Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി നിക്കറില്‍ മുള്ളി നടക്കുകയാണ്; അമ്മയ്ക്ക് സിബിനെയായിരുന്നു ഇഷ്ടം, പക്ഷെ: റിനോഷ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളായിരുന്നു റിനോഷ് ജോർജ്. അസുഖം കാരണം ഷോയില്‍ നിന്നും അവസാന നിമിഷം പുറത്താകേണ്ടി വന്നെങ്കിലും ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ സിബിന്റെ പുറത്താകലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് റിനോഷ് രംഗത്ത് വന്നിരിക്കുകയാണ്.

ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് എന്റെ അമ്മ. സിബിന്‍ എന്ന് പറയുന്ന ഒരു വ്യക്തി ഷോയിലേക്ക് വന്നതിന് ശേഷമാണ് ഈ ഷോ കാണാന്‍ ഒരു രസമൊക്കെ ഉണ്ടായതെന്നാണ് അമ്മ പറയുന്നത്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതേസമയം തന്നെ പുറത്ത് പോകുന്നതിന് മുമ്പ് പുള്ളി മാനസികമായി വളരെ തളർന്നിരുന്നു. പുള്ളി തന്നെയാണ് പുറത്ത് പോകണമെന്ന് പറയുന്നത്. ബിഗ് ബോസ് എനിക്ക് തീരെ പറ്റുന്നില്ലെന്നൊക്കെ പുള്ളി പറയുന്നുണ്ടെന്നും റിനോഷ് പറയുന്നു.

rinosh-

നിങ്ങള്‍ ഇവിടെ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. നമ്മള്‍ മാനസികമായി ആ സിറ്റുവേഷനിലേക്ക് എത്തും. പുറത്ത് ഒരു കാർ കോടതി മച്ചാനുണ്ടല്ലോ. പുള്ളി കാറില്‍ ഇരുന്ന് എല്ലാവരേയും ജഡ്ജ് ചെയ്യും. പുള്ളി ഇങ്ങനെയാണ്, അവന്‍ ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്. പുള്ളി പോയിട്ട് എന്താണ് സംഭവിക്കുന്നത്. കാർ നിർത്തിയിട്ടിരിക്കുമ്പോള്‍ ഒന്നും സംഭവിച്ചില്ല, പക്ഷെ വണ്ടി ഒന്ന് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ നിക്കറില്‍ മുള്ളി നടപ്പുണ്ടെന്നും സായിയെ ഉദ്ധേശിച്ചുകൊണ്ട് റിനോഷ് പറയുന്നു. അതായത് ഇവിടെ കാണുന്നത് പോലെയല്ല കാര്യങ്ങള്‍.

ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഇമോഷന് വലിയ പ്രധാന്യം കൊടുക്കുന്ന നമ്മള്‍ മറ്റുള്ളവരെ ഇമോഷന് മൂല്യം കൊടക്കില്ല. സിബിന് പറ്റാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹം പുറത്തുപോകുന്നത്. ബാക്കി, പുള്ളിക്ക് മെഡിസിന്‍ കൊടുത്തു എന്ന് പറുന്നതൊക്കെ എനിക്ക് അറിയാത്ത കാര്യമാണ്. എനിക്ക് അവിടുത്തെ മെഡിക്കല്‍ ടീമിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് പറയാനുള്ളത്. എനിക്ക് അസുഖം വന്നപ്പോഴൊക്കെ നല്ല രീതിയില്‍ ട്രീറ്റ് ചെയ്തെന്നും റിനോഷ് വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ ഒരു മത്സരാർത്ഥിയായി പങ്കെടുത്തതിന് എനിക്ക് ഒരു ദിവസത്തേക്ക് 10000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്നോട് ഇതാണ് നിങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചയിച്ചതെന്ന് പറഞ്ഞു. ഞാന്‍ അതിന് ഓക്കെ പറഞ്ഞു. പിന്നീട് ഷോയില്‍ എത്തിയപ്പോള്‍ ഇരുപതും മുപ്പതും നാല്‍പ്പതും അതിന് മുകളിലേക്കുമൊക്കെ കിട്ടുന്ന ആളുകളുണ്ട്. എന്നുവെച്ച് പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ അതിനെ ചോദ്യം ചെയ്യണോ?

ആ പൈസക്ക് ഞാന്‍ സമ്മതിച്ചതുകൊണ്ടാണ് അങ്ങോട്ട് പോയത്. അതൊക്കെ വാങ്ങിയതിന് ശേഷം ഇത് വളരെ തുച്ഛമാണ് എന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവർക്ക് കൂടുതല്‍ പൈസ കിട്ടുന്നുണ്ടെങ്കില്‍ അത് അവരുടെ കാര്യം. ആരും നമ്മുടെ കഴുത്തിന് പിടിച്ച് കൊണ്ടുപോകുന്നത് അല്ലാലോയെന്നും റിനോഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+