Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബയുടെ ബുദ്ധിയിലാണ് ശരണ്യയും ശ്രീരേഖയും പുറത്ത് പോയത്: ദ റിയല്‍ മൈന്‍ഡ് ഗെയിമർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥിയായ അന്‍സിബയ്ക്കെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാനം ആരോപണം താരം അത്ര സജീവമല്ല എന്നാണ്. വീടിനുള്ളില്‍ അധികം ആക്ടീവായി കാണാത്ത അന്‍സിബ അധിക സമയവും കട്ടിലിലുമായിരിക്കും. ഇതേ തുടർന്ന് കട്ടില്‍ റാണിയെന്ന പേര് ബിഗ് ബോസിന് അകത്തും പുറത്തും അന്‍സിബയ്ക്ക് ലഭിക്കുകയും ചെയ്തു.

അതേസമയം തന്നെ, ബിഗ് ബോസിലെ യഥാർത്ഥ മൈന്‍ഡ് ഗെയിമർ അന്‍സിബയാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ വീക്കില്‍ ശ്രീരേഖയും ശരണ്യയും പുറത്തായതിന് പിന്നിലെ ബുദ്ധികേന്ദ്രവും അന്‍സിബയായിരുന്നുവെന്നു. ഫിസിക്കല്‍ ഗെയിം മാത്രമാണ് ബിഗ് ബോസ് എന്ന് മനസ്സിലാക്കുകായണ് ആദ്യം വേണ്ടെന്നും ഈ പ്രേക്ഷകന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ansib

അൻസിബ എന്ന മൈൻ്റ് ഗെയ്മർ. ഹേറ്റേസിൻ്റെ മാത്രം സംശയമാണ് അൻസിബ അവിടെ എന്താണ് ചെയ്യുന്നതെന്ന്. അതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ നോമിനേഷനിൽ നിങ്ങൾ കണ്ടത്. ആദ്യ ആഴ്ച മുതലുള്ള കാര്യങ്ങൾ ഇവിടെ എടുത്ത് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതേവരെ ഹൗസിനുള്ളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത ശരണ്യയെ കാരണ സഹിതം പവർ ടീമിന് മുന്നിൽ അവതരിപ്പിച്ച് നോമിനേഷനിൽ ഇട്ടതിൽ പ്രധാന പങ്ക് വഹിച്ചത് അൻസിബയാണ്...

ആക്ടിങ് ക്യാരക്ടറിന് മുകളിൽ യാതൊരു വിധ കണ്ടൻ്റുമില്ലാത്ത ശ്രീരേഖയേയും വ്യക്തമായ കാരണം പറഞ്ഞ് അൻസിബ നോമിനേറ്റ് ചെയ്തിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഹൗസിനുള്ളിൽ യാതൊരു വിധ ചലനവുമുണ്ടാക്കാത്ത ശ്രീതുവായിരുന്നു അൻസിബ നോമിനേറ്റ് ചെയ്ത മറ്റൊരാൾ. ഇവരിൽ ശ്രീരേഖയും ശരണ്യയും എന്നന്നേക്കുമായി ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നു.

ഈ മൂന്ന് വ്യക്തികളോടും അൻസിബ വ്യക്തിവൈരാഗ്യം തീർത്തു എന്നതല്ല നിങ്ങൾ ഇവിടെ മനസിലാക്കേണ്ടത്. മറിച്ച് ഇവരിൽ ആരെങ്കിലുമൊരാൾ തീർച്ചയായും പുറത്താകും എന്ന ഒരു റിയൽ ബിബി ഗെയിമറുടെ വീക്ഷണ പാഠവവത്തേയാണ് നിങ്ങൾ ഇവിടെ കാണേണ്ടത്. ജാസ്മിനോടോ അപ്സരയോടൊ അൻസിബക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് അവരെ നോമിനേറ്റ് ചെയ്തില്ല.

അൻസിബ എന്ന വ്യക്തിക്ക് ഗെയിമാണ് മുഖ്യം. ആരാണ് വീക്കെന്നും ആരെ നോമിനേറ്റ് ചെയ്താലാണ് ഗുണമുള്ളൂ എന്നുമുള്ള തീക്ഷ്ണമായ ദീർഘവീക്ഷണമുള്ളയാളാണ് സീസൺ 6 ലെ ഈ മിടുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+