Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിജോ പറഞ്ഞുകഴിഞ്ഞു, അവന്റെ സംസാരത്തിലുണ്ട്'; ശ്രീരേഖയ്ക്ക് ഭയം ഉണ്ട്, അടുത്തനീക്കം എന്ത്?

ബി​ഗ് ബോസ് മലയാളം സീസണ്‌ 6 ൽ എന്താണ് നടക്കുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പൂജയും സിബിനും ചില കാരണങ്ങളാൽ പുറത്താണുള്ളത്. തുടക്കത്തിൽ തന്നെ അസി റോക്കിയെ മത്സരത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സിജോയെ അടിച്ചതിനാണ് റോക്കിയെ പുറത്താക്കിയത്. പരിക്കേറ്റ സിജോയും പുറത്തുപോയിരുന്നു. ‌‌

സിജോ തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രൊമോയിൽ സിജോ വീട്ടിൽ തിരിച്ചെത്തിയത് കാണിച്ചിരുന്നു. ഇപ്പോൾ ബി ബി വീട്ടിലെ സംസാരം സിജോയാണ്. ലൈവിൽ ശരണ്യയും ശ്രീരേഖയും സിജോയെക്കുറിച്ച് സംസാരിക്കുന്നത് കാണിക്കുന്നുണ്ട്. സിജോ എന്തൊക്കയോ തീരുമാനിച്ച് തന്നെയാണ് വന്നിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. സിജോയുടെ ​ഗെയിമിനനുസരിച്ച് കളി മാറ്റാം എന്നാണ് ശ്രീരേഖ പറയുന്നത്.

sijo

കുറച്ച് മുൻപാണ് സിജോ ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിയത്.വൻ വരവേൽപ്പ് നൽകിയാണ് സിജോയെ തിരിച്ചെത്തിച്ചത്. തന്റെ അനുഭവങ്ങൾ
സിജോ ബി​ഗ് ബോസിലെ മറ്റ് മത്സരാർത്ഥികളോട് പറയുന്നുണ്ട്. ചികിത്സയ്ക്കായി പുറത്ത് പോയപ്പോൾ ഒരു വീക്കന്റെ എപ്പിസോഡ‍ിൽ സിജോ എത്തിയിരുന്നു. ആ സമയത്തെ അനുഭവം സിജോ പറയുന്നുണ്ട്.

ലാലേട്ടന്റെ എപ്പിസോഡിൽ വന്നപ്പോൾ എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. മൈന്റ് ബ്ലാങ്ക് ആണ്. ലാലേട്ടൻ കയ്യിലാെരു പിടിത്തം പിടിച്ചു. സോറി ആയിട്ടാണ് തോന്നിയത്. സാക്ഷാൽ ലാലേട്ടൻ ആണ് സോറി പറഞ്ഞത്. പിന്നീട് ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും എന്നാണ് സിജോ പറഞ്ഞത്.

ചികിത്സയെക്കുറിച്ച് സിജോ പറയുന്നുണ്ട്. ട്രിപ്പിട്ട കൈ ആയിരുന്നു എന്റേത്. വായിൽ ഒരു കെട്ട് ഉണ്ടായിരുന്നു. സംസാരിക്കാൻ പരിമിധികൾ ഉണ്ടായിരുന്നു, പത്ത് ബാൻഡേജ് ആണ് വായിൽ ഉണ്ടായിവരുന്നത്. വാ തുറക്കുമ്പോൾ ഓട്ടോ മാറ്റിക് അടഞ്ഞ് പോകും. സ്ട്രോ ഉപയോ​ഗിച്ചാണ് ആഹാരം കഴിച്ചോണ്ടിരുന്നത്. രണ്ടാഴ്ച അങ്ങനെയായിരുന്നുവെന്നും സിജോ പറഞ്ഞു.

ഇപ്പോൾ താൻ വന്നിരിക്കുന്നത് തീപ്പൊരിയായിട്ടല്ലെന്നും കാട്ടുതീയായിട്ടാണെന്നും സിജോ പറയുന്നുണ്ട്. എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ് താൻ വന്നത് എന്ന സൂചന സിജോ നൽകുന്നുണ്ട്. എന്തായാലും ഇനി കളി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+