴിഞ്ഞു. ജിന്റോയുമായി നല്ല സൗഹൃദത്തിലുമാണ്.
നേരത്തെ ജിന്റോയും ജാസ്മിനും തമ്മിലും ഭയങ്കരമായ വഴക്കുകൾ നടന്നിരുന്നു. ജയിലിൽ ഒരുമിച്ച് പോയ സമയത്താണ് ഇരുവരും തമ്മിൽ അടിയായത്. കിടക്കാൻ സ്ഥലം കൊടുക്കാത്തതിന്റെ പേരാലായിരുന്നു അടി. എന്നാൽ ഇപ്പോൾ രണ്ടാളും തമ്മിൽ വലിയ പ്രശ്നങ്ങളില്ല. നോറയുമായി ജിന്റോയ്ക്കും ജാസ്മിനും പ്രശ്നമുണ്ട്. ജാസ്മിനും നോറയും ഇടയ്ക്കിടെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ജിന്റോ - ജാസ്മിൻ കോമ്പോ വന്നാൽ ബിബി ഹൗസിലെ കളി മാറും...












Click it and Unblock the Notifications