Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് ഷോ ഓഫ്, എല്ലാം അറിഞ്ഞിട്ടും ജാസ്മിന്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു: അറിയില്ലെന്ന് സായി കൃഷ്ണ

അഞ്ച് ലക്ഷം രൂപ വരുന്ന മണി ബോക്സുമായി എടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും പുറത്ത് വന്ന വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സായി കൃഷ്ണ. പെട്ടെന്ന് ഉണ്ടായ തീരുമാനം അല്ലെന്നാണ് വീണ്ടും എനിക്ക് പറയാനുള്ളത്. നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിച്ച് ചെയ്ത കാര്യമാണ് അത്. ഞാന്‍ നന്ദനക്ക് 5 ലക്ഷം കൊടുക്കുമോ എന്നുള്ള കാര്യത്തിലെ വ്യക്ത എല്ലാവർക്കും വന്നു കാണും. അല്ലാത്തവർ എന്റേയും നന്ദനയുടേയും അഭിമുഖങ്ങള്‍ കണ്ടാല്‍ മതിയെന്നും സായി കൃഷ്ണ പറയുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് പുറത്ത് വന്നതിന് പിന്നാലെ മണിബോക്സ് വിഷയം കൂടുതല്‍ ചർച്ചാ വിഷയമായി. ലാലേട്ടന്‍ ഈ വിഷയം എടുത്തിട്ടപ്പോള്‍ അവിടുത്തെ മത്സരാർത്ഥികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ഞാന്‍ മണി ബോക്സ് എടുക്കുമെന്ന് ജാസ്മിന് അറിയാം. ഇതേക്കുറിച്ച് ഞാന്‍ അവളോട് സംസാരിച്ചിരുന്നു. പക്ഷെ അവള്‍ പറഞ്ഞത് ഞാന്‍ ഒരു ഷോ ഓഫിന് വേണ്ടി എടുത്തു എന്നായിരുന്നു. അത് അവളുടെ കാഴ്ചാപ്പാടായിരുന്നു. എന്തായാലും ഞാന്‍ മണിബോക്സ് എടുക്കും എന്ന കാര്യം ജാസ്മിന് അറിയാം.

jasmin-sai

ബിഗ് ബോസ് വീട്ടില്‍ മണിബോക്സിനെക്കുറിച്ച് ഏറ്റവും അധികം ചർച്ച നടത്തിയത് ഞാനും അഭിഷേകുമാണ്. നന്ദു, റിഷി അങ്ങനെ ഒരോരുത്തരും എത്ര രൂപ വെച്ചാല്‍ എടുക്കും, അവർ എടുക്കാനുള്ള സാധ്യത എത്രത്തോളമാണ് എന്നതൊക്കെ ഞങ്ങള്‍ കൃത്യമായി സംസാരിക്കുമായിരുന്നു. അപ്പോള്‍ അഭിക്കും ഈ കേസ് അറിയാം. ഞാനും അഭിയും കൂടെയുള്ള സംസാരം നോറ സീക്രട്ട് റൂമിലിരുന്നും കാണുന്നുണ്ടായിരുന്നു.

എനിക്ക് അതിന്റെ അകത്ത് ഇരുന്നപ്പോള്‍ റിഷി ടോപ്പ് ഫൈവില്‍ എത്തുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു. അവന് വീടിന്റെ വിഷയം ഉണ്ടെങ്കില്‍ അവന്‍ എടുക്കട്ടേയെന്നും ഞാന്‍ പറഞ്ഞു. എനിക്ക് പണത്തിന്റേത് അല്ല, മണി ബോക്സ് എടുത്ത് പുറത്ത് വരികയെന്നുള്ള ഒരു മൂഡ് ആയിരുന്നു എനിക്ക്. ഫിസിക്കലി വലിയ തോതില്‍ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന വ്യക്തികൂടിയായിരുന്നു ഞാന്‍. അതേക്കുറിച്ചെല്ലാം ഞാന്‍ പിന്നെ പറയാമെന്നും സായി പറയുന്നു.

മണി ബോക്സ് എടുത്ത് പുറത്തേക്ക് വരിക എന്നുള്ളത് എന്റെ മനസ്സില്‍ ഒരു മോശമല്ലാത്ത വഴിയാണ്. ആ ഫിഗർ നോക്കാതെ ഞാന്‍ ആ വഴി ചൂസ് ചെയ്തു. എന്നോട് ആരെങ്കിലും അവരുടെ ആവശ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ പണപ്പെട്ടി എടുക്കില്ലായിരുന്നു. നന്ദന ഉണ്ടെങ്കില്‍ സായി പണപ്പെട്ടി എടുക്കില്ലായിരുന്നു വീട്ടിലുള്ള മറ്റുള്ളവരും പറയുന്നുണ്ട്. കാരണം നന്ദന തന്റെ ആവശ്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുപോലെ വീടിന്റെ ആവശ്യത്തെക്കുറിച്ച് എന്നോട് ആരും പറഞ്ഞിട്ടില്ല. റിഷിയടക്കം എന്നോട് പറഞ്ഞിരുന്നില്ല.

കപ്പ് അടിക്കണം, ഞാന്‍ നേരായ വഴിയിലാണ് കളിക്കുന്നത് എന്നതാണ് റിഷിയുടെ മൈന്‍ഡ് സെറ്റ്. അഭിഷേക് പോയി കാര്യങ്ങള്‍ സംസാരിക്കുമ്പോഴാണ് റിഷിയുടെ മനസ്സില്‍ ചില ആലോചനകള്‍ വരുന്നത് തന്നെ. റിഷി എന്നോട് പറഞ്ഞിരുന്നെങ്കിലും ഞാന്‍ എടുക്കില്ലായിരുന്നു. ജാസ്മിനും എടുക്കില്ല. അവള്‍ ഫിനാലെ ലക്ഷ്യം വെച്ച് മുന്നോട്ട് പോകുകയാണ്.

ജിന്റോയ്ക്ക് കാര്യങ്ങള്‍ക്ക് കൃത്യമായി അറിയാം. ആ ഒരു അഞ്ച് ലക്ഷത്തിന് വേണ്ടിയല്ല എടുത്തതെന്നും ജിന്റോയ്ക്ക് അറിയാം. ജിന്റോയെ സംബന്ധിച്ച് 50 ലക്ഷം അല്ല, ആ ടൈറ്റിലാണ് വലുതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ജിന്റോയ്ക്കെതിരെ ഞാന്‍ പ്രവത്തിക്കും എന്ന ഭയം അദ്ദേഹത്തിനുണ്ടാകും. അങ്ങനെ പ്ലാന്‍ ചെയ്യാനാണെങ്കില്‍ ഇഷ്ടം പോലെ ഉണ്ടെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+