സായി പറഞ്ഞതുപോലെയല്ല അച്ഛൻ; എന്തായിരുന്നു സായിക്ക് അച്ഛനുമായുള്ള പ്രശ്നം? ഹൃദയത്തിൽത്തട്ടി ക്ഷമ
ബിഗ് ബോസ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് മത്സരാർത്ഥികളുടെ കുടുംബം വീട്ടിലേക്ക് എത്തുന്ന ടാസ്ക്ക്. സാധാരണ അവസാന ഘട്ടത്തിലാണെങ്കിൽ ഇത്തവണ വളരെ വേഗം തന്നെ മത്സരാർത്ഥികളുടെ കുടുംബങ്ങളെ എത്തിച്ചു. ആദ്യം എത്തിയത് അൻസിബയുടെയും ഋഷിയുടെയും കുടുംബങ്ങളാണ്. അതിന് ശേഷം നന്ദനയുടെയും ജിന്റോയുടെയും കുടുംബങ്ങളെത്തി.
കഴിഞ്ഞ ദിവസം അപ്സരയുടെയും സായി കൃഷ്ണയുടെയും കുടുംബമാണ് എത്തിയത്. സായി കൃഷ്ണയുടെ ഭാര്യയാണ് വന്നത്. എന്നാൽ വീഡിയോ കോൾ വഴി അച്ഛനും എത്തി. അച്ഛൻ വരുമോ എന്ന പേടി സായി ഇടയ്ക്കിടെ പറഞ്ഞിരുന്നു. സായി പറഞ്ഞത് അനുസരിച്ച് വളരെ സ്ട്രിക്റ്റായ ഒരാളാണ് സായിയുടെ അച്ഛൻ എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ സായിയോട് വളരെ സ്നേഹത്തിലാണ് അച്ഛൻ സംസാരിക്കുന്നത്. അച്ഛനോട് മിണ്ടാത്തതിലുള്ള വിഷമം സായി നേരത്തെ തന്നെ പറഞ്ഞിരുന്നു. വീഡിയോ കോളിൽ അച്ഛൻ വന്നപ്പോൾ എന്ത് ചെയ്യണം എന്ന് ആശങ്ക സായിക്ക് വന്നിരുന്നു.

എന്താ സായി ഇങ്ങോട്ട് നോക്കാത്തെ എന്നെ കാണുന്നില്ലേ. സുഖം തന്നെയല്ലേ.. എന്തെങ്കിലും പ്രശ്നമുണ്ടോ. ക്ഷീണം തോന്നുന്നുണ്ടല്ലോ. നന്നായി ശ്രദ്ധിച്ച കളിക്കണം. എല്ലാവരും നന്നായി കളിക്കുന്നുണ്ടെന്നും കണ്ണനും നന്നായി കളിക്കുന്നുണ്ടെന്നും എന്തിനാണ് വിഷമിച്ച് നിൽക്കുന്നതെന്നും അച്ഛൻ ചോദിക്കുന്നുണ്ട്. സായിയുമായി ഒരു പ്രശ്നവും ഇല്ലെന്നും സന്തോഷത്തോടെയാണ് സംസാരിക്കുന്നതെന്നും സായിയുടെ അച്ഛൻ പറയുന്നു.
നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല വീട്ടിലെ കാര്യങ്ങളൊന്നും ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല, നീ വിഷമിക്കാതെ നിൽക്ക്. നീ വിഷമിച്ച് നിൽക്കുമ്പോഴല്ലേ നമുക്ക് വിഷമമുണ്ടാകുന്നതെന്നും സായിയുടെ അച്ഛൻ പറയുന്നു. ഹാപ്പി ആയിട്ട് നിൽക്കണമെന്നും മറ്റുള്ളവരൊക്കെ സന്തോഷത്തോടെ അല്ലേ നിൽക്കുന്നത്. എന്തിനാ മനസ്സിൽ ടെൻഷൻ വെയ്ക്കുന്നത് എന്നും അച്ഛൻ പറയുന്നു.
ടെൻഷൻ അടിച്ചതല്ല അച്ഛാ, മറ്റുള്ളവർ അച്ഛനും അമ്മയുമായിട്ടൊക്കെ നടക്കുമ്പോൾ ഞാൻ ഗിൽറ്റി ഫീൽ ചെയ്തിരിന്നു. ദേഷ്യവും സങ്കടവുമൊക്കെ കാരണം ഞാൻ അങ്ങനെയായിരുന്നില്ല അച്ഛനോടും അമ്മയോടും. അക്കാര്യം അച്ഛനും അറിയുന്ന കാര്യമാണ്. കുറച്ച് കാലമായിട്ട് ഞാൻ അങ്ങനെയായിരുന്നില്ല എന്നാണ് സായി പറഞ്ഞത്.
എന്നാൽ അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും രക്ഷിതാക്കൾ ആകുമ്പോൾ സ്നേഹിക്കും വിഷമിക്കുന്നത് കാണുമ്പോൾ ഒപ്പം നിന്ന് വിഷമിക്കും അത് കൊണ്ട് പ്രത്യേകമായാെരു രീതിയിൽ വിഷമമോ ദേഷ്യമോ ഒന്നും തനിക്കില്ല എന്നുമാണ് സായിയോട് അച്ഛൻ പറഞ്ഞത്. മക്കളെല്ലാം ഒരുപോലെയാണെന്നും താൻ അന്നും ഇന്നും എല്ലാവരേയും സ്നേഹിച്ചുകൊണ്ടിരിക്കുകയാണെന്നും സായിയോട് അച്ഛൻ പറയുന്നു.
തന്റെ ലൈഫ് തിരിച്ച് കിട്ടാൻ വേണ്ടിയാണ് താൻ ബിഗ് ബോസിലേക്ക് എത്തിയതെന്നും അതുകൊണ്ടാണ് ഇവിടെ എത്തിയ സമയത്ത് താൻ ചെയ്ത തെറ്റുകളും പറയേണ്ട കാര്യങ്ങളുമൊത്തെ കൃത്യമായി പറഞ്ഞതെന്നും സായി പറയുന്നു. നാളെ താൻ പുറത്തിറങ്ങുമ്പോൾ അച്ഛനെ കാണണം, അമ്മയെ കാണണം പഴയ സായിയായി നടക്കണം എന്നൊക്കെയുള്ള അതിയായ ആഗ്രഹം തനിക്കുണ്ടെന്നും സായി പറയുന്നു.
സായ് അച്ഛനോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയത്തിൽ തട്ടുന്ന എപ്പിസോഡായിരുന്നു.












Click it and Unblock the Notifications