Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ തളർത്താൻ സായ് അത് മനപൂർവ്വം ചെയ്തതാണോ? ചതി എന്ന് പ്രേക്ഷകർ, കൊടുക്കേണ്ടിവന്നത് വൻ വില..‌

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ കഴിഞ്ഞ ദിവസം വീക്കന്റ് എപ്പിസോഡായിരുന്നു. പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹൻലാൽ എത്തുന്ന ഈ എപ്പിസോഡ്. ആ ഒരാള്ച ബി​ഗ് ബോസ് വീടിനകത്ത് നടന്ന കാര്യങ്ങളെല്ലാം മോ​ഹൻലാൽ ചോദിക്കും. പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്ക് ശിക്ഷകൾ നൽകുകയും ചെയ്യും. കഴിഞ്ഞ ദിവസം ചിലർ‌ക്ക് താക്കീതും ശിക്ഷയുമൊക്കെ ലഭിച്ചു.

സായ് നടത്തിയ നിയമസംഘനങ്ങളെക്കുറിച്ച് മോ​ഹൻലാൽ ചോദിച്ചു. പുറത്തുള്ള കാര്യം അകത്ത് വന്ന് പറഞ്ഞ സംഭവം ആണ് മോഹൻലാൽ ചോദിച്ചത്. സായിക്ക് താക്കീതും ശിക്ഷയും കഴിഞ്ഞ ദിവസം നൽകുകയും ചെയ്തു. പുറത്തെ കാര്യം പറയരുതെന്ന റൂൾ അറിയമാല്ലോ? എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അറിയാം എന്ന് സായ് പറയുന്നു.

bigg boss

പുറത്തെ കാര്യം പറഞ്ഞുകൊടുത്തതിലൂടെ അവർക്ക് ഉണ്ടായ മാനസികാഘാതം എത്രയാണെന്ന് അറിയാമോ എന്നും അത് മനഃപൂർവ്വം ചെയ്തതാണോ എന്നും ചോദിച്ചപ്പോൾ അതും ​ഗെയിമിന്റെ ഭാ​ഗമാണ് എന്നാണ് സായ് പറയുന്നത്. എന്നാൽ അത് ഇവിട ചെയ്യാൻ പറ്റില്ലെന്ന പറഞ്ഞ മോഹൻലാൽ സായിയെ അടുത്ത ആഴചയിലെ നോമിനേഷനിലേക്ക് ഡയറക്ടായി നോമിനേറ്റ് ചെയ്തു. ലക്ഷ്വറി പോയിന്റിൽ നിന്ന് ആയിരം പോയിന്റ് എടുക്കുന്നുവെന്നും പറഞ്ഞു.

അതേ സമയം അഭിഷേക് ശ്രീകുമാറിനും മോഹൻലാൽ താക്കീത് നൽകി. ഒരു കമ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചതിനായിരുന്നു ശിക്ഷ. മഞ്ഞ കാർഡുമായി വന്ന മോഹൻലാൽ, ഇനി ഇതുപോലെ ചെയ്താൽ ചുവപ്പ് കാർഡായിരിക്കുമെന്നും പറഞ്ഞു. അഭിഷേകിനോട് എന്തിനാണ് മഞ്ഞ കാർഡ് കാണിച്ചത് എന്ന് മനസ്സിലായോ എന്ന് അദ്ദേഹം ചോദിക്കുന്നു. കമ്യൂണിറ്റിയെ പറഞ്ഞതിന്റെ പേരാലാണെന്ന് അഭിഷേക് ശ്രീകുമാർ പറയുന്നു.

എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നും നമ്മുടെ ഷോയുടെ വ്യക്തമായ നിലപാടുകൾക്ക് എതിരാണ് അതെന്നും ഒരുപാട് പരാതികൾ ലഭിച്ചെന്നും ലാലേട്ടൻ പറയുന്നു. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ ചോദിക്കുന്നു. ഒരു ​ഗ്രൂപ്പ് ഓഫ് ആളുകളെയാണ് ഞാൻ പറഞ്ഞത്, പക്ഷേ പറഞ്ഞ വാക്കുകളിൽ മിസ്റ്റേക്ക് പറ്റി. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് അഭിഷേക് ശ്രീകുമാർ പറഞ്ഞു.

അങ്ങനെ ഇനി പറ്റാതിരിക്കട്ടെ എന്നാണ് മോഹൻലാൽ മറുപടിയായി പറയുന്നത്. ശിക്ഷയും നൽകി. ഇത് തങ്ങളുടെ പോളിസിക്ക് എതിരാണെന്നും അടുത്ത പ്രവശ്യം ഇങ്ങനെയായിരിക്കില്ല പ്രതികരണം എന്നും അദ്ദേഹം പറഞ്ഞു, അടുത്ത രണ്ടാഴ്ച അഭിഷേക് ശ്രീകുമാർ ഡയറക്ട് നോമിനേഷനിലേക്ക് പോകുമെന്നും പവർ ടീമിലെ അം​ഗമാകാൻ സാധിക്കില്ലെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+