ഇതെന്ത് ജിന്റോ പാല്‍കുപ്പികളോ? അമ്പതിനായിരം രൂപയുടെ പണിയെടുക്കുന്നു: തുറന്നടിച്ച് സായി കൃഷ്ണ
ബിഗ് ബോസ് മലയാളം സീസണ്‍ 6 കഴിഞ്ഞിട്ടും വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കുന്നില്ല. ജിന്റോ കപ്പ് നേടിയതില്‍ സായി കൃഷ്ണ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടില്ലെന്നും പറഞ്ഞുകൊണ്ട് നിരവധി പേരാണ് താരത്തിന്റെ പേജില്‍ കമന്റുമായി രംഗത്ത് വരുന്നത്. ചിലർ സായിയുടെ കുടുംബത്തിനെവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അധിക്ഷേപ കമന്റുകളും പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായി കൃഷ്ണ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇവർക്കൊക്കെ എന്താണ് പ്രശ്നം എന്ന് അറിയില്ല. ജിന്റോയ്ക്ക് കപ്പ് കിട്ടിയതില്‍ സീക്രട്ട് ഏജന്റ്റ് പോസ്റ്റ് ചെയ്തില്ല, അഭിനന്ദിച്ചില്ല, ജിന്റോയ്ക്ക് കപ്പ് കിട്ടിയതില്‍ സീക്രട്ട് ഏജന്റിന് കുശുമ്പ്, ദേഷ്യം എന്ന് തുടങ്ങിയ കമന്റുകളാണ്. ഞങ്ങള്‍ക്കിടയില്‍ ഇവർ എന്തെങ്കിലും പുതുതായി എന്തെങ്കിലും കണ്ടുപിടിച്ച് വന്നതാണോയെന്ന് എനിക്ക് അറിയില്ല. വീടിന് അകത്ത് വെച്ച് പറഞ്ഞ സാധനങ്ങളൊക്കെ റീലിന് അകത്തും മറ്റും കുത്തിക്കേറ്റ് വരുന്നത് കണ്ടു. അതൊക്കെ ഒരു രസമാണ്. അവിടെ നടന്നത് അവിടെ കഴിഞ്ഞെന്നും സായി പറയുന്നു.

ജിന്റോ കപ്പ് അടിച്ചതില്‍ എന്താണ് ഒരു പോസ്റ്റ് പോലും ഇടാത്തതെന്ന് ചോദിച്ചുകൊണ്ടുള്ള സൈബർ ഇരക്കലാണ് ഞാന്‍ എന്റെ കമന്റ് ബോക്സില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ അങ്ങനെയൊന്നും ചെയ്യാത്ത ആളാണ് ഞാനെന്ന് മനസ്സിലാക്ക്. കപ്പ് അടിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ എല്ലാവരും അവിടുത്തെ മത്സരാർത്ഥികളാണ്. ഞങ്ങള്‍ക്ക് ഇടയില്‍ കപ്പ് അടിച്ചവർ, കപ്പ് അടിക്കാത്തവർ എന്നില്ല. ജിന്റോ വിന്നറായി എന്നതും സത്യമാണ്.
സിജോയ്ക്ക് കപ്പ് കിട്ടണം എന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഞാന്‍ തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. സിജോ പോയപ്പോള്‍ അഭിഷേക് അല്ലെങ്കില്‍ അർജുന്‍ എന്നതായി. അവസാന നിമിഷം അത് അർജുനിലേക്ക് മാത്രമായി. അതൊക്കെ നമ്മുടെ പേഴ്സണല്‍ ആഗ്രഹങ്ങളാണ്. ജിന്റോയ്ക്ക് കപ്പ് കിട്ടിയതില്‍ ഒരു എക്സൈറ്റ്മെന്റ് എനിക്ക് വന്നിട്ടില്ലെന്നാണ് ഞാന്‍ പറയുന്നത്. അർജുനായിരുന്നു കിട്ടിയിരുന്നതെങ്കില്‍ എനിക്ക് എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. കാരണം അവന്‍ എൻ്റെ സുഹൃത്താണ്.
ജിന്റോയ്ക്ക് കപ്പ് കിട്ടിയതില്‍ നമുക്ക് ഒരു ബഹുമാനം ഉണ്ടല്ലോ, അത് ഞാന്‍ അദ്ദേഹത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. അല്ലാതെ അത് പത്ത് പോസ്റ്റിലൂടെ തെളിയിക്കേണ്ട ആവശ്യമില്ല. പിന്നെ കമന്റ് ബോക്സിലൂടെ ഇരക്കേണ്ട ആവശ്യമില്ല. ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് ഇതിന് മുമ്പ് ഇത് അല്ല, ഇതിന് അപ്പുറത്തുള്ള കാര്യം നടന്നതാണ്. സൈബർ ആക്രമണത്തെ ആ തരത്തിലെ ഞാന്‍ എടുക്കു. എന്നാല്‍ എല്ലാവരുടേയും കാര്യം അങ്ങനെ ആയിരിക്കില്ലെന്നും സായി പറയുന്നു.
എന്തായാലും ജിന്റോയ്ക്ക് ഒരു കപ്പ് പദ്ധതി പൊളിഞ്ഞില്ലല്ലോ, അദ്ദേഹത്തിന് തന്നെ കപ്പ് കിട്ടി. എന്റെ ഒരു പോസ്റ്റ് കാണാഞ്ഞിട്ട് നിങ്ങള്‍ക്ക് ഉറക്കം വരുന്നില്ലെന്ന് അറിഞ്ഞു. ജിന്റോനെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടില്ലെന്ന് പറഞ്ഞ് നിങ്ങള്‍ കേരളം കത്തിക്കുമോ? ഞാനൊരു ഇ-ബുള്‍ജെറ്റ് പാല്‍കുപ്പിയാണ്. ഇതെന്താ ജിന്റോ പാല്‍ക്കുപ്പികളോ. എന്തായാലും 500 ന് അമ്പതിനായിരം രൂപയുടെ പണിയെടുക്കുന്നുണ്ട്.
ജിന്റോയ്ക്ക് കപ്പ് കിട്ടിയതില്‍ എനിക്ക് അതിയായ സന്തോഷമേയുള്ളു. അവിടെ ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുത്തത് ജാസ്മിനും ജിന്റോയുമാണ്. നൂറ്റ് ദിവസം നിന്നതില്‍ ഈ രണ്ടുപേരാണ് ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുത്തത്. അതില്‍ ഒരാള്‍ക്ക് കപ്പ് കിട്ടി, നല്ല. അയാളും അയാളെ ഇഷ്ടപ്പെടുന്നവരും അത് എന്‍ജോയ് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന ഞങ്ങള്‍ മറ്റ് മത്സരാർത്ഥികളും ഹാപ്പിയാണ്. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നമില്ല. ജിന്റോയോട് ചോദിച്ചാല്‍ അദ്ദേഹവും അങ്ങനയേ പറയുവെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications