'തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല അതാണ് സായി കാണിച്ചത്''; ബിബിക്ക് പുറത്തേക്ക്, എടുത്തുചാട്ടമായോ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ഗ്രാന്റ് ഫിനാലയ്ക്കുള്ളത്. ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. ടോപ്പ് ഫൈവിൽ ആരൊക്കെ ഉണ്ടാകുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായ കാര്യമാണ് നടന്നത്.
പണപ്പെട്ടി ടാസ്ക്കിൽ ബിഗ് ബോസ് വെച്ച അഞ്ച് ലക്ഷം സ്വീകരിച്ച് സായി പുറത്തേക്ക് പോയിരിക്കുകയാണ്. പെട്ടി വെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സായി അത് എടുക്കുകയായിരുന്നു. അഭിഷേകും ഋഷിയുമൊക്കെ ആകെ അമ്പരന്നുപോയി. അടുത്ത തുക എത്രയാണെന്ന് നോക്കാൻ പോലും സായ് കാത്തിരുന്നില്ല.

അഞ്ച് ലക്ഷം രൂപയുടെ പണപ്പെട്ടിയെടുത്ത് സായി ഈ വീടിനോട് വിടപറയുകയാണ്. പ്രധാന വാതിലിനടുത്തേക്ക് വരാം എന്ന് ബിഗ് ബോസ് പറയുകയും ചെയ്തു. താൻ തന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യം തന്നൊയാണ് ചെയ്തതെന്നും വന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഫൺ എന്ന് പറഞ്ഞാണ് തുടങ്ങിയതെന്നും സായ് പറയുന്നു.
തന്റെ യാത്രയിൽ തനിക്ക് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരു മനുഷ്യനെന്ന നിലയിൽ താൻ നേടിയെന്നും സായ് പറയുന്നു. താൻ ഹാപ്പിയായെന്നും തനിക്ക് ആ യാത്ര ഇഷ്ടമായെന്നും സായ് പറയുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. സായി കാണിച്ചത് എടുത്തുചാട്ടം ആയിപ്പോയി എന്നാണ് അധികം പേരും പറഞ്ഞത്.
അതിനുള്ളിൽ കളിക്കുന്നവർക്ക് അല്ലേ ശരിക്കും പറഞാൽ മണി ബോക്സ് അർഹതപ്പെട്ടത്. അല്ലാതെ മുന്നേ ഔട്ട് ആയി പോയ ഒരു വ്യക്തിക്ക് വേണ്ടിയാണോ... മറ്റുള്ള ആൾക്കാരുടെ ജീവിതത്തിനും ഒരു വാല്യൂ കൊടുക്കണ്ടേ എന്നാണ് ഒരു കമന്റ്, തിന്നയും ഇല്ല തീറ്റികയും ഇല്ല അതാണ് സായി കാണിച്ചത്, എന്ന് മറ്റൊരാൾ പറയുന്നു...
ഇനിയിപ്പോൾ കാറിൽ വന്നിരുന്നു കുറെ വെളുപ്പിക്കും... പുറത്തുപോയ ആ മത്സരാർത്ഥിയെ സഹായിക്കാൻ ആണേൽ സ്വന്തം പൈസ കൊടുത്ത് സഹായിക്കുക. അല്ലാതെ ഇപ്പോ സായി കാണിച്ചത് ശരിയായില്ല, എന്നാണ് മറ്റൊരു കമന്റ്. സായിക്ക് നികുതി ഒക്കെ കിഴിച്ചു ഒരു 3 മൂന്നര ലക്ഷം കിട്ടും.. ഏത് ടാസ്ക് വെച്ചാലും സായ് മണ്ടത്തരം കാണിച്ചു അത് കുളമാക്കും എന്നിട്ടു പറയും ആണെന്ന് വേറൊരാൾ പറയുന്നു. പുള്ളി വേറെ ഏതോ ഒരു ആങ്കിളിലാണ് ഒക്കെ ചിന്തിക്കുന്നത്. ഹോട്ടൽ ടാസ്ക്,ഡയമണ്ട് ടാസ്ക്, ഇപ്പോൾ മണി ബോക്സ്. ഇതെല്ലാം സായി എഫേർട്ട് ഇട്ടു കുളമാക്കിയവയാണ്,
വീണ്ടും പണപെട്ടി വെക്കുന്നുണ്ട് ചിലപ്പോൾ അത് ഋഷി എടുക്കുമായിരിക്കും ബിബിയുടെ പ്ലാൻ എല്ലം കാറ്റി പറത്തി നിമിഷങ്ങൾക്കുള്ളിൽ പെട്ടി മായി ഓടിയത് പിന്നെ സായി വിചാരിക്കുമ്പോലെ ഒരു മാസ് ആയില്ല ഒന്നുമല്ല, രണ്ട് ദിവസം നിൽക്കേണ്ട ടാസ്ക്ക് ആയിരുന്നു മണി ബോക്സ്. വന്നതും പോയതു അറിഞ്ഞില്ല എല്ലാ ട്വിസ്റ്റും ചീറ്റിപോയി. ഇവിടെ അഭിഷേക് സിജോ ഭയങ്കരമായ ഓവർ കോൺഫിഡൻസാണ്, ഇങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications