Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ വസ്ത്രത്തെക്കുറിച്ച് ജിന്റോ ആ പറഞ്ഞത് സഹിച്ചില്ല: ബിബിക്കും പുറത്തും ഇങ്ങനെ തന്നെയെന്ന് ശരണ്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ എല്ലാ സഹമത്സരാർത്ഥികളോടും നല്ല രീതിയിലുള്ള ഒരു ബന്ധം ഉണ്ടാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് ശരണ്യ. എന്റെ കാര്യത്തില്‍ പരാതി പറയുന്നത് കുറവായിരുന്നു. കൂടതലും സ്നേഹമാണ് തന്നത്, തിരിച്ചും സ്നേഹം കൊടുക്കാനാണ് ഞാനും ശ്രമിച്ചിട്ടുള്ളത്. പിന്നെ ഞാന്‍ എപ്പോഴും വെല്‍ഡ്രസ് അണിഞ്ഞ് തന്നെയാണ് നിന്നതെന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറയുന്നു.

ഈ ഡ്രസ്സിങ് രീതി ബിഗ് ബോസിലും തുടരാന്‍ കഴിയുമോയെന്ന് എന്നോട് ചോദിച്ചിരുന്നു, അല്ലെങ്കില്‍ ഇതുപോലെയാണോ ശരണ്യയെന്ന്. ഇതുപോലെ തന്നെയാണ് ശരണ്യ. ശരണ്യ ഇതാണ്. നിങ്ങള്‍ കാണുന്ന വില്ലത്തി വേദികയെ പോലെ ഒന്നുമല്ല. ബിഗ് ബോസ് വീടിനുള്ളില്‍ പരമാവധി ബഹളമൊന്നും ഉണ്ടാക്കാതെയാണ് ഞാനിരുന്നത്. പിന്നെ ഇങ്ങോട്ട് എന്തേലും പ്രശ്നവുമായി വന്നാല്‍ ഞാന്‍ വിടില്ല. അത്തരത്തില്‍ സമ്മിശ്രമായ എന്റെ സ്വഭാവം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നു.

saranya-anand

ബിഗ് ബോസ് വീടിനുള്ളില്‍ നൂറ് ദിവസം നില്‍ക്കുന്നവർക്ക് ഈ ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാം. അത്തരം ഇമോഷന്‍സിലൂടെയാണ് അവിടെ കടന്നു പോകുന്നത്. കഴിയുന്നവരൊക്കെ ബിഗ് ബോസില്‍ പങ്കെടുക്കുണം. അത് നിങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ മാറ്റി മറിക്കും. വ്യക്തിപരമായി എനിക്ക് വലിയ രീതിയില്‍ ഇഷ്ടപ്പെട്ട ഷോ ആയിരുന്നു ബിഗ് ബോസ്. അവിടെ നിന്നും പോരണമെന്നുള്ള ഒരു ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നില്ലെന്നും ശരണ്യ കൂട്ടിച്ചേർക്കുന്നു.

വീടിനുള്ളില്‍ നിരവധി വഴക്കുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പല വിഷയങ്ങളും വളരെ സില്ലിയാണെന്നാണ് എനിക്ക് തോന്നുന്നത്. കുറേ ആളുകള്‍ എന്തെങ്കിലുമൊക്കെ കണ്ടന്റ് ഉണ്ടാകട്ടേയെന്ന് വെച്ച് ബഹളം വെക്കുന്നുണ്ട്. അതേസമയം തന്നെ, നല്ല ടോപിക്സുകളും ഒരുപാട് ഉണ്ട്. അത്തരം വിഷയങ്ങളില്‍ ഇടപെടാനാണ് എനിക്ക് താല്‍പര്യം.

അങ്ങോട്ട് കൊടുക്കുന്ന പ്രശംസ ഇങ്ങോട്ട് ലഭിക്കാത്ത സാഹചര്യങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിട്ടുണ്ട്. പവർ റൂമില്‍ കയറിയ സമയത്തൊക്കെ ഞാന്‍ വളരെ മികച്ച മത്സരം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ആരും അതിനെക്കുറിച്ച് സംസാരിച്ചില്ല. ഏറ്റവും കുറഞ്ഞ് നെഗറ്റീവെങ്കിലും പറയുമെന്ന് കരുതി. അതും ഉണ്ടായില്ല. അതൊക്കെ എനിക്ക് നന്നായി ഫീല്‍ ചെയ്തിരുന്നു. കാര്യങ്ങള്‍ നന്നായി പറയുന്ന ആളുകളുണ്ട്. അത്തരത്തില്‍ നിങ്ങള്‍ക്ക് തോന്നുന്ന മികച്ച മത്സരാർത്ഥികള്‍ ആരാണോ? അവരെ വിജയിപ്പിക്കുക.

വേഗത്തില്‍ ട്രിഗറാകുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ അവിടെ ചിലർ പെട്ടെന്ന് തന്നെ ട്രിഗർ ആകുന്നത് ഞാന്‍ കണ്ടിരുന്നത്. അവർ സ്വാഭാവികമായും ട്രിഗർ ആകുകയാണോ, അല്ലെങ്കില്‍ കണ്ടന്റിന് വേണ്ടി ട്രിഗർ ആകുകയാണോ എന്ന് അറിയില്ല. ഒന്ന് രണ്ട് സമയത്ത് മാത്രമാണ് ഞാന്‍ ട്രിഗർ ആയത്. ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല. ഒരാളുടെ വസ്ത്രത്തെക്കുറിച്ച് മറ്റൊരാള്‍ പറയേണ്ടതില്ലെന്നാണ് എന്റെ നിലപാട്. ആ സമയത്ത് ഞാന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു.

എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയേണ്ടതുണ്ടെങ്കില്‍ എല്ലാവരുടേയും മുമ്പില്‍ നിർത്തി പബ്ലിക്കലി ഇന്‍സല്‍ട്ട് ചെയ്യുന്ന രീതിയില്‍ അല്ല ഞാന്‍ സംസാരിക്കുന്നത്. പുറത്തും ഞാന്‍ അങ്ങനേയല്ല. ആരുടെ ഭാഗത്താണോ എനിക്ക് തെറ്റ് തോന്നുന്നത്, അവരെ വിളിച്ച് വേറൊരു വശത്ത് കൊണ്ടുപോയി കാര്യം തുറന്ന് പറയുന്ന സ്വഭാവമാണ് എനിക്കുള്ളതെന്നും ശരണ്യ പറയുന്നു. ബിഗ് ബോസില്‍ അങ്ങനേയല്ല വേണ്ടതെന്ന് അറിയാം. പക്ഷെ ഞാന്‍ അങ്ങനെയാണെന്നും ശരണ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+