Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയെ നാറ്റിക്കും, കപ്പിന്റെ ഏഴയലത്ത് അടുപ്പിക്കില്ല: വജ്രായുധം എടുക്കും, സായിയുടെ വെല്ലുവിളി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോട് അടുക്കുന്തോറും മത്സരം മുറുകി വരികയാണ്. മറ്റുള്ളവരെ ഏത് വിധേനയും പുറത്താക്കി സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കുക എന്നുള്ളതാണ് നിലവില്‍ ഒരോ മത്സരാർത്ഥിയും പുറത്തെടുക്കുന്ന സ്ട്രാറ്റജി. ഏറ്റവും ശക്തനായ മത്സരാർത്ഥി ആരാണോ അവർക്കെതിരെ മറ്റുള്ളവർ ഒന്നിച്ച് നീക്കം നടത്തുന്നതും ബിഗ് ബോസ് വീടിനുള്ളില്‍ കാണാന്‍ സാധിക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ പ്രവചിക്കപ്പെടുന്ന താരം. എന്നാല്‍ ജിന്റോയ്ക്കെതിരായ ഒരു വജ്രായുധം തന്റെ കൈവശം ഉണ്ടെന്നാണ് സായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സിജോ, നന്ദന എന്നിവരോടായിരുന്നു സായിയുടെ തുറന്ന് പറഞ്ഞിച്ചില്‍.

jinto-jasmin

'ഇങ്ങോട്ട് അടിച്ചാല്‍ ജിന്റോ ഉറപ്പിച്ചോ ജിന്റോ കപ്പ് അടിക്കില്ലെന്ന് ഉറപ്പിച്ചോ. ഇത് ഞാനാണ് പറയുന്നത്. ഇവിടെ വന്ന 25 ആളുകളില്‍ 24 പേരേയും നിങ്ങള്‍ ഒഴിവാക്ക്. നിങ്ങള്‍ ഒറ്റക്ക് നില്‍ക്കുന്ന പുലിയാണ് എന്ന വിചാരം ഉണ്ടെങ്കില്‍ അത് വേണ്ട. ആ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡെയിഞ്ചറാണ്. പൊട്ടിച്ച് നാറ്റിച്ച് കപ്പിന്റെ ഏഴയലത്ത് വരാത്ത രീതിയില്‍ ഞാന്‍ കൊണ്ടുചെന്നെത്തിക്കും' എന്നാണ് ജിന്റോയോട് പറഞ്ഞതെന്ന് സായി സിജോയും നന്ദനയോടും വ്യക്തമാക്കുന്നു.

ഇങ്ങോട്ട് അടിച്ചാല്‍ എനിക്ക് മേലും കീഴും നോക്കാനില്ല. ഞാനും എടുത്തിട്ട് അലക്കും. കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. നന്ദനയുടെ അടുത്ത് പോയിട്ട് സിജോയേയും സായിയേും വിശ്വസിക്കരുതെന്ന് പറയരുത്. ആ രീതിയില്‍ സംസാരിച്ചാല്‍ ഏത് രീതിയിലും ഞാന്‍ പറയേണ്ടത് ഞാന്‍ പറയുമെന്നും സായി പറഞ്ഞു.

ഇന്നലെ അയാള്‍ ഒരു സാധനം പറഞ്ഞു. അപ്സര വെളിയില്‍ ഉണ്ടല്ലോ. അവള്‍ മനസ്സിലാക്കണം. ഇവിടെ പറയുന്ന ചില കാര്യങ്ങള്‍ പുറത്തേക്ക് തെറ്റായി പോകും എന്നുള്ളത് ജിന്റോയുടെ ഗെയിം ആണ്. ആ ഗെയിം നന്ദനയുടെ അടുത്ത് എടുക്കരുത്. അപ്സരയുടേയും ശരണ്യയുടേയും അടുത്ത് കൃത്യമായി അയാള്‍ അങ്ങനെ സംസാരിച്ചിട്ടുണ്ട്. പുള്ളിയുടെ ആളുകളുടെ അടുത്തേക്ക് കൃത്യമായി എത്തിക്കാനുള്ള കോഡാണ് പുള്ളി സംസാരിക്കുന്നത്.

എല്ലാരും മണ്ടന്‍മാർ അല്ലെന്ന് പുള്ളി മനസ്സിലാക്കണമല്ലോ. പുള്ളിയെ ആര് പഠിപ്പിച്ചോ? ആ പഠിപ്പിച്ച ആളുടെ തന്ത വേർഷനാണ് ഞാന്‍. എന്നെ തൊണ്ടാല്‍ നിങ്ങള്‍ തീരും, എനിക്ക് അത്രമാത്രം ഫാന്‍സുണ്ട് എന്ന രീതിയിലാണ് പുള്ളിയുടെ സംസാരമെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+