Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിനോട് സായ് കൃഷ്ണ ചോദിച്ച പ്രതിഫലം, ആദ്യം അംഗീകരിച്ചില്ല..പിന്നീട് ബിഗ് ബോസിൽ എത്തിയത് ഇങ്ങനെ'

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈൽഡ് കാർഡായി എത്തിയ യുട്യൂബർ സായ് കൃഷ്ണയെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകർക്ക്. തന്റെ യുട്യൂബ് വീഡിയോയിലൂടെ ബിഗ് ബോസിലെ മത്സരാർത്ഥികളെ കുറിച്ച് കൃത്യമായ നിലപാട് പങ്കുവെയ്ക്കുന്ന സായ് കൃഷ്ണയ്ക്ക് ഹൗസിൽ ശക്തമായ ഗെയിം പുറത്തെടുക്കാൻ സാധിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ഷോയിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ചെറുചലനം പോലും ഉണ്ടാക്കാൻ സായിക്ക് സാധിച്ചിട്ടില്ല. ഇതോടെ സായിയുടെ ഗെയിം പ്ലാനിൽ അമ്പരപ്പ് പ്രകടിപ്പിച്ച് താരത്തിന്റെ ഭാര്യ സ്നേഹ അടക്കം രംഗത്തെത്തി.

ഇപ്പോഴിതാ സായിയുടെ അടുത്ത സുഹൃത്തും യുട്യൂബറുമായ ഖായിസ് സായിയുടെ ഗെയിമിനെ വിലയിരുത്തുകയാണ്. സായിക്ക് യോജിച്ച പ്ലാറ്റ്ഫോം അല്ല ബിഗ് ബോസ് എന്ന് ഖായിസ് പറയുന്നു. എന്തുകൊണ്ടാണ് സായിക്ക് അവിടെ മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതെന്നും വീഡിയോയിൽ ഖായിസ് വിശദീകരിക്കുന്നുണ്ട്. വീഡിയോയിൽ പറയുന്നത് വായിക്കാം

sainew2

'സീക്രട്ട് ഏജന്റ് വൈൽഡ് കാർഡായി വരുന്നു എന്നതിനെ വളരെ പ്രതീക്ഷയോടെയാണ് ആളുകൾ ഉറ്റുനോക്കിയത്. കാരണം അതുപോലെയാണ് ഒരോരുത്തരോയും സായി വലിച്ചുകീറി ഒട്ടിക്കാറുള്ളത്. എന്നാൽ ഹൗസിൽ കയറി രണ്ട് ദിവസം കഴിഞ്ഞെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പെർഫോമൻസ് ആണ് വൈൽഡ് കാർഡിൽ നിന്നും ഉണ്ടായിട്ടുള്ളത്. ജനങ്ങൾ കരുതിയത് സായ് ജാസ്മിൻ-ഗബ്രി കോമ്പോയെ പൊളിക്കുമെന്നതാണ്. എന്നാൽ ജാസ്മിന് എല്ലാ കാര്യങ്ങളും സായ് ചോർത്തിക്കൊടുത്തു. ജാസ്മിനെ കപ്പടിപ്പിക്കാൻ പുള്ളി ശ്രമിച്ചത് പോലെയായി.

സായ് കൃഷ്ണ ബിഗ് ബോസിന് പറ്റിയൊരാളല്ല. വീഡിയോയിൽ കാണുന്ന സായ് അല്ല യഥാർത്ഥ സായ്, എനിക്ക് പുള്ളിയെ രണ്ട് വർഷമായി അറിയാം. ഹൗസിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുൻപ് സായ് എന്നെ വിളിച്ചിരുന്നു. ഹൗസിലേക്ക് വൈൽഡ് കാർഡായി പോകുകയാണെന്ന് പറഞ്ഞു. പുള്ളിക്ക് പറ്റുമോ ഇതെന്ന സംശയം ഉണ്ടായിരുന്നു. കാരണം പുള്ളിയുടെ റിയൽ ക്യാരക്ടർ ബിഗ് ബോസിന് വേണ്ട ക്യാരക്ടർ അല്ല. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തിയിട്ടാണെങ്കിലും സ്വയം നിലനിന്ന് പോകാനുള്ള കഴിവാണ് ബിഗ് ബോസിൽ വേണ്ടത്.

പുള്ളി ഒരു ജെനുവിൻ ഗയ് ആണ്. സൗഹൃദത്തിന് വളരെ അധികം മൂല്യം കൊടുക്കുന്നയാളാണ്. പെട്ടെന്ന് ആളുകളുമായി കമ്പനിയാകുകയും അവർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന ആളുകളാണ്.

കഴിഞ്ഞ സീസൺ തൊട്ട് ബിഗ് ബോസിൽ കയറാൻ സായ് കൃഷ്ണ ശ്രമിച്ചിരുന്നു. അവസാനം സെലക്ട് ആവുകയും ചെയ്തു. എന്നാൽ യുട്യൂബിലൂടെ കിട്ടുന്ന അതേ വരുമാനം സായ് ബിഗ് ബോസിനോട് ചോദിച്ചു. പക്ഷേ അത്രയും വലിയ തുക കൊടുക്കാൻ അവർ തയ്യാറായില്ല. ഇത്തവണയും സെലക്ടായിരുന്നു. ഇതേ ഡിമാന്റ് സായ് മുന്നോട്ട് വെച്ചു. ഇതോടെ അവർക്ക് വേണ്ടെന്നായി. എന്നാൽ വൈൽഡ് കാർഡുകളുടെ ആവശ്യം വന്നപ്പോൾ സായിയുടെ ഡിമാന്റ് അംഗീകരിച്ച് അവർ വൈൽഡ് കാർ‍ഡായി കൊണ്ടുപോയി. മുൻപത്തെ സീസണിൽ തന്നെ അവർ സായിയെ എടുത്തിരുന്നുവെങ്കിൽ അഖിൽ മാരാർ-സായ് മത്സരം കാണാമായിരുന്നു. ഭാഗ്യം അതുണ്ടായില്ല, ഇല്ലെങ്കിൽ അഖിലിൽ നിന്നും സായിക്ക് കിട്ടിയേനെ. ഈ സീസണിൽ അഖിൽ മാരാരിനെ പോലൊരാൾ ഇല്ലാത്തോണ്ട് സായ് രക്ഷപ്പെട്ടതാണ്',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+