'ജാസ്മിനും സായി കുഴിച്ച കുഴിയിൽ വീണു,ബിഗ് ബോസിനെ പറ്റിക്കുകയാണ് ഗെയിം പ്ലാൻ, പണക്കിഴി കൊണ്ട് സ്ഥലം വിടും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു യുട്യൂബറായ സായി കൃഷ്ണ എത്തിയത്. ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ സായിയുടെ വരവ് ഹൗസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ ഫൈനലിലേക്ക് അടുക്കുമ്പോഴും ശക്തമായ ഗെയിമൊന്നും ഇതുവരേയും സായി പുറത്തെടുത്തിട്ടില്ല.
എന്നാൽ ഇനിയും വലിയ ഗെയിമുകളൊന്നും സായിയിൽ നിന്ന് വരാനില്ലെന്നും താരത്തിന്റെ സ്ട്രാറ്റജി മറ്റൊന്നാണെന്നും പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ആരാധകന്റെ കുറിപ്പ് വായിക്കാം

ചില ഊഹാപോഹങ്ങളാണ്. ശരിയാവാനും സാധ്യതയില്ലാതില്ല. സായി ഗയിം സ്ട്രാറ്റജി.... പ്രധാനം പുറത്ത് ഉള്ളവര്‍ നെഗറ്റീവ് പറയാന്‍ ഇടവരരുത് എന്ന് തീരുമാനിച്ചാണ് വന്നിരിക്കുന്നത്. തുടര്‍ന്നും കാര്‍ ടാക്ക് ചെയ്യേണ്ടതാണ്. എന്നാല്‍ ഷോയില്‍ ഞാന്‍ ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നുള്ളൊരു ഫീല്‍ ഇടക്കിടക്ക് ബിഗബോസിന് കൊടുക്കുന്നുമുണ്ട്. അവസാനം പറഞ്ഞത്, പന്ത്രണ്ട് ആഴ്ച കഴിഞ്ഞാല്‍ മാത്രമേ പൊട്ടിത്തെറിച്ചിട്ട് കാര്യമുള്ളൂ. അല്ലാതെ ഇപ്പൊഴേ ഇമോഷനല്‍ ആയാല്‍ ഓരോ ദിവസം കഴിയും തോറും അതിലും കൂടുതല്‍ കൊടുക്കേണ്ടി വരും എന്നൊക്കെയുള്ള വാദമാണ്.
ജിന്റോയെ ആണെങ്കിലും, ജാസ്മിനെ ആണെങ്കിലും പ്രേക്ഷകര്‍ കളിക്കുന്നുണ്ട് എന്ന് അനലൈസ് ചെയ്യുന്നത് അവരുടെ ഇത്രയും ദിവസത്തെ മൊത്തത്തിലുള്ള അപ്സ് അന്റ് ഡൗണ്‍സും, അലിഗേഷനുള്ള മറുപടികളിലെ കോമണ്‍സെന്‍സിന്റെ തോതും, കമ്മിറ്റ്മെന്റും ഒക്കെ വെച്ചിട്ടാണ്. അല്ലാതെ അവസാന ദിവസത്തെ പൊട്ടിത്തെറി നോക്കിയിട്ടല്ല. അങ്ങനെ നോക്കുമ്പോള്‍ ബിഗ്ബോസിനെ പറ്റിച്ച് മാക്സിമം നില്‍ക്കുക എന്നുള്ളത് മാത്രമാണ് സായിയുടെ പ്രധാന ഗയിം പ്ലാന്‍.
മറ്റൊന്നുള്ളത്, പരിക്ക് എന്നു പറഞ്ഞ് ക്വിറ്റ് ചെയ്യാന്‍ റെഡിയായാണ് അവസാനം സായി കണ്‍ഫഷന്‍ റൂമില്‍ വന്നത്. ബിബിയുടെ മറുപടിയാണെങ്കിലോ വളരെ ദയനീയം ആയിരുന്നു. അവസാന നാളുകളാണ് എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കൂ എന്ന രീതിയില്‍. അതിന് ശേഷം പുറത്തിറങ്ങിയ സായി തീര്‍ത്തും നെഗറ്റീവ് ഗയിം ആണ് കളിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും പുറത്താക്കണം എന്നാല്‍ അത് ഗെയിമിന്റെ ഭാഗമായി ആവുകയും വേണം. അതായത് രജിത് സാറിനും റോബിനും ഒക്കെ കിട്ടിയ ഒരു പുറത്താകല്‍ ആണെങ്കില്‍ വിശേഷായി എന്ന ബോണസ് മാര്‍ക്കും മനസ്സില്‍ വെച്ച്.
ശ്വേതാമോനോന്റെ മുന്‍പില്‍ പോലും ബഹളം വെക്കുന്നത് നിറുത്തുന്നത് അവര്‍ പ്രത്യേകം ഇടപെട്ടാണ്. റെസ്പെക്ട് എവരിബഡി എന്നൊക്ക ഗസ്റ്റിന് പറയേണ്ടിയും വന്നു..സായിയുടെ ആ കുഴിയിലേക്ക് ഫുള്‍ ടീം വീഴുന്നത് സ്വാഭാവികം. ജാസ്മിനും കൂടി അതില്‍ വീണെങ്കിലും ഒരു വിധം തപ്പിപ്പിടിച്ചു കയറാന്‍ നോക്കിയെങ്കിലും, റെസ്മിന്‍ വന്ന് റോബോടിക് ഹെഡ് എടുത്തു കൊണ്ടുപോയതോടെ പെട്ടു പോയ അവസ്ഥയിലായി ജാസ്മിനും. ടാസ്ക് അവസാനം ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു എന്നു പറയാം.
ഗസ്റ്റുകള്‍ കളി നിയന്ത്രിക്കുന്നതും സായിക്കും, അഭിഷേകിനും ഇഷ്ടപ്പെടുന്നുമില്ല. അതിന്റെ ഭാഗമായിത്തന്നെ അഭിഷേകിന്റെ തൊപ്പി മോഷ്ടിച്ചത് സാബുമോന്‍ ആണെന്നാണ് അഭിഷേക് ഉറപ്പിച്ചിരുന്നതും. ആരൊക്കെ കാരണം ചോദിച്ചിട്ടും പറയാതിരുന്നതും. പിന്നീട് തീര്‍ത്തും നിസ്സഹകരിച്ചതും. എന്നാല്‍ അത് അര്‍ജുന്‍ ആണെന്ന് സാബുമോന്‍ തന്നെ തെളിയിച്ച് കൊടുക്കുകയും ചെയ്തു. അതായത് മുന്‍പ് വിഷ്ണു ജോഷി റോബിനോട് പറഞ്ഞത് പോലെ നിങ്ങള്‍ വെറും ഗസ്റ്റ് ആണെന്നുള്ള ഭാവം.
ബിഗ്ബോസിനെ പറ്റിച്ച് പണക്കിഴി വരെ എത്തുകയാണെങ്കില്‍ സായി അതുമെടുത്ത് സ്ഥലം വിട്ടിരിക്കും എന്നുള്ളത് ഉറപ്പാണ്. എറ്റവും നല്ലത് സായി-അഭിഷേക് നനഞ്ഞ പടക്കങ്ങളെ എത്രയും പെട്ടന്ന് ബിബി ആയിട്ട് പുറത്താക്കുകയാണ് എന്ന് തോന്നുന്നു. അവരേക്കാള്‍ സ്വയം കൊടുത്ത് ആത്മാര്‍ത്ഥമായി കളിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അവിടെയുണ്ട്. അല്ലെങ്കില്‍ സായി പുറത്ത് വന്ന്, ബിബിയെ പഴിചാരി ഒന്നോ രണ്ടോ കാര്‍ ടാക് എപ്പിസോഡിനുള്ള വകുപ്പ് കണ്ടെത്താനും, അതിന് മാരാര്‍ സിബിന്‍ മുതലുള്ള ഫാന്‍സുകാര്‍ ജയ് വിളിക്കാനുമുള്ള ദൂരം അത്ര അകലെയല്ല.












Click it and Unblock the Notifications