ബിഗ് ബോസ് തീപാറും; ഇവർ ഷോയിലേക്ക്. പേരുകൾ പങ്കിട്ട് റോൺസൺ..ഇവരില്ലേ? പ്രെഡിക്ഷൻ ലിസ്റ്റും പുറത്ത്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മാർച്ച് 10 നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ഇത്തവണത്തെ സീസൺ പൊടിപാറുമെന്ന സൂചനയാണ് പ്രമോ വീഡിയോകളിൽ നിന്നെല്ലാം വ്യക്തമാക്കുന്നത്. വ്യത്യസ്ത മേഖലയിൽ നിന്നുള്ള 21 പേരായിരിക്കും ഷോയിലേക്ക് എത്തുക. ഇതിൽ കോമണേഴ്സ് ആയി രണ്ട് പേർ ഇത്തവണ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാം ഉണ്ട്.
മത്സരാർത്ഥികൾ ഇതിനകം തന്നെ കൺഫർമേഷൻ പോയി തുടങ്ങിയിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോൺസൺ ഇത്തവണത്തെ സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള വിവരം പങ്കിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് പേരുടെ ചിത്രം പങ്കിട്ട് ഇവർക്ക് ബിഗ് ബോസിലേക്ക് സ്വാഗതം എന്നാണ് റോൺസൺ കുറിച്ചിരിക്കുന്നത്.

ജിന്‌റോ ബോഡി ക്രാഫ്റ്റിലെ ബോഡി ട്രെയിനറായ ജിന്റോയാണ് ഒരാൾ. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോൺസണും ജിന്റോയുടെ ചിത്രം പങ്കുവെച്ച് വെൽക്കം ടു ബിഗ് ബോസ് എന്ന് കുറിച്ചിട്ടുണ്ട്. സ്വാന്തനം സീരിയൽ ഫെയിം രാജീവ് പരമേശ്വരന്റെ പേരും റോൺസൺ പങ്കിട്ടുണ്ട്. മറ്റൊരാൾ മാധ്യമപ്രവർത്തകയായ രാധിക നായർ ആണ്. കഴിഞ്ഞ സീസണിൽ മത്സരാർത്ഥികളോട് പ്രസ് മീറ്റിനിടെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് രാധിക നായർ.
അതിനിടെ ബിഗ് ബോസിൽ ഇത്തവണ പങ്കെടുക്കാൻ സാധ്യതയുള്ളയുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ ബിഗ് ബോസ് അനലിസ്റ്റ് ആയ രേവതിയും പങ്കുവെച്ചിട്ടുണ്ട്. റോൺസൺ പങ്കുവെച്ച പേര് ഉൾപ്പെടെ 21 ഓളം പേരുകളാണ് രേവതി പങ്കിട്ടിരിക്കുന്നത്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻ മണിയുടെ പേരാണ് രേവതി പങ്കുവെച്ച ഒരാൾ. അനു അജ്മലും ലിസ്റ്റിൽ ഉണ്ട്.
യുട്യൂബറും ബ്യൂട്ടി ബ്ലോഗറുമായ ജാസ്മിൻ ജാഫർ, ബിഹൈൻവുഡ്സ് ആങ്കർ പൂജ കൃഷ്ണ, തട്ടിയും മുട്ടിയിലുമിലെ സിദ്ധാർത്ഥ് പ്രഭു, യുട്യൂബർ സിജോ ടോക്സ്, സീരിയൽ നടി ശരണ്യ ആനന്ദ്, സിനിമകളിലും സീരിയലുകളിലും ഉള്ള യമുനാ റാണി, ഉപ്പും മുളകിലെ ഋഷി, സീരിയൽ നടനായ അഖിൽ ആനന്ദ്, ഡാൻസർ നയന ജോൺസൺ, ക്രിസ്റ്റി സെബാസ്റ്റ്യൻ, കേരള ഫുഡി, മല്ലു ജെഡി, റൈഡർ ഗേൾ അനീഷ നായർ, അവതാരകനായ ബിനോയ് വർഗീസ്, നടൻ ബിനീഷ് ബാസ്റ്റിൻ, സാന്ത്വനം സീരിയൽ ഫെയിം ആയ അപ്സര ആൽബി, മിസിസ് സൗത്ത് ഇന്ത്യ ആയ ജീവ നമ്പ്യാർ എന്നിവരാണ് മറ്റ് പേരുകൾ.












Click it and Unblock the Notifications