ജാസ്മിനെ തേച്ചൊട്ടിക്കാന്‍ നിന്നതാണ്: ഉപ്പയുടെ വിളിയോടെ എല്ലാം മാറി, കമ്മിറ്റഡെന്ന് തുറന്ന് പറഞ്ഞെന്നും ശരണ്യ
ജാസ്മിന്‍ - ഗബ്രി ലവ് കോംമ്പോ സ്ട്രാറ്റജി നാടകമായിരുന്നുവെന്ന് ആദ്യം തന്നെ മനസ്സിലാക്കിയ വ്യക്തിയായിരുന്നു താനെന്ന് ശരണ്യ ആനന്ദ്. ബിഗ് ബോസിന് അകത്ത് നില്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരോട് ഇതേക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. കുറച്ച് ആള്‍ക്കാർ ആ റിലേഷന്‍ യാഥാർത്ഥ്യമാണെന്ന് വിശ്വസിച്ചു. അവരില്‍ എല്ലാവരോടും അല്ലെങ്കിലും ചിലരോട് ഞാന്‍ അത് പറയുകയും ചെയ്തിട്ടുണ്ടെന്നും ശരണ്യ വ്യക്തമാക്കുന്നു.
രണ്ടാമാത്തെ ആഴ്ച തന്നെയാണ് ഞാന്‍ ഈ കാര്യം സംസാരിക്കുന്നതെന്ന് ഓർക്കണം. അതുപോലെ തന്നെ നോറയെ എനിക്ക് എപ്പോഴോ മനസ്സിലായെന്ന് എപ്പിസോഡുകള്‍ എടുത്ത് നോക്കിയാല്‍ മനസ്സിലാകും. ഒരു സിംപതി ട്രാക്കായിരുന്നു അവള്‍ പിടിച്ചത്. ഏതൊരു മത്സരാർത്ഥിയെ എടുത്ത് നോക്കിയാലും അവരുടെയെല്ലാം ഒരു സ്കെച്ച് എന്റെ അടുത്ത് ഉണ്ടായിരുന്നുവെന്നും ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറയുന്നു.

ജാസ്മിനും ഗബ്രിയും സ്വീകരിച്ച ഗെയിം ആർക്കും മനസ്സിലാകും. ഒരു ദിവസം കൊണ്ടൊന്നും ലവ് ഉണ്ടാകില്ല, ട്രൂ ലവ് എന്തായാലും ഇല്ല. ഇതെല്ലാം കാണുന്നവർക്ക് മനസ്സിലാകില്ലേ. ഏത് തരത്തിലുള്ള ബന്ധമാണെങ്കിലും ഒരു രാത്രികൊണ്ട് ആ തരത്തിലേക്ക് എത്തില്ല. പിന്നെ റിലേഷന്‍ഷിപ്പിനെല്ലാം ഒരു അതിർത്തിയുണ്ട്. ആ അതിർത്തി ഭേദിച്ചുകൊണ്ടായിരുന്നു അവരുടെ ബിഹേവിയർ.
എല്ലാവരും കാണട്ടെ എന്നുള്ള രീതിയിലായിരുന്നു അവരുടെ പ്രവർത്തികള്‍. അതെല്ലാം കാണുന്ന നമ്മള്‍ റിയാക്ട് ചെയ്ത് മുഴുവന്‍ സമയവും അവരെക്കുറിച്ച് സംസാരിക്കണം, അതിലൂടെ കണ്ടന്റ് ഉണ്ടാക്കണം എന്നതൊക്കെയായിരുന്നു അവരുടെ ഉദ്ദേശം. അത് വളരെ കൃത്യമായിരുന്നു. സുഹൃദ് ബന്ധവും പ്രണമയമെന്നും ഇങ്ങനെയല്ലെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഒരിക്കല്‍ എന്നെ വിളിച്ചിരുത്തി "ഞങ്ങളുടെ റിലേഷനെക്കുറിച്ച് എന്താണ് പറയാനുള്ളത്" എന്ന് ഗബ്രി ചോദിച്ചിട്ടുണ്ട്. അവർ കാണിക്കുന്നതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ആളാണ്. പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആളുകള്‍ വന്ന് തങ്ങളെക്കുറിച്ച് ചോദിക്കാനും സംസാരിക്കാനും ഗബ്രിയും ജാസ്മിനും വലിയ രീതിയില്‍ ശ്രമിച്ചിരുന്നു. എന്റെ അടുത്ത് അവരുടെ തന്ത്രം ചീറ്റിപ്പോയി.
നിങ്ങള്‍ക്ക് ലവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് എന്റെ വിഷയം അല്ലെന്നായിരുന്നു എന്റെ മറുപടി. ഞാന്‍ ഗെയിം കളിക്കാനാണ് വന്നത്, അത് ചെയ്യും എന്ന് പറഞ്ഞപ്പോള്‍ അവർക്ക് അത് ദഹിച്ചില്ല. ഞാന്‍ എപ്പോഴും ആത്മാർത്ഥമായ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ്. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ബന്ധത്തിന് ഇഷ്ടപ്പെടുന്ന വ്യക്തിയല്ല ശരണ്യ.
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഒരു എപ്പിസോഡും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവിടെ ഞാന്‍ കണ്ട കാര്യമാണ് പറയുന്നത്. ഒരു ആഴ്ച നമുക്ക് സ്കിറ്റ് ചെയ്യാനുള്ള ടാസ്ക് തന്നിരുന്നു. അതിനിടയിലാണ് ജാസ്മിന്‍ കണ്‍ഫഷന്‍ റൂമിലേക്ക് പോകുന്നത്. പിന്നെ കുറേ മണിക്കൂർ നേരം കഴിഞ്ഞാണ് അവള്‍ വിഷമിച്ച് കൊണ്ട് ഇറങ്ങി വരുന്നത്. ഉപ്പയ്ക്ക് ഹൃദയത്തിന് ബ്ലോക്കാണ് ആരും ബുദ്ധിമുട്ടിപ്പികരുത് എന്നും പറഞ്ഞ് വലിയ കരച്ചിലായിരുന്നു. അതാണ് ഞാന്‍ അവിടെ കണ്ട കാര്യം.
ആ സമയം എന്ന് പറയുന്നത് വളരെ വിഷകരമായ ഒരു അവസ്ഥയാണ്. ജാസ്മിനോട് നമ്മള്‍ സംസാരിച്ച് വിഷമിക്കണ്ട എന്ന് പറയുന്നുണ്ട്. ജാസ്മിന്‍ അത്തരമൊരു വിഷമ ഘട്ടത്തില്‍ ആയതുകൊണ്ട് തന്നെ സ്കിറ്റില്‍ ആരും ചെയ്ത് കാണിച്ചില്ല. യഥാർത്ഥത്തില്‍ ജാസ്മിനെ എല്ലാവരും തേച്ച് ഒട്ടിക്കാന്‍ പോയതായിരുന്നു. ആകെ റോക്കിയുടെ ടീം ആണെന്ന് തോന്നുന്നു ചെറുതായി കാണിച്ചത്.
ഇതിന് ശേഷം റോക്കി അവിടെ നിന്നും എന്തോ സംസാരിച്ചു. അപ്പോഴാണ് ജാസ്മിന്‍ 'ഇനിയെങ്കിലും ഈ ടോപിക്ക് വിട്ടൂടെ ഗെയ്സ്, ഐ ആം കമ്മിറ്റഡ്' എന്ന് പറയുന്നത്. അതായത് ജാസ്മിന്‍ തന്നെ പറഞ്ഞ കാര്യമാണ്. ഉപ്പയുടെ ബ്ലോക്കിന്റെ കാര്യം ഉള്ളതുകൊണ്ട് തന്നെ ഈ സമയത്താണോ ഈ വിഷയം സംസാരിക്കേണ്ടതെന്ന് പറഞ്ഞ് ഞാന്‍ റോക്കിയോട് ചൂടായി.
കമ്മിറ്റഡ് ആണെന്ന ജാസ്മിന്റെ പറച്ചില്‍ അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. കമ്മിറ്റഡ് ആണെങ്കില്‍ ഇവിടെ ഇവള്‍ എന്താണ് കാണിക്കുന്നതെന്ന ചോദ്യമായിരുന്നു എന്റെ ഉള്ളില്‍. പക്ഷെ ആ ഒരു സാഹചര്യം ആയതുകൊണ്ട് ഞാന്‍ അത് തുറന്ന് ചോദിച്ചില്ലെന്നും ശരണ്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications