Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനും ഞാനും കാർബണ്‍ കോപ്പി പോലെയാണ്; ജീവിതത്തില്‍ ആരോടും ഇങ്ങനെ ചെയ്യരുത്: സായി

ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും അസുഖങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായ അർജുന്‍ രംഗത്ത് വന്നിരുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അർജുന്റെ ഈ അഭിമുഖം തനിക്ക് ഏറെ സ്പെഷ്യല്‍ ആണെന്ന് വ്യക്തമാക്കി ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ സീക്രട്ട് ഏജന്റ് രംഗത്ത് വന്നിരിക്കുകയാണ്.

ബോഡി ഷെയിമിങ് ഉള്‍പ്പടെ ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച കുറെ കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഞാനും അർജുനുമൊക്കെ കാർബണ്‍ കോപ്പി പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബിഗ് ബോസില്‍ വെച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ സായി കൃഷ്ണ വ്യക്തമാക്കുന്നു.

arjun-sai

നന്നായി തടിച്ച ശരീര പ്രകൃതി ആയാലും നേരെ മറിച്ച് നന്നായി മെലിഞ്ഞ ശരീര പ്രകൃതി ആയാലും ആളുകള്‍ ബോഡി ഷെയിമിങ് ചെയ്യും. ഒരു മാറ്റവുമില്ലാതെ ഇത്തരം കുറെ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തുടരുന്നു. സമൂഹം മാറുന്നതിനേക്കാള്‍ നമ്മള്‍ മാറുന്നതാണ് ഏറ്റവും നല്ലതെന്ന് തോന്നുന്നു. ആരെന്ത് പറഞ്ഞാലും പോടാ പുല്ലെ എന്ന മെന്റാലിറ്റിയില്‍ മുന്നോട്ട് പോകുകയാണ്.

പല കാരണങ്ങളായിരിക്കാം തടിയുണ്ടാകുന്നത്. നമ്മള്‍ തന്നെ ശ്രദ്ധിച്ചാല്‍ രോഗമൊന്നുമില്ലാത്ത രീതിയില്‍ നമ്മുടെ ശരീരത്തെ കൊണ്ടുവരാന്‍ സാധിക്കും. അതിന് ആദ്യം വേണ്ടത് മെന്റല്‍ ഹെല്‍ത്താണ്. അർജുന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍. അവനുമായി എല്ലാവർക്കും ഒരു സ്പെഷ്യല്‍ ബോണ്ട് ആണ്. തുറന്ന് പറയുകയാണെങ്കില്‍ ഞാന്‍ ബിഗ് ബോസിലേക്ക് കയറിയ സമയത്ത് അദ്ദേഹത്തെ അത്ര ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ പതുക്കെ പതുക്കെ ഞാന്‍, സിജോ, അഭിഷേഖ്, സിബിന്‍, അർജുന്‍, ഗബ്രി എന്നിവരൊക്കെ ഒരു ഗ്യാങ് ആയി മാറി. ഒരു തരത്തില്‍ പറഞ്ഞാല്‍ ബിഗ് ബോസിലെ ബോയ് ഗ്യാങ്. എന്തായാലും അഭിമുഖത്തില്‍ അർജുന്‍ പറഞ്ഞ അതേ സാഹചര്യങ്ങളിലൂടെ കടന്ന് പോയ വ്യക്തിയാണ് ഞാന്‍. തടി കാരണം കളിയാക്കല്‍ നേരിടുന്നവർക്ക് അർജുന്റെ വീഡിയോ ഒരു മോട്ടിവേഷനായിരിക്കാമെന്നും സായി പറയുന്നു.

'നീ ഏത് റേഷന്‍ അരിയാണ് കഴിക്കുന്നത്, നിനക്ക് കോണകമേ പറ്റൂ.. അല്ലാതെ ഈ സൈസില്‍ ജെട്ടി കിട്ടില്ല, ഡയപ്പർ വാങ്ങിച്ചോ' എന്നൊക്കെ പറഞ്ഞവരുണ്ടായിരുന്നു. ഇത് കേള്‍ക്കുന്ന ആളുകളെങ്കിലും തടിച്ചവരേയും മറ്റും പോയി ഇത്തരം വാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കാതിരിക്കുക.

അർജുന്‍ പറയുന്നുണ്ട് പഠനകാലത്ത് അവനായിരിക്കും സ്ഥിരം മാവേലി, ക്രിസ്മസ് പാപ്പ എന്നൊക്കെ. ഇതൊക്കെ പേടിച്ച് ഞാന്‍ സ്കൂളിലേക്ക് പോകില്ലായിരുന്നു. അതുപോലെ ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോകളില്‍ നിന്നും ഞാന്‍ മുങ്ങുമായിരുന്നു. കാരണം ഫോട്ടോ എടുക്കാന്‍ പോയി നിന്നാല്‍ തന്നെ ഫോട്ടോഗ്രാഫർ നമ്മളെ സൈഡാക്കി സൈഡാക്കി ഒരു മൂലക്കാക്കും. നീ തടിയനാണ് മാറി നിക്ക് എന്നൊക്കെ പറയും. ഇതൊക്കെ ചെറിയ കാര്യമാണെങ്കിലും നമ്മളെ സംബന്ധിച്ച് അത് വലിയ രീതിയില്‍ ബാധിക്കും.

സീനിയേഴ്സ് വന്ന് തൂങ്ങിയ ചെസ്റ്റൊക്കെ പിടിച്ച് നോക്കി 'തൂങ്ങി തുടങ്ങി, ഇനി ബ്രാ ഇട്ടോ' എന്ന് പറയുമായിരുന്നു. അത്തരത്തില്‍ ജീവിതത്തില്‍ വലിയ രീതിയില്‍ ബാധിച്ച കൂറേ കാര്യങ്ങളുണ്ട്. ഒരു ഓട്ടോ ഡ്രൈവർ അമ്മയുടേയും പെങ്ങളുടേയും മുന്നില്‍ വെച്ച് എന്നെ കളിയാക്കി. പുള്ളിക്ക് തമാശയാണ്. കേട്ട എനിക്ക് അപ്പോള്‍ ശരിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. അനുഭവിച്ചവർക്കെ അതിന്റെ വിഷമം അറിയൂ. അതുകൊണ്ട് ആരും ആരോടും ഇങ്ങനെ പെരുമാറരുതെന്നും സായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+