Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനോട് എനിക്ക് സിംപതി; നല്ല രീതിയില്‍ ഞാന്‍ ഒരു വഴിക്കാക്കിയിട്ടുണ്ട്: തുറന്ന് പറഞ്ഞ് സായി കൃഷ്ണ

സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്ളോഗറും ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമവുമായി സായി കൃഷ്ണ ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്താ വ്യക്തിയാണെന്ന വിമർശനവുമായി മുന്‍ ബിഗ് ബോസ് ജേതാവും സംവിധായകനുമായി അഖില്‍ മാരാർ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ അഭിമുഖം പുറത്ത് വരുന്നതിന് മുമ്പ് തന്നെ അഖില്‍ മാരാറുമായി സംസാരിച്ചിരുന്നതായും തങ്ങള്‍ക്ക് ഇടയിലെ തെറ്റിദ്ധാരണകള്‍ നീക്കിയതായും സായി കൃഷ്ണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സായി കൃഷ്ണ ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്താ വ്യക്തി ആണെങ്കില്‍ ആ അഭിമുഖത്തിന്റെ തമ്പ്നെയിലായി ആ വാക്ക് വരില്ലായിരുന്നുവെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സായി വ്യക്തമാക്കുന്നത്. 33 മിനുറ്റം 44 സെക്കന്‍ഡുമുള്ള ആ വീഡിയോയില്‍ മൂന്നോ നാലോ മിനിറ്റ് മാത്രമാണ് എന്റെ ഭാഗങ്ങളുള്ളത്. എന്നിട്ടും എന്റേ പേര് വെച്ചു.

sai-robin-

അഖില്‍ മാരാർ പോയിരുന്ന ആ അഭിമുഖത്തില്‍ എന്നെ ക്കുറിച്ച് ചോദിക്കുന്നുണ്ടല്ലോ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആളാണെങ്കില്‍ ആ ചോദ്യം അവിടെ വരില്ല. അഖില്‍ പറഞ്ഞ പല കാര്യങ്ങള്‍ എന്നോട് നേരിട്ട് പറഞ്ഞതാണ്. ഈ അഭിമുഖം വരുന്നതിന് തലേ ദിവസം തന്നെ എന്നോട് ഇത്തരമൊരു അഭിമുഖം വരുന്നതായി പറഞ്ഞിരുന്നുവെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.

അഖില്‍ മാരാറുമായി എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല, അദ്ദേഹത്തിന് ഇങ്ങോട്ട് അങ്ങനെ തന്നെ. കുറേ മുമ്പ് കൊടുത്ത അഭിമുഖമാണ്. അത് വരുമെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എനിക്കും പ്രശ്നമില്ല. പലരും ഇങ്ങനെ തന്നെയാണ്. ചിലരൊക്കെ അഭിമുഖങ്ങളിലൊക്കെ എന്തൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ അളിയാ നോക്കണെ ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് മെസേജ് അക്കും. അടുത്ത കാലത്ത് കുറേയാളുകള്‍ അങ്ങനെ അയച്ചിട്ടുണ്ട്.

റോബിന്‍ രാധാകൃഷ്ണനെ ഞാന്‍ ആകെ കുറച്ച് തവണയെ വിളിച്ചിട്ടുള്ളു, ആ സമയത്തൊക്കെ ഫോണ്‍ എടുത്ത് സംസാരിച്ചിട്ടുണ്ടെന്നും സായി പറയുന്നു. സായി നിരന്തരം വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഫോണ്‍ എടുക്കാറില്ലെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു സായിയുടെ പ്രതികരണം.

ചാഞ്ഞ മരത്തില്‍ ഒടിക്കയറുകയെന്ന ഒരു ശീലം പണ്ടേയുണ്ടല്ലോ. അതിലൂടെ കുറച്ച് ശ്രദ്ധയും. ബിഗ് ബോസ് പോകുന്നതിന് മുമ്പുള്ള സീക്രട്ട് ഏജന്റ് എന്ന ഫെയിസിലായിരുന്നെങ്കില്‍ റോബിന്‍ പറഞ്ഞതിനൊക്കെയുള്ള കൃത്യമായ മറുപടികള്‍ ഞാന്‍ കൊടുക്കുമായിരുന്നു.

റോബിനോട് എനിക്കൊരു സിംപതിയുണ്ട്. ഈ അടുത്ത കാലത്ത് വലിയ രീതിയിലുള്ള കാര്യങ്ങള്‍ അയാള്‍ അനുഭവിച്ചിട്ടുണ്ട്. അതിന്റെ തുടക്ക കാലത്ത് ഞാനും അതില്‍ ഒരു പാർട്ട് ആയിരുന്നു. അതായത് റോബിന്‍ ആർക്കുന്നു, അലക്കുന്നു എന്നൊക്കെ പറഞ്ഞ് ഞാനും വീഡിയോ ഇട്ടിരുന്നു. എവിടെയൊക്കെയോ ഇതൊക്കെ അദ്ദേഹത്തിന് വലിയ സങ്കടമായി മാറിയിട്ടുണ്ട്.

സായി എന്നെ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഈ അടുത്ത് പോലും റോബിന്‍ വേറെ എവിടെയൊക്കയോ പറയുന്നത് കേട്ടു. പറയാനുള്ളത് നേരിട്ട് പറയുകയാണ് ചെയ്യേണ്ടത്. എന്നാല്‍ നേരിട്ട് കാണുമ്പോള്‍ അളിയാ അതൊന്നും പ്രശ്നമില്ലെന്ന് പറയും. നല്ല രീതിയില്‍ ഇയാള്‍ക്കെതിരെ വീഡിയോസ് ഇട്ട് ഞാന്‍ ഒരു വഴിയാക്കിയിട്ടുണ്ട്.

ഇങ്ങേർക്ക് എവിടെയെങ്കിലുമൊക്കെ ഒന്ന് കയറാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. പിടിച്ച് കയറട്ടെ. എന്നെ ഇങ്ങനെ പറയുന്നതിലൊന്നും എനിക്ക് പ്രശ്നമില്ല, കാരണം അങ്ങേരെവെച്ച് പരമാവധി അരിയാക്കിയ വ്യക്തിയാണ് ഞാന്‍. എന്നെ വെച്ച് അയാള്‍ അരിയാക്കുന്നുവെങ്കില്‍ ആക്കട്ടെ. പിന്നെ അതിനെ വെച്ച് അതിലും ഡബിളും അരിയുണ്ടാക്കേണ്ട മൈന്‍ഡ് സെറ്റില്‍ അല്ല ഞാന്‍. അങ്ങനെയൊക്കെ ഞാന്‍ ചെയ്താല്‍ പിന്നെ ബിഗ് ബോസില്‍ പോയതിന് അർത്ഥമില്ലാതാകുമെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+