Get Updates
Get notified of breaking news, exclusive insights, and must-see stories!

'സായ് കൃഷ്ണണയുടെ പണി ഏറ്റു, ജാസ്മിൻ ഗെയിമിൽ ഇല്ല..ഗബ്രിയോട് രക്ഷപ്പെട്ടോ എന്ന മട്ടിലുള്ള ശ്രമവും ഉണ്ട്'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ സായ് കൃഷ്ണ പുറത്ത് നിന്നുള്ള കാര്യങ്ങൾ മത്സരാർത്ഥികളോട് വെളിപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ജാസ്മിനോടായിരുന്നു സായ് കൃഷ്ണ പുറത്തെ പ്രേക്ഷക പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സംഭവത്തിൽ ബിഗ് ബോസ് അടക്കം സായ് കൃഷ്ണയെ താക്കീത് ചെയ്തിരുന്നു. ഇതോടെ പുറത്ത് നിന്ന് ഗെയിം കണ്ട് പോയിട്ടും സായ് ജാസ്മിനെ പൊളിക്കാതെ എന്തുകൊണ്ട് പുറത്തെ കാര്യങ്ങൾ പറഞ്ഞ് അവരെ സഹായിക്കുന്നതെന്നായിരുന്നു ചിലർ ഉയർത്തിയ ചോദ്യം. എന്നാൽ ഇപ്പോഴിതാ അത് സായിയുടെ കൃത്യമായ ഗെയിം പ്ലാൻ ആണെന്നും അത് ഫലിച്ച് തുടങ്ങിയെന്നും പറയുകയാണ് ഒരു ആരാധകൻ. ആരാധകന്റെ കുറിപ്പ് ഇങ്ങനെ

'സായി ലൈവിൽ അർജുനോടും അപ്സരയോടും രണ്ടു കാര്യങ്ങൾ പറയുന്നത് കേട്ടു
1 . "ഇപ്പോൾ ഉള്ള പവർ ടീമിനെ തന്നെ നില നിർത്താൻ ആയിരുന്നു എന്റെ പ്ലാൻ ..കാരണം അടുത്ത ആഴ്ച ഒക്കെ നല്ല അടി വന്നേനെ .. ഇനി വരുന്ന പവർ ടീം ചെയ്യാൻ പറയുന്ന ജോലി ഒക്കെ അങ്ങ് ചെയ്തേക്കണം കണ്ടെന്റ് കൊടുക്കരുത് അവർക്ക് .. ഞാൻ ആണെങ്കിൽ പറയുന്ന എല്ലാ ജോലിയും ചെയ്യും .. "

Sai Jasmin Gabri

2 "ജിന്റോയെ കാപ്റ്റൻ ആക്കണം .. "
സംഭവം സായി നന്നായി ചിന്തിച്ചു പ്ലാൻ ചെയ്യുന്നുണ്ട് പക്ഷെ ഇതിനൊക്കെ മറ്റൊരു വശം കൂടെ ഉണ്ട് .. പവർ ടീമിനെ എതിർത്താൽ മാത്രമേ കണ്ടെന്റ് ഉണ്ടാകൂ അത് പവർ ടീമിനും എതിർക്കുന്നവർക്കും.പവർ ടീം പറയുന്നതൊക്കെ അനുസരിച്ചു ജോലിയും ചെയ്തു ഇരുന്നാൽ കണ്ടെന്റ് ഇല്ലാതാവുന്നത് പവർ ടീമിന് മാത്രം അല്ല സായി ക്കും കൂടെ ആണ് .

ജിന്റോയെ കാപ്റ്റൻ ആക്കണം എന്ന് പറയുന്നത് കപറ്റാൻസി ഒരു തലവേദന പിടിച്ച പണിയാണ്. സ്വയം ബ്രെക് ആവാനും മറ്റുള്ളവർക്ക് കാപ്റ്റനെ വെറുക്കാനും ഒരുപാടു അവസരം കിട്ടും എന്ന ചിന്തയിൽ ആണ്. പക്ഷെ ജിന്റോയുടെ കാര്യത്തിൽ അത് വർക്ക് ഔട്ട് ആവില്ല.ജിന്റോ സ്വയം ബ്രെക് ആവില്ല.ചിലപ്പോ ഒന്ന് കരയുമായിരിക്കും അത് കഴിഞ്ഞാൽ ആള് പൂർവാധികം സ്ട്രോങ്ങ് ആയി തിരിച്ചു വരും.ഇനി കാപ്റ്റന്സി കാരണം വീട്ടുകാർ ജിന്റോക്ക് എതിർ ആയാൽ. ജിന്റോക്ക് വേണ്ടതും അത് തന്നെ ആണ് .. അതുകൊണ്ട് സായിയുടെ പ്ലാൻ അനുസരിച്ചു ജിന്റോയെ കാപ്റ്റൻ ആക്കിയാൽ ജിന്റോ സ്‌കോർ ചെയ്യുകയേ ഉള്ളു.

എല്ലാവരും പറയുന്ന പോലെ സായി ഒരു മോശം പ്ലെയർ അല്ല.പുറത്തെ കാര്യങ്ങൾ വന്നു പറഞ്ഞതിൽ ആദ്യം എനിക്കും ദേഷ്യം തോന്നിയിരുന്നു. പക്ഷെ അത് ജാസ്മിനെ ഡൌൺ ആക്കാൻ മനഃപൂർവം പറഞ്ഞതായി ആണ് ഇപ്പോൾ തോന്നുന്നത് . അതിനു ശേഷം ജാസ്മിൻ ഗെയിമിൽ ഇല്ല . ഫുൾ ടൈം പുറത്തെ നെഗെറ്റീവ് മാറ്റാൻ കണ്ണീർ പരമ്പര ആണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത് .ഇടയ്ക്കു നൈസ് ആയിട്ടു ഗബ്രിയോട് നീ പോയി രക്ഷെപ്പെട്ടോ നിനക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും എന്ന ലൈനിൽ ഒരു അയൺ വുമൺ ആവാൻ (തേപ്പു ) ഉള്ള ശ്രമവും ഉണ്ട് .കാത്തിരുന്ന കാണാം സായി യുടെ കളികൾ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+