Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ ഈസിയായി തൂക്കി പുറത്തിട്ടു; കൃത്യമായിട്ട് കൊടുത്ത് സായി കൃഷ്ണ,പെർഫെക്ട് ബിബി മെറ്റീരിയൽ'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയായിരുന്ന യുട്യൂബറായ സായി കൃഷ്ണ. ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രകടനങ്ങളെ ഇഴകീറി പരിശോധിച്ച് വീഡിയോ ചെയ്തിരുന്ന വ്യക്തിയായി സായി. അതുകൊണ്ട് തന്നെ സായി ഹൗസിലേക്ക് എത്തിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സായിക്ക് സാധിച്ചില്ലെന്നായിരുന്നു വലിയ വിഭാഗം ആരാധകരുടെ വിമർശനം.

എന്നാൽ സായിയുടെ ഗെയിം തന്ത്രങ്ങൾ പലർക്കും മനസിലായിട്ടില്ലെന്ന് വിശദീകരിക്കുകയാണ് ഇപ്പോൾ ഒരു ആരാധകൻ. സായി യഥാർത്ഥ ബിബി മെറ്റീരിയൽ ആണെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

sai2

'സായിയെ ഇതിന് മുമ്പ് കളിയാക്കി പോസ്ട് ഇട്ടതിൽ ഖേദിക്കുന്നു. പെർഫെക്ട് ബി ബി മെറ്റീരിയലിൽ ഒന്നാണ് ഇദ്ദേഹം! പറയുമ്പോൾ ചിലർക്ക് തമാശ പോലെ തോന്നിയെക്കം. കൃത്യമായ പോയിൻ്റുകൾ പറയാം

1. കേറിയ വീക്ക് തന്നെ ജാസ്മിനെ ഒരു വരയിൽ പിടിച്ച് നിർത്തി ഇമോഷണൽ ആയിട്ട് ബ്രേക്ക് ആക്കി. അവിടം മുതൽ ആണ് കളിയുടെ ഗതി മാറിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.

2. അവിടെ ഉള്ള ആരെയും വെറുപ്പിക്കാതെ കാം ആയിട്ട് എല്ലാം ഹാൻഡിൽ ചെയ്യുന്നു. പക്ഷേ കൃത്യം ആയിട്ട് കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കുന്നു. ലൗഡ് ആയിട്ട് ബഹളം വെക്കുന്നത് മാത്രം അല്ല ബിഗ് ബോസ്.

പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ട് ഉള്ള ഒന്നും തന്നെ പുള്ളിയുടെ വായിൽ നിന്നും വന്നിട്ടില്ല
ഒരു ഉദാഹരണങ്ങൾ പറയാം. ഇന്ന് തന്നെ ജാസ്മിന് നേ പവർ റൂമിൽ കേറാൻ വേണ്ടി ഉള്ള ഡീബേറ്റ് ടാസ്‌കിൽ വളരെ ഈസി ആയിട്ട് തൂക്കി പുറത്ത് ഇട്ടു. എല്ലാവരും ജാസ്‌മിനെ കുറ്റം പറഞ്ഞപ്പോൾ സായി പറഞ്ഞത് ജാസ്മിൻ ഒരു മികച്ച ഗെയ്മർ ആണ് അത് കൊണ്ട് ഞാൻ നിങ്ങളെ പുറത്ത് ആക്കാൻ ആഗ്രഹിക്കുന്നു. അവിടെ തന്നെ ജാസ്മിന് സായിയോട് പേഴ്സണൽ ഗ്രഡ്ജ് വരുന്നില്ല. പക്ഷെ മറ്റുള്ളവരോട് പേഴ്സണൽ ഗ്രഡ്ജ് തോന്നുകയും ചെയ്യും! പുള്ളി എല്ലാവരേയും ഡീൽ ചെയുന്നത്. ഇങ്ങനെയാണ്.വളരെ കൂൾ ആയിട്ട് ആണ് പുള്ളി കളിക്കുന്നത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+