എന്റെ ഏതെങ്കിലും ശരീരഭാഗം ഓപ്പണ്‍ ആയിരുന്നോ? ജിം വെയർ തനിക്ക് കംഫർട്ടബിളാണെന്നും ശരണ്യ
സീരിയല്‍, മോഡല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ മത്സരാർത്ഥികളായിരുന്നു ശരണ്യ. തന്റേതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് അറുപതിലേറെ ദിവസങ്ങള്‍ ഷോയില്‍ തുടരാനും സാധിച്ചു. ബിഗ് ബോസിലെ ശരണ്യയുടെ വസ്ത്രധാരണ രീതിയെ വിമർശിച്ചുകൊണ്ട് ഇതിന് ഇടയില്‍ ചിലയാളുകള്‍ രംഗത്ത് എത്തിയിരുന്നു.
സെല്ലുലോയ്ഡ് മാഗസിന് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകനും ശണ്യയുടെ വസ്ത്ര ധാരണം സംബന്ധിച്ച ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഇതിനെല്ലാം ശക്തമായ രീതിയിലാണ് താരം മറുപടി നല്‍കുന്നത്. 65 ദിവസം ശരണ്യ ബിഗ് ബോസില്‍ പിടിച്ചു നിന്നത് എക്‌സ്‌പോസ് ചെയ്ത് വസ്ത്രം ധരിച്ചതു കൊണ്ടാണോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.

എന്നാല്‍ എക്‌സ്‌പോസ് വസ്ത്രം ഇട്ടിട്ട് തന്നെയാണോ ശരണ്യ ബിഗ് ബോസില്‍ നിന്നതെന്ന് സ്വയം തിരിച്ച് ചോദിക്കൂ എന്നായിരുന്നു ശരണ്യയുടെ മറുപടി. എപ്പിസോഡുകള്‍ എല്ലാ കണ്ടതല്ലേ. ഞാന്‍ ഒരോ ദിവസവും ധരിച്ച വസ്ത്രവും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരണ്യ എല്ലാ ദിവസവും എക്‌സ്‌പോസ് വസ്ത്രം കൊണ്ടാണോ എന്ന് സ്വയം ചോദിക്കാമെന്നും ശരണ്യ പറയുന്നു.
ശരണ്യ കാണിച്ചതെന്തോ അത് തന്നെയാണ് എക്‌സ്‌പോസ്ഡ്. മറ്റ് മത്സരാര്‍ത്ഥികള്‍ കാണിക്കാത്തത് ശരണ്യ കാണിച്ചു എന്നായി തുടർന്നുള്ള അവതാരകന്റെ വാദം. മറ്റ് മത്സരാര്‍ത്ഥികള്‍ കാണിക്കാത്തത് കാണിച്ച് ഞാന്‍ നിന്നെങ്കില്‍ അത് എന്റെ കഴിവല്ലേ എന്നായിരുന്നു ശരണ്യ ഇതിന് നല്‍കിയ മറുപടി. ഏത് ഡ്രസ്സിലായിരുന്നു എക്‌സ്‌പോസ് എന്ന് എടുത്ത് പറയണമെന്ന് ശരണ്യ ആവശ്യപ്പെട്ടപ്പോള്‍ ജിം വെയർ എന്ന ഉത്തരം അവതാരകന്‍ നല്‍കുന്നു.
ബിഗ് ബോസില്‍ സ്മോക്കിങ് റൂം എന്ന് പറയുന്ന ഒരു റൂമുണ്ട്. അത് നല്ല കാര്യമാണോ? അല്ലല്ലോ. അതൊക്കെ കുട്ടികള്‍ അടക്കം കാണുന്നുണ്ടല്ലോ? അത് നല്ല പ്രവണതയല്ലെന്ന് അവിടെ തന്നെ പറയുന്നു. എന്നിട്ടും അത് അവിടെ ഉണ്ട്. പിന്നെ ഞാന്‍ ജിം വെയർ ധരിച്ചു, എന്നാല്‍ എന്റെ ഏതെങ്കിലും ശരീരഭാഗം ഓപ്പണ്‍ ആയിരുന്നുവോ? ഞാന്‍ ചെയ്തത് തെറ്റല്ലെന്നും ശരണ്യ വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ ഒരു ദിവസം മൂന്ന് ടാസ്‌കുണ്ടാകും. അതിന്റെ കൂടെ വീട്ടിലെ ജോലികളുണ്ടാകും. ആ സമയത്തൊക്കെ ഓരോ തവണയും പോയി വസ്ത്രം മാറി വരാന്‍ സമയമുണ്ടാകില്ല. മറ്റുള്ളവരുടെ കാര്യമാണെങ്കില്‍ അവരൊന്നും ജിം വെയർ ധരിക്കുന്ന ആളല്ല. എനിക്ക് എന്റെതായ വസ്ത്ര രീതിയുണ്ട്. ജിം വെയർ എനിക്ക് ഫ്‌ളെക്‌സിബിളും കംഫര്‍ട്ടുമായിട്ടുള്ളതാണ്. ജിം വെയര്‍ ഇട്ടത് ഇഷ്ടപ്പെടുന്നവരുമുണ്ട്. ആണുങ്ങള്‍ ഷോര്‍ട്‌സ് ഇട്ടു നടക്കുന്നുണ്ടല്ലോ അതിനെതിരെ ആരും ഒന്നും പറയുന്നില്ലല്ലോയെന്നും താരം പറയുന്നു.
സ്‌കിന്‍ ഫിറ്റ് വസ്ത്രമാണെന്ന് കരുതി അത് എക്‌സപോസ്ഡ് അല്ല. ഓപ്പണായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പറയാമായിരുന്നു. നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാന്‍ എനിക്ക് സാധിക്കില്ല. ഇനിയുള്ള തലമുറയോട് പറയാനുള്ളത് തുണി വച്ച് ആളുകളെ ജഡ്ജ് ചെയ്യരുത് എന്നാണ്. ഒരു പെണ്‍കുട്ടി മോഡേണ്‍ ഡ്രസ് ഇട്ടാല്‍ അവള്‍ പോക്ക് എന്ന് പറയുന്നത് ശരിയല്ല. സാരിയും ചുരിദാറും ഇട്ടാല്‍ പെര്‍ഫെക്ട് എന്നു പറയുന്ന ചിന്താഗതിയും മാറ്റണം. ആ കാലം കഴിഞ്ഞുവെന്നും ശരണ്യ പറയുന്നു.












Click it and Unblock the Notifications