Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി കൃഷ്ണ ജാസ്മിനെ തൊടില്ല? ആ സൂചന നല്‍കുന്നത്: അന്‍സിബ എല്ലാവരേയും സ്ക്രൂ ചെയ്ത് വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ആറ് വൈല്‍ഡ് കാർഡുകളാണ് കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്. വന്ന ഓരോരുത്തരും തങ്ങളുടെ ലക്ഷ്യങ്ങള്‍ ആദ്യ ദിനം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. പലരും ഗബ്രിയെ ലക്ഷ്യമിട്ടപ്പോള്‍ സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായികൃഷ്ണയെന്ന മത്സരാർത്ഥി ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത് ഗബ്രിയെ ആണെന്നാണ് ശ്രദ്ധേയം.

ബിഗ് ബോസിലേക്കുള്ള വൈല്‍ഡ് കാർഡ് എന്‍ട്രിയെക്കുറിച്ച് സായി തന്നെ പറയുന്നത് ഓടുന്ന കാറിലേക്കുള്ള ചാടിക്കയറ്റം എന്നാണ്. അവിടെ ഉറങ്ങുന്നവർ ഉണ്ടാവാം, ഉറക്കം നടിക്കുന്നവർ ഉണ്ടാകാം, തക്കം പാർത്തിരിക്കുന്നവർ ഉണ്ടാകാം. ഇവരെക്കൊണ്ടെല്ലാം ഗെയിം കളിപ്പിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യമെന്നും സായി വ്യക്തമാക്കുന്നു.

ansiba-sai-

ഇത്രയും കാലം ഗെയിം കണ്ട ഒരു പരിചയവുമായിട്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്സിലേക്ക് പോകുന്നത്. പരമാവധി അവരെയെല്ലാം എന്റെ കൂടെ ഗെയിം കളിപ്പിക്കുക എന്നത് തന്നെയാണ് എൻ്റെ ലക്ഷ്യം. എന്നോട് എങ്ങനെ പെരുമാറുന്നു, അതുപോലെയായിരിക്കും ഞാനും പെരുമാറുക. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് പവർ ടീമാണ്. എന്നാല്‍ ഇത്രയും ദിവസം അവിടുത്തെ പവർ ടീം എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ പറയും.

ഇതുവരെ കണ്ട സീസണുകളില്‍ നിന്നും ഈ സീസണെ വ്യത്യസ്തമാക്കി നിർത്തുന്നതും ഇതേ പവർ റൂമാണ്. ഇതിന്റെ ആശയം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടായിരിക്കണം, അതിന്റെ ഒരു ആശയം അവർക്ക് മനസ്സിലാക്കിയിട്ടില്ല. അവിടെ എത്തുന്നവർ രാജാക്കന്മാരാണ്. അതുകൊണ്ട് തന്നെ അവിടെ എത്തുന്നവർ രാജാക്കന്മാരെപ്പോലെ ഭരിക്കണം. ഞാന്‍ അതായിരിക്കും ചെയ്യുക.

നിലവില്‍ ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥിയായി ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. ഉള്ളവരുടെ കൂട്ടത്തില്‍ അപ്സരയുടെ ഗെയിം ഇഷ്ടമാണ്. പുറത്തുപോയ സിജോയും കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരേയും ടാർഗറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. എന്നിരുന്നാലും ജാന്മണി എന്തോ വലിയ പ്രിവിലേജ്ഡ് വ്യക്തിയെപ്പോലെയാണ് അവിടെ നടക്കുന്നത്.

അന്‍സിബ പല സ്ഥലങ്ങളിലും ഇരുന്ന് സ്ക്രൂ തിരിച്ച് വിടുന്നു എന്നതല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. അവരെയെല്ലാം ഗെയിമില്‍ ഇറക്കണം. ജിന്റോയുടേത് ഒരു ഫേക്ക് ഫെയിസാണ്. കൃത്യമായ നാടകമാണ് അവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. അത് പൊളിക്കാന്‍ താല്‍പര്യമുണ്ട്. ഗബ്രിക്ക് ഒരു പ്രവോക്കിങ് രീതിയുണ്ട്. അതിനും മുകളില്‍ ഒരു വ്യക്തി വന്നാല്‍ ഗബ്രി ഏത് രീതിയില്‍ പ്രവോക്ക് ചെയ്യും എന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും സായി കൃഷ്ണ പറയുന്നു.

അതേസമയം, താരത്തിന്റെ ഇന്‍ട്രോ പ്രതീക്ഷിച്ചത്ര പോലെ വന്നില്ലെന്ന അഭിപ്രായവുമുണ്ട്. ഗബ്രിയെയാണ് മികച്ച മത്സരാർത്ഥിയായി തിരഞ്ഞെടുത്തത് എന്നതിനാല്‍ സായിയും ജാസ്മിന്‍ ഗ്രൂപ്പിലേക്ക് ചേക്കേറുമോയെന്നാണ് പലരും ചോദിക്കുന്നത്. ഇരുവർക്കും നേരത്തെ അറിയാമെന്ന സൂചനയും ചിലർ നല്‍കുന്നു. അതോടൊപ്പം തന്നെ ജാന്മണിയെ സായി കൃത്യമായി നോട്ടമിടുകയും ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+