ഭാര്യയുടെ മുന്നിൽ കരഞ്ഞ് സായി; ദേഷ്യത്തിൽ മൈക്ക് വലിച്ചെറിഞ്ഞു, ബാത്ത്റൂമിനകത്ത് കയറി!!
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും ഒക്കെ കാണാൻ പറ്റുന്ന സന്തോഷത്തിലാണ് ബി ബി വീട്ടിലുള്ളവർ. എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീടിനകത്ത് അതി നാടകീയമായ കാര്യങ്ങളാണ് നടക്കുന്നത്. സായിയുടെ ഭാര്യ വന്നതിന് ശേഷം അപ്രതീക്ഷിത കാര്യങ്ങളാണ് നടന്നത്.
ഇന്ന് പുറത്തുവിട്ട പ്രൊമോയിലാണ് ഇക്കാര്യങ്ങൾ കാണിക്കുന്നത്. നേരത്തെ തന്നെ വീട്ടിൽ നിന്ന് അച്ഛൻ വരുമോ എന്ന ആശങ്ക സായി പ്രകടിപ്പിച്ചിരുന്നു. ഭാര്യയെ കണ്ടപ്പോൾ സായ് സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. അതിന് ശേഷം ഇരുവരും സംസാരിക്കുന്നുണ്ട്. അപ്പോഴാണ് സായി കരയുന്നത്.

ഭാര്യയോട് എന്തൊക്കെയോ സായി ചോദിക്കുന്നുണ്ട്. എല്ലാവരും ഓക്കേയല്ലേ എന്ന് ചോദിക്കുമ്പോൾ ഓക്കെയാണ് എന്ന് ഭാര്യ പറയുന്നുണ്ട്. എന്നാൽ എന്തോ സീൻ ഉണ്ടല്ലോ എന്ന് സായ് പറയുന്നു, സീനൊന്നുമില്ല എന്ന് ഭാര്യ പറയുന്നുണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു. ഇതോടെ സായി കരയുകയും അവിടെ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്യുന്നു. മൈക്ക് ഊരിയെറിഞ്ഞ് സായി ബാത്ത്‌റൂമിനകത്ത് കയറുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ കാര്യങ്ങൾ വ്യക്തമാക്കും.
അതേ സമയം തന്റെ ഭാര്യയും അമ്മയും പ്രശ്നങ്ങൾ ഉള്ളതായി സായ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. മാതൃദിനത്തിൽ എഴുതിയ കത്തിലാണ് സായി ഇക്കാര്യങ്ങൾ പറഞ്ഞത്. മാതൃദിനത്തിൽ അമ്മയ്ക്ക് എഴുതാനാണ് പറഞ്ഞിരുന്നതെങ്കിലും സായ് അമ്മയ്ക്ക് മാത്രമല്ല, ഭാര്യയ്ക്കും മുത്തശ്ശിക്കും കൂടെയാണ് എഴുതിയത്.
അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ അഭിപ്രായ വ്യാത്യസങ്ങൾ ഉണ്ടെന്നും താൻ ഇങ്ങോട്ടേക്ക് വരുന്നത് വരെ അങ്ങനെ തന്നെയായിരുന്നുവെന്നും താൻ ഇത് ഇവിടെ തുറന്നുപറയുന്നതോടെ അവർ തന്നെ മനസ്സിലാക്കി അത് മാറ്റുമെന്നും ഒരുമിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് സായ് പറഞ്ഞത്.
ഇതുപോലൊരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ ഇക്കാര്യം പറയണമെന്ന് കരുതിയതല്ലെന്നും പക്ഷേ തന്നെ പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ടാവുമെന്നും അമ്മയേയും ഭാര്യയേയും കൈവിടാൻ കഴിയില്ലെന്നും രണ്ട് പേർക്കുമിടയിൽ നിൽക്കുന്ന അവസ്ഥ വളരെ മോശവുമാണെന്നും സായി പറഞ്ഞിരുന്നു.
പുറത്ത് നിന്ന ആർക്കും പരിഹരിക്കാൻ പറ്റാത്ത, അവർ പരസ്പരം മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നം ഇതോടെ അവസാനിക്കുമെന്ന് താൻ കരുതുന്നുവെന്നും സായി പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് ആ ദ്യം വന്നത് അൻസിബയുടെയും ഋഷിയുടെയും കുടുംബം ആണ്. പിന്നീട് അർജുന്റെയും ശ്രീതുവിന്റെയും കുടുംബം എത്തി. നന്ദനയുടെയും ജിന്റോയുടെയും കുടുംബമാണ് കഴിഞ്ഞ ദിവസം എത്തിയത്.












Click it and Unblock the Notifications