Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ ഉപ്പ ഗബ്രിയെ തെറിവിളിച്ചത് മാത്രമല്ല, വേറെയുമുണ്ട്: ഓഡിയോയില്‍ സായിയുടെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഷോയ്ക്ക് അകത്തും പുറത്തും ചർച്ചാ വിഷയമായ കോംമ്പോയാണ് ജാസ്മിന്‍ - ഗബ്രി കോംമ്പോ. വീടിന് അകത്ത് നിലവില്‍ ഈ വിഷയം ചർച്ചാ വിഷയം അല്ലെങ്കിലും പുറത്ത് ഇപ്പോഴും ഇതേക്കുറിച്ചുള്ള ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ബിഗ് ബോസ് വീടിന് അകത്തേക്ക് ഗബ്രിയുടെ റീ എന്‍ട്രിയുടെ സമയത്ത് മാത്രമല്ല, ഷോ കഴിഞ്ഞ് ജാസ്മിന്‍ പുറത്തേക്ക് വരുമ്പോഴും ഈ വിഷയമായിരിക്കും ചൂടേറിയ സംസാര വിഷയം എന്നതില്‍ സംശയമില്ല.

ജാസ്മിന്‍-ഗബ്രി വിഷയവുമായി ബന്ധപ്പെട്ട് സായിയും ജാസ്മിന്റെ ഉപ്പയും തമ്മിലുള്ള ഒരു ഫോണ്‍കോള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജാസ്മിന്റെ ഉപ്പ ഗബ്രിയെ തെറി പറയുന്നത് അടക്കമുള്ള ഭാഗഗങ്ങളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി സായി കൃഷ്ണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അതൊരു കോണ്‍ഫറന്‍സ് കോളായിരുന്നുവെന്നും അതില്‍ ഞങ്ങള്‍ മൂന്ന് പേർ ഉണ്ടായിരുന്നുവെന്നുമാണ് സായി വെളിപ്പെടുത്തുന്നത്. കൂടെ ആ കോളിന്റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നതെന്നും സായി പറയുന്നു.

sai-jasmin-gabri

എട്ട് മിനിറ്റ് ഓഡിയോയില്‍ ഗബ്രിയെ തെറിവിളിക്കുന്ന ജാസ്മിന്റെ ഉപ്പാന്റെ ഭാഗം മാത്രമാണ് പുറത്തുവന്നത്, വേറെ ഭാഗമൊന്നുമില്ല. അപ്പോള്‍ തന്നെ അത് പുറത്ത് വന്നതിന്റെ ലക്ഷ്യം വ്യക്തമാണ്. ആരെ ടാർഗറ്റ് ചെയ്തിട്ടാണ് ഇത് പുറത്തുവിട്ടത്. എനിക്ക് അത് വ്യക്തമാണ്. ഈ സംസാരം ഇല്ലായിരുന്നെങ്കിലും ഞാന്‍ അവിടെ പോയിട്ട് അതുപോലെ തന്നെയാണ് പെരുമാറുക. നമുക്ക് ഒരു വാണിങിനുള്ള സ്പെയിസുണ്ട്. അതാണ് നിയമം, അല്ലെങ്കില്‍ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കും എന്ന് പറയണമായിരുന്നു. ഞാന്‍ ചെയ്തത് അത്ര വലിയ കുറ്റമാണെങ്കില്‍ എനിക്കും യെല്ലോ കാർഡ് തരാമായിരുന്നു.

ജാസ്മിന്‍ എന്ന് പറയുന്ന ഒരു വ്യക്തിയെ പുറത്ത് നിന്നും നന്നായി അറിയാവുന്ന ആളാണ് ഞാന്‍. നേരത്തെ ഞാന്‍ റിയാക്ഷന്‍ വീഡിയോസ് ഇടുമ്പോള്‍ പലരും കമന്റ് ബോക്സില്‍ ചോദിക്കുന്നത് സായി എന്തിനാണ് ജാസ്മിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് എന്നാണ്. അവരോട് ഞാന്‍ പറഞ്ഞിരുന്നത്. ആ വ്യക്തി പുറത്ത് എന്താണെന്ന് അറിയുന്ന ഒരാളാണ് ഞാനെന്നാണ്. അകത്ത് കയറി ചെന്നപ്പോള്‍ എനിക്ക് പറയാനുണ്ടായിരുന്ന കാര്യം, കിട്ടിയ സമയത്ത് ഞാന്‍ പറഞ്ഞെന്നും ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സായി പറയുന്നു.

ഞാന്‍ പറയുന്ന കാര്യം അവള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട ആവശ്യം എനിക്കില്ല. ഇത് എന്റെ ഗെയിം ആണോയെന്നായിരുന്നു ലാലേട്ടന്‍ ചോദിച്ചത്. അങ്ങനെയെങ്കില്‍ അങ്ങനെയാവട്ടേയെന്ന് കരുതി ഞാന്‍ ഗെയിം ആണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞ കാര്യം നീ എങ്ങനേയും കണ്ടോ, പക്ഷെ പുറത്ത് ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഞാന്‍ കഴിഞ്ഞ ദിവസം പോലും അവളോട് പറഞ്ഞുവെന്നും സായി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+