'സായ് എന്താണ് കാണിക്കുന്നത്?,പുതിയ ടീം ജബ്രിസ, ലാലേട്ടൻ ഇന്ന് പൊരിക്കും'; സായിയെ ഭിത്തിയിലൊട്ടിച്ച് ഭാര്യ
ചെന്നൈ: ബിഗ് ബോസിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയ വൈൽഡ് കാർഡായിരുന്നു സായ് കൃഷ്ണ. തന്റെ യുട്യൂബ് വീഡിയോയിലൂടെ ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിക്കാറുള്ള സായ് ഹൗസിലെത്തിയാൽ ഇരുവരേയും പൊളിച്ച് ഗെയിമിനെ മറ്റൊരു തലത്തിൽ എത്തിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ കണക്ക് കൂട്ടൽ. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി ജാസ്മിന് പുറത്തെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന സായിയെ ആണ് പ്രേക്ഷകർ കണ്ടത്. പുറത്തെ കാര്യങ്ങൾ പറഞ്ഞതിന് ഒടുവിൽ സായിക്ക് ബിഗ് ബോസിൽ നിന്നും താക്കീതും ലഭിച്ചു.
ഇപ്പോഴിതാ സായിയുടെ ഗെയിമിൽ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് ഭാര്യ സ്നേഹയും. എന്താണ് സായി അവിടെ കളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സ്നേഹ പറയുന്നത്. സ്നേഹയുടെ വാക്കുകളിലേക്ക്

'ഇന്ന് പുതിയൊരു കോമ്പോ നമ്മുക്ക് പൊട്ടിമുളച്ച് വന്നിട്ടുണ്ട്-ജബ്രിസ-ജാസ്മിൻ,ഗബ്രി, സായ്..നല്ല പേരല്ലേ. സായിയുടെ പ്ലാൻ എന്താണെന്ന് എനിക്ക് അറിയില്ല, ഗെയിം പ്ലാൻ ആകാം, അല്ലാതെയാവും എന്തായാലും എന്തുപറ്റിയെന്ന് അറിയില്ല.
സായിക്ക് അങ്ങനെ ഒരു ലാസ്റ്റ് വാണിംഗ് കിട്ടിയിരിക്കുകയാണ്. ബിഗ് ബോസിന് തന്നെ ദേഷ്യം വന്നിട്ടുണ്ടാകും. എന്താണ് സായി അവിടെ ചെയ്യുന്നത്. പുറത്തുള്ള കാര്യങ്ങള്‍ അകത്ത് പറയണം എന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? ഇതൊക്കെ ഗെയിം അറിഞ്ഞിട്ടല്ലേ സായി പോയിരിക്കുന്നത്. പിന്നെ എന്തിനാണ് പുറത്തെ കാര്യങ്ങൾ പറയുന്നത്. അതിനിടയിൽ നോറയോടും പറഞ്ഞു, ജാസ്മിനോടും പറഞ്ഞു. സായി എന്തിനാണ് ഇതൊക്കെ അവിടെ പറഞ്ഞതെന്ന് എന്ത് ചെയ്തിട്ടും മനസിലാകുന്നില്ല. എന്തായാലും
ബിഗ്‌ബോസിന്റെ ലാസ്റ്റ് വാണിംഗ് കിട്ടിയിട്ടുണ്ട്. എന്തായാലും ഉറപ്പാണ് സായിയെ ലാലേട്ടന്‍ ഇന്ന് പൊരിക്കും. അങ്ങനെ എങ്കിലും സായി ഈ പറച്ചിലൊന്ന് നിർത്തിയാൽ മതിയായിരുന്നു. അല്ലെങ്കില്‍ ബിഗ് ബോസ് ഇങ്ങോട്ട് പെട്ടിയും കൊടുത്ത് അയച്ച് വിടും. അതിനേക്കാള്‍ നല്ലത് മിണ്ടാതിരുന്ന് സായി അടിപൊളിയായി ഗെയിം കളിക്കുകയാണ് വേണ്ടത്.
എല്ലാരുടെയും പ്രതീക്ഷ എന്തായിരുന്നുവെന്ന് വെച്ചാൽ സായി പോകുന്നു ഗബ്രിയേയും ജാസ്മിനേയും തെറ്റിക്കുന്നു അടിയുണ്ടാക്കുന്നു എന്നൊക്കെയാണ്. ഗബ്രിയോടും ജാസ്മിനോടും അടിയുണ്ടാക്കിയാൽ അവർക്ക് പുറത്ത് നല്ല ഫാൻസാണ്. ഇന്നലെ നന്ദന അടിയുണ്ടാക്കിയപ്പോൾ അവൾക്ക് ഫാൻസ് വന്നു. ഇനി സായിയുടെ ഗെയിം പ്ലാനാണോയെന്ന് അറിയില്ല. പുറത്തെക്കാര്യങ്ങൾ പറയുന്നത് മെന്റലി ഡൗൺ ആക്കാനാണോയെന്ന് അറിയില്ല. ഇനിയെങ്കിലും സായി ഗെയിം മനസിലാക്കി കളിച്ചാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു.
സായ് കുറച്ച് സ്പീഡ് അപ് ആവാനുണ്ട്. കുറെ ചിന്തിച്ച് കളിക്കേണ്ട കാര്യമില്ല. പുറത്ത് നിന്ന് ഗെയം കണ്ടതാണ്. സായിയുടെ ഗെയിം പ്ലാനുകൾ എന്താണെന്ന് നോക്കാം', സ്നേഹ പറഞ്ഞു.












Click it and Unblock the Notifications