Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി ആ വെടി പൊട്ടിച്ചാല്‍ ജിന്റോ തീരും: ഭയക്കുന്നുണ്ട് അദ്ദേഹം, ആ സംസാരത്തില്‍ എല്ലാമുണ്ട്

ജിന്റോയ്ക്കെതിരായി സായിക്ക് അറിയാവുന്ന ആ രഹസ്യമെന്ത്? ബിഗ് ബോസ് പ്രേക്ഷകരില്‍ പലരും ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ജിന്റോ എനിക്കെതിരെ കളിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ അടുത്തെങ്ങും എത്താതത് പോലുള്ള അടി തിരിച്ചടിക്കാന്‍ എനിക്ക് അറിയാമെന്ന് ബിഗ് ബോസിലുള്ള സമയത്ത് തന്നെ സായി വ്യക്തമാക്കിയിരുന്നു.

പുറത്ത് വന്നതിന് ശേഷം നടത്തിയ പ്രതികരണങ്ങളില്‍ സായി ഇക്കാര്യം തുറന്ന് വ്യക്തമാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച ചില സൂചനകള്‍ താരം നല്‍കിയിരുന്നു. ഞാന്‍ പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ജിന്റോയ്ക്കെതിരെ ഞാന്‍ പ്രവത്തിക്കും എന്ന ഭയം അദ്ദേഹത്തിനുണ്ടാകും. അങ്ങനെ പ്ലാന്‍ ചെയ്യാനാണെങ്കില്‍ ഇഷ്ടം പോലെ ഉണ്ടെന്ന്. എന്നാല്‍ ഞാനായിട്ട് അതിന് മുതിരുന്നില്ലെന്നുമായിരുന്നു സായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

sai-jinto

സായിയുടെ പുതിയ പ്രതികരണം കൂടി പുറത്ത് വന്ന പശ്ചാത്തലത്തില്‍ സായിക്ക് അറിയാവുന്ന ആ രഹസ്യം എന്താണെന്ന തരച്ചിലുള്ള ചർച്ചകള്‍ കൂടുതല്‍ ശക്തമായി. ജിന്റോ സായിയെ ഭയക്കുന്നുണ്ടെന്ന കാര്യ ഇതോടെ വ്യക്തമായെന്നാണ് പുതിയ സാഹചര്യത്തില്‍ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പണപ്പെട്ടി എടുത്തു സായി പുറത്തു പോകുമ്പോൾ, ജിന്റോയോട് പറയുന്നുണ്ട്, ഇനി യെങ്കിലും ഉടായിപ്പു കാണിക്കാതെ ബാക്കിയുള്ള ദിവസം നിൽക്കു ജിന്റോ. ജിന്റോ സായി ഭയക്കുന്ന പോല അപ്പോൾ മുഖത്ത് പോലും നോക്കുന്നില്ല. അതിനു മുൻപ്, അടുക്കളയിൽ വെച്ച് പണപ്പെട്ടി എടുത്ത് ഉടനെ എല്ലാവര്ക്കും സായി കൈ കൊടുക്കുന്നുണ്ട്. അപ്പോൾ ജിന്റോ സായിയെ ഒരു മാതിരി അളിഞ്ഞു കെട്ടിപ്പിടിക്കുബോൾ, സായി അയ്യേ എന്ന് പറഞ്ഞു തള്ളി മാറ്റുന്നുണ്ട്.

ഒരു കാര്യം ക്ലിയർ ആണ് ജിന്റോ എന്ത് കൊണ്ടോ സായിയെ ഭയക്കുന്നുണ്ട്. ജിന്റോ എനിക്കെതിരെ കളിക്കില്ല എന്ന് സായി പറഞ്ഞത് ഒരു വീമ്പു പറച്ചിലാണ് എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ സായിയുടെ കയ്യിൽ എന്തോ പൊട്ടുന്ന ബോംബുണ്ട്, അത് ജിന്റോയ്ക്കും വ്യക്തമായി അറിയാം. ഇന്നലെ സായി ഇട്ട് ആദ്യ വീഡിയോയിലും ഇതിന്റെ ഹിന്റ ഉണ്ട്.

ടോപ് 5 ല്‍ സായി വരണമെന്ന് ജിന്റോ പറഞ്ഞതിന്റെ കാരണം. ഫിനാലെ കഴിയുന്നതിനു മുൻപ് സായി പുറത്തിറങ്ങി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജിന്റോ ഭയപ്പെട്ടിരുന്നു. പേർസണൽ ആയതു കൊണ്ട് ഫിനാലെ ക്കു ശേഷം പറയാം എന്ന രീതിയിലാണ് സായി പറയുന്നത്.

ഒരു കാര്യം ഉറപ്പാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.നമ്മൾ കണ്ടത് ജിന്റോയുടെ പൊയ് മുഖം ആണ്. സൈബർ അറ്റാക്ക് ഭയക്കാതെ പുറത്തിറങ്ങി അത് പറഞ്ഞത് അപ്സരയും, റെസ്‌മിനും ആണ്. നോറ എക്സിറ്റ് ഇന്റർവ്യൂ വിലും പറയുന്നുണ്ട്, ജിന്റോയുടെ ഉഡായിപ്പുകൾ. ഒത്തിരി എളിമ, വിധേയത്വം, കൈകൂപ്പൽ ഉള്ളവരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്.

ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കാണിച്ച പച്ചമനുഷ്യൻ നാടകത്തിൽ 50 ശതമാനം പ്രേക്ഷകരെ വീഴിക്കാൻ സാധിച്ചു എന്നതു ജിന്റോയുടെ വിജയം തന്നെ. നിങ്ങൾക്ക് അറിയാത്ത പിശാചിനെക്കാൾ നല്ലത് നിങ്ങൾക്കറിയാവുന്ന പിശാചാണ്. ഇപ്പോൾ അറിയാത്തവർ പിന്നീട് അറിയും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+