Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിഷേകിനെ ചതിച്ച് സായ് കൃഷ്ണ, പ്ലാനുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു,ജാസ്മിന് സമാധാനം'

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മണി ടാസ്കിൽ പണിപ്പെട്ടിയെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സായി കൃഷ്ണ. അപ്രതീക്ഷിതമായിട്ടായിരുന്നു സായിയുടെ തീരുമാനം. പലരും തടയാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനവുമായി സായി മുന്നോട്ട് പോകുകയായിരുന്നു. സായ് ഇപ്പോോൾ കാണിച്ചിരിക്കുന്നത് മണ്ടത്തരമാണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം സായിയുടെ ഈ തീരുമാനം ശരിക്കും തിരിച്ചടിയായത് അഭിഷേകിനാണെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ പറയുന്നത്. ഇത് സംബന്ധിച്ച് ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

'ജാങ്കോ,ഞാൻ പെട്ടു,മണി ടാസ്ക് വഴി വോട്ട് ഇരട്ടിപ്പിക്കാൻ ദിവസങ്ങളായി കണക്കുകൂട്ടി പ്ലാൻ ചെയ്തു കപ്പ്‌ സ്വപ്നം കണ്ട അഭിഷേകിന് ഇന്ന് കണക്കു കൂട്ടലുകൾ പിഴച്ച ദിവസം. അഭിഷേകിനെ ചതിച്ചത് വേറെ ആരുമല്ല മിസ്റ്റർ കണ്ണസായി ആത്മാനന്ദ തിരുവടികൾ തന്നെ. അഭിഷേക് മനസ്സിൽ കണക്ക് കൂട്ടിയിരുന്നത് എങ്ങനെ എങ്കിലും ഋഷിയെ കൊണ്ട് ആ പെട്ടി എടുപ്പിച്ചു ഋഷിയെ പുറത്താക്കുക. ഋഷി പുറത്തായാൽ അഭിഷേകിന് എന്ത് ഗുണം എന്ന് ചിന്തിക്കണ്ട.കുറച്ചു ദിവസമായി അഭിഷേക് ഋഷിയെ നന്നായി സ്നേഹിച്ചു പതപ്പിച്ചു കൂടെ നിർത്തുന്നുണ്ട്. എന്തിനാണ് എന്നല്ലേ. ഋഷി ഔട്ട്‌ അയാൾ ഋഷിക്ക് വരുന്ന ടോട്ടൽ വോട്ട് അതായത് അൻസിബയുടെയും ഋഷിയുടെയും വോട്ടുകൾ നേരെ അഭിയിലേക്ക് വന്നു ചേരും.അത് ഒരു ചില്ലറ ചിന്ത അല്ലായിരുന്നു. എന്നാൽ പണി കൊടുത്തത് സായി.

sai2-

സായി എന്നേ കണക്കു കൂട്ടിയിരുന്നു പെട്ടി പോകുമെന്ന്. അവർ എടുക്കാൻ സാധ്യത ഇല്ല ഇവൻ എടുക്കാൻ സാധ്യത ഇല്ല എന്ന് മറ്റുള്ളവരോട് സായി പറഞ്ഞു നടന്നപ്പോൾ സായി അത് എടുക്കുമെന്ന് അഭിഷേക് ചിന്തിച്ചില്ല. ഋഷിയെ ഒന്ന് സെറ്റ് ആക്കി വന്നതായിരുന്നു. അടുത്ത ബോക്സ് വന്നിരുന്നേൽ ഋഷി എടുക്കും എന്ന സ്റ്റേജ് വരെ എത്തിച്ചു. പെട്ടന്നാണ് സായി ഒരു കൊട്ട് കൊടുത്തു പെട്ടി എടുത്തത്.

തന്റെ എല്ലാ പ്ലാനിങ്ങും പൊളിഞ്ഞെന്നുള്ള ഭാവം അഭിഷേക് അറിയാതെ മുഖത്ത് വന്നു. സായിയോട് ദേഷ്യവും. ഒറ്റയടിക്ക് അഭിഷേക് കെട്ടിയ ചീട്ട് കൊട്ടാരം സായി തകർത്തു കൊടുത്തു. പിന്നെ സായി എന്തിനാ ഈ പെട്ടി എടുക്കുന്നെ പെങ്ങളൂട്ടിക്കായിരുന്നോ.. ഇത്തിരികൂടി ക്ഷമിക്കാനുള്ള ധൈര്യം പോലും ഇല്ലാതായിപ്പോയി മണ്ടത്തരം കാണിച്ചു.

ഈ സമയത്ത് ആ പെട്ടിയുംകൊണ്ടി എങ്ങനേലും സായി പോയല്ലോ എന്ന സമാധാനത്തിൽ മുല്ലപ്പൂ. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ലെന്നുള്ള ഭാവത്തിൽ ബാക്കി ഉള്ളവർ. സിജോക് എന്തോ ദേഷ്യമുണ്ട്. കാഷ് പോയതിനാണോ അതോ സായി പോയതിനാണോ അറിയില്ല .ജിന്റോക്ക് കപ്പ്‌ ആണ് ലക്ഷ്യം. അതുകൊണ്ട് പുള്ളി കൂൾ ആയി നിക്കുന്നു. ഒന്നോർത്താൽ അയാൾ തന്നെ ആണ് അതിനു അർഹനും.ക്ഷമിക്കാൻ പറ്റാത്തതായ ഒരു തെറ്റും പുള്ളി ചെയ്തിട്ടില്ല.100%പെർഫെക്ട് ആരും ഉണ്ടാവില്ല.

മനുഷ്യന്മാർക്ക് തെറ്റുകളും പറ്റാറുമുണ്ട്. എന്നാൽ മനസാക്ഷിയോട് ചോദിക്കുമ്പോൾ വെറുപ്പ്‌ തോന്നാൻ പാകത്തിന് ഒരു തെറ്റും അയാൾ അവിടെ ചെയ്തിട്ടില്ല.. അയാളുടെ തെറ്റുകൾ കൊണ്ട് ആരുടേം ജീവിതം തകർന്നിട്ടില്ല, ആരും ക്രൂശിക്കപ്പെട്ടിട്ടില്ല, ആരും മാനസിക പിരിമുറുക്കത്തിൽ ആവേണ്ടി വന്നില്ല...എന്തോ ഇഷ്ടമാണ് അയാളെ ഒരുപാടുപേർക്ക്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+