Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ലക്ഷം നന്ദനയ്ക്കോ? സായ് കൃഷ്ണ പറയുന്നത്; 'ഭാര്യ സ്നേഹ പണം കൊടുക്കാൻ സമ്മതിക്കില്ലേ',മറുപടി

ബിഗ് ബോസ് മലയാളം സീസൺ 6 ൽ സായിയും നന്ദനയും സിജോയും വലിയ സൗഹൃദമായിരുന്നു പുലർത്തിയത്. നന്ദന തങ്ങളുടെ സഹോദരിയാണെന്നാണ് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഹൗസിൽ വിഷുവിന് മോഹൻലാൽ കൊടുത്ത സ്വർണ കോയിൻ സായ് നന്ദനയ്ക്ക് നൽകിയിരുന്നു. നന്ദനയുടെ വീടെന്ന ആഗ്രഹത്തിനായി തങ്ങൾ ഒപ്പം ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മണി ടാസ്കിനൽ സായ് പണപ്പെട്ടി എടുത്ത് ഇറങ്ങിയതോടെ ഈ പണം നന്ദനയ്ക്കുള്ളതാണെന്ന തരത്തിൽ ബിഗ് ബോസ് ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് സായ്. പുറത്തിറങ്ങിയ പിന്നാലെ യുട്യൂബ് ചാനലുകളോടായിട്ടാണ് സായിയുടെ പ്രതികരണം.

sainandhana-1

അഞ്ച് ലക്ഷം നന്ദനയ്ക്കാണെന്ന നിലയ്ക്കൊരു ചർച്ചയുണ്ടല്ലോ ശരിയാണോയെന്നായിരുന്നു ചോദ്യം. ഇതിന് അത് പറഞ്ഞവർ ആരാണെന്ന് അറിഞ്ഞാൽക്കൊള്ളാമെന്നുണ്ടായിരുന്നുവെന്നാണ് സായ് മറുപടി നൽകുന്നത്. 'ചർച്ചകൾ എന്തും ആവാം. ഞാൻ എന്താണ് നന്ദുവിന് ചെയ്യുന്നത് എന്ന് എനിക്ക് ആരോടും പറയേണ്ട കാര്യമില്ല. അവിടുത്തെ സംസാരങ്ങൾ വേറെയാണ്. നന്ദു എന്ന് പറയുന്നത് എന്റെ അനിയത്തിയാണ്. അതിനകത്ത് അത്രയും ബോണ്ട് തോന്നിയ വ്യക്തിയാണ്. അവൾക്ക് എന്തൊക്കെ ചെയ്ത് കൊടുക്കാൻ സാധിക്കുമോ അതൊക്കെ ഞാൻ ചെയ്യും.

പണപ്പെട്ടി എടുത്തത് നന്ദുവിന് വേണ്ടിയാണെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ ചിന്തയാണ്. അങ്ങനെയൊന്നും പറയാൻ സാധിക്കില്ല. പണം എടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അത് 10 ലക്ഷമാണെങ്കിലും 50 രൂപയാണെങ്കിലും ഞാൻ എടുക്കാൻ തീരുമാനിച്ചത്', താരം വ്യക്തമാക്കി. ഫിസിക്കൽ ഇഷ്യൂസ് ഉണ്ടായിരുന്നു. ഡിസ്ക് ബൾജുണ്ട്.അതൊക്കെ വെച്ചാണ് ഹൗസിൽ കളിച്ചുകൊണ്ടിരുന്നത്. അതെല്ലാം എത്രമാത്രം പുറത്തേക്ക് വന്നുവെന്ന് അറിയില്ല. കപ്പിനെക്കാൾ വലുത് ഞാൻ എന്ന വ്യക്തിക്ക് വന്ന മാറ്റങ്ങൾ തന്നെയാണ്', സായ് പറഞ്ഞു.

ബിഗ് ബോസിൽ ആര് കപ്പെടുക്കുമെന്ന ചോദ്യത്തിന് എന്റെ വ്യക്തിപരമായ ആഗ്രഹം സിജോ എടുക്കണമെന്നാണ് എന്ന് സായ് മറുപടി നൽകി. മറ്റൊന്നും കൊണ്ടല്ല അവൻ എനിക്ക് സഹോദരനെ പോലെയാണെന്നും സായ് പറഞ്ഞു. ബിഗ് ബോസ് സർവൈവൽ ഗെയിം ആണെന്നും സായ് കൃഷ്ണയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സായ് വ്യക്തമാക്കി.

അതേസമയം സായ് പണം കൊടുക്കാൻ തീരുമാനിച്ചാലും അത് നന്ദനയ്ക്ക് നൽകാൻ ഭാര്യ സ്നേഹ സമ്മതിക്കില്ലെന്ന നിലയ്ക്കുള്ള ആക്ഷേപങ്ങൾക്ക് സ്നേഹയും നിലപാട് വ്യക്തമാക്കിയിരുന്നു. സായ് പണപ്പെട്ടി എടുത്തതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. ആ പണം ആർക്കാണ് കൊടുക്കേണ്ടത് എന്നൊക്കെ തീരുനാനിക്കേണ്ടത് സായി തന്നെയാണ് എന്നാണ് സ്നേഹ വ്യക്തമാക്കിയത്. പണത്തിന് വേണ്ടിയല്ല സായ് പെട്ടി എടുത്തതെന്നും. അ‍ഞ്ച് ലക്ഷം കണ്ടപ്പോൾ സായിക്ക് കണ്ണ് മഞ്ഞളിച്ചിട്ടില്ലെന്നും സ്നേഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+